Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടിപിടിയും പൊലീസ് കേസുമായ സാന്ദ്ര തോമസ്- വിജയ് ബാബു കഥ ശുഭാന്ത്യത്തിലേക്കെന്നു സൂചന; വിജയ് മർദിച്ചില്ലെന്ന് സാന്ദ്ര സത്യവാങ്മൂലം നല്കും; അതു ചെറിയൊരു വഴക്കുമാത്രമെന്നും നടി; അജു വർഗീസിന്റെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ സജീവം

അടിപിടിയും പൊലീസ് കേസുമായ സാന്ദ്ര തോമസ്- വിജയ് ബാബു കഥ ശുഭാന്ത്യത്തിലേക്കെന്നു സൂചന; വിജയ് മർദിച്ചില്ലെന്ന് സാന്ദ്ര സത്യവാങ്മൂലം നല്കും; അതു ചെറിയൊരു വഴക്കുമാത്രമെന്നും നടി; അജു വർഗീസിന്റെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ സജീവം

കൊച്ചി: അടിപിടിയും പൊലീസ് കേസുമായി വഴിപിരിഞ്ഞ നിർമ്മാണ ജോഡികളായ സാന്ദ്ര തോമസും വിജയ് ബാബുവും തമ്മിലുള്ള തർക്കം ഒത്തുതീർപ്പിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. അതിനിടെ, നടന്നതു ചെറിയൊരു വഴക്കു മാത്രമെന്നും തങ്ങൾക്കിടയിൽ പ്രശ്‌നങ്ങളില്ലെന്നുള്ള തരത്തിലും സാന്ദ്ര പ്രതികരിച്ചു.

വിജയ് ബാബുവിനും തനിക്കും ഇടയിൽ ഉണ്ടായത് സുഹൃത്തുക്കളുടെ ഇടയിൽ ഉണ്ടാകുന്ന വഴക്ക് മാത്രമാണെന്നും പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുകയാണെന്നും സാന്ദ്ര തോമസ് പറയുന്നു. 'ഞങ്ങളുടെ നേട്ടങ്ങൾ എല്ലാം ആഘോഷിക്കാറുണ്ട്. പരസ്പരം അസൂയയും ഉണ്ടായിട്ടില്ല. അതൊരു ചെറിയ വഴക്കായിരുന്നു. ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ എന്നു നടിക്കുന്ന കുറച്ച് ആളുകളാണ് ഇതിത്രയും വഷളാക്കിയത്. സത്യസന്ധരും സഹായമന്‌സകരുമായി അവർ ഇപ്പോഴും നടിക്കുകയാണ്.

ഞങ്ങൾ തമ്മിലുള്ള പ്രശ്‌നത്തിൽ പരിഹാരം കണ്ടുകൊണ്ടിരിക്കുകയാണ്. ഒന്നിനും എന്നെ വൈകാരികമായി തളർത്താനാകില്ല. ഈ പ്രശ്‌നത്തെ വഴിതിരിച്ചുവിടുന്നവർക്കും വഷളാക്കുന്നവർക്കുമെതിരെ ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ കുറിപ്പ്. നല്ല സൗഹൃദത്തെ തകർക്കാൻ ആർക്കും സാധിക്കില്ല'- സാന്ദ്ര തോമസ് പറഞ്ഞു.

നടൻ അജുവർഗീസ് അടക്കമുള്ള സുഹൃത്തുക്കളുടെ ഇടപെടലിനൊടുവിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ഇരുവരും സമ്മതിച്ചതായാണു സൂചന. അനുരഞ്ജനമുണ്ടായാൽ വിജയ്ബാബു മർദിച്ചില്ലെന്നു കാണിച്ച് സാന്ദ്രാ തോമസ് പൊലീസിനോ കോടതിക്കോ സത്യവാങ്മൂലം നൽകും. പ്രശ്നം ഒത്തു തീരുകയാണെന്ന സൂചന പൊലീസിന് ലഭിച്ചെങ്കിലും കേസുമായി മുന്നോട്ടു പോകാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.

ഇന്നലെ അമൃത ആശുപത്രിയിലെ ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സാന്ദ്രയുടെ ശരീരത്തിൽ വലിയ പരിക്കുകളില്ലെന്നും പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നുമാണ് ഡോക്ടർ നല്കിയ മൊഴി. കേസുമായി പൊലീസ് മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ ഇരുവർക്കും കോടതിയിൽ മാത്രമേ ഒത്തുതീർപ്പ് സാധ്യമാകൂ.

കലൂർ പൊറ്റക്കുഴിയിലുള്ള ഫ്രൈഡേ ഫിലിംസിന്റെ ഓഫീസിൽ വച്ച് വിജയ്ബാബു തന്നെ മർദിച്ചെന്നാരോപിച്ച് സാന്ദ്രാതോമസ് അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് എളമക്കര പൊലീസ് വിജയ്ബാബുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തർക്കത്തെ തുടർന്ന് ഓഫീസിലെ കസേരയിലിരിക്കുകയായിരുന്ന തന്നെ വിജയ് ബാബു തള്ളി താഴെയിടുകയും നിലത്തിട്ട് ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തെന്ന് സാന്ദ്ര പൊലീസിന് മൊഴി നൽകുകയുണ്ടായി.

തന്റെ പേരിൽ നിലവിൽ എടുത്തിരിക്കുന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് നടൻ വിജയ് ബാബു ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരുന്നു. തർക്ക വസ്തു തട്ടിയെടുക്കാൻ വേണ്ടിയാണ് സാന്ദ്രയും അവരുടെ ഭർത്താവും ശ്രമിക്കുന്നത്. തനിക്കെതിരെഉയർന്ന ആരോപണം അങ്ങനെയല്ലെന്ന് താൻ തെളിയിക്കും. സ്നേഹാന്വേഷണങ്ങൾക്ക് നന്ദിയെന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫ്രൈഡേ ഫിലിംസിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. വിജയ് ബാബു ഫ്രൈഡേ ഫിലിം ഹൗസിന്റെ ചെയർമാനും സാന്ദ്ര തോമസ് മാനേജിങ് ഡയറക്ടറുമാണ്. പാർട്ട്ണർഷിപ്പ് ഉപേക്ഷിക്കുകയാണെന്നും കമ്പനിയിലെ തന്റെ വിഹിതം ഉടൻ നൽകണമെന്നും സാന്ദ്ര ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രശ്നം രൂക്ഷമായതെന്ന് ഇവരോടടുത്ത വൃത്തങ്ങൾ പറയുന്നു. ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഫ്രൈഡേ ഫിലിം ഹൗസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP