Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ സാനിയെ കണ്ടതോടെ വി ലവ് സാനിയ എന്ന് ഉറക്കെ വിളിച്ച് ആരാധകർ; സ്റ്റേജിൽ എത്തിയതോടെ സാനിയേ അയ്യപ്പോ.. അയ്യപ്പോ സാനിയേ എന്ന കാണികളുടെ ശരണം വിളി; ആരാധകരുടെ സ്‌നേഹം കണ്ടതോടെ കാണികൾക്ക് മുമ്പിൽ നൃത്തം ചെയ്ത് നടിയും; വൈറലാകുന്ന വീഡിയോ കാണാം

ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ സാനിയെ കണ്ടതോടെ വി ലവ് സാനിയ എന്ന് ഉറക്കെ വിളിച്ച് ആരാധകർ; സ്റ്റേജിൽ എത്തിയതോടെ സാനിയേ അയ്യപ്പോ.. അയ്യപ്പോ സാനിയേ എന്ന കാണികളുടെ ശരണം വിളി; ആരാധകരുടെ സ്‌നേഹം കണ്ടതോടെ കാണികൾക്ക് മുമ്പിൽ നൃത്തം ചെയ്ത് നടിയും; വൈറലാകുന്ന വീഡിയോ കാണാം

സ്വന്തം ലേഖകൻ

ക്വീൻ എന്ന ചിത്രം മലയാള സിനിമക്ക് നൽകിയ ഒരുപിടി പുതുമുഖങ്ങളുണ്ട്, അവരിൽ ഏറെ ശ്രദ്ധേയയായിരുന്നു ചിന്നു എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാനിയ അയപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആണ് സാനിയ പ്രേക്ഷകർക്ക് സുപരിചിതയായത്. അരങ്ങേറ്റ ചിത്രത്തിന് ശേഷവും മികച്ച വേഷങ്ങളിലൂടെ നടി പ്രേക്ഷകരുടെ കൈയടി നേടി. ഇപ്പോളിതാ നടിയോട് ആരാധകർക്കുള്ള സ്‌നേഹം വ്യക്തമാക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.

താരം പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. 'സാനിയേ അയ്യപ്പോ' എന്ന ശരണം വിളിയോടെയാണ് ആരാധകർ താരത്തെ സ്വീകരിച്ചത്.ആരാധകരുടെ അഭ്യർത്ഥന പ്രകാരം ചുവടുവച്ചും സിനിമാ ഡയലോഗുകൾ പറഞ്ഞും സെൽഫി എടുത്തുമാണ് താരം മടങ്ങിയത്.

തേവര സേക്രട്ട് ഹാർട്‌സ് കോളേജിനടുത്തു പ്രവർത്തിക്കുന്ന ഒരു ബേക്കറി ഔട്ട്ലെറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സാനിയ. കാറിൽ നിന്ന് ഇറങ്ങിയ സാനിയ വി ലവ് സാനിയ എന്ന ആർപ്പ് വിളിയോടെയാണ് കുട്ടികൾ എതിരേറ്റത്. തുടർന്ന് ആരവം സാനിയ അയ്യപ്പോ എന്ന ശരണം വിളിആയതോടെ സാനിയയിലും ചിരിയുണർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP