Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താരസുന്ദരി കൈയെത്തും ദൂരത്തെത്തിയപ്പോൾ ആരാധകർക്ക് നിയന്ത്രണം പോയി; ആൾക്കൂട്ടത്തിൽ കുടുങ്ങിയ നടി രക്ഷപെടാൻ കാറിൽ കയറിയപ്പോൾ ടയർ പഞ്ചറാക്കി; ലാത്തിവീശി പൊലീസും: സാമന്ത പിടിച്ചൊരു പുലിവാൽ

താരസുന്ദരി കൈയെത്തും ദൂരത്തെത്തിയപ്പോൾ ആരാധകർക്ക് നിയന്ത്രണം പോയി; ആൾക്കൂട്ടത്തിൽ കുടുങ്ങിയ നടി രക്ഷപെടാൻ കാറിൽ കയറിയപ്പോൾ ടയർ പഞ്ചറാക്കി; ലാത്തിവീശി പൊലീസും: സാമന്ത പിടിച്ചൊരു പുലിവാൽ

രാധകർക്കിടയിൽ സിനിമാ നടിമാർ കുടുങ്ങിപ്പോകുന്ന സംഭവങ്ങൾ നിരവധി ഉണ്ടാകാറുണ്ട്. തെന്നിന്ത്യൻ താരം സാമന്തയും അത്തരമൊരു കുരുക്കിൽപെട്ടു. മധുരയിൽ വച്ചായിരുന്നു സംഭവം. നഗരത്തിലെ ഒരു ബ്യൂട്ടിഷോപ്പ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു താരസുന്ദരി സാമന്ത. താരം എത്തുന്നു എന്നറിഞ്ഞ് ആയിരക്കണക്കിന് പേർ എത്തുകയും ചെയ്തു. ഇഷ്ടതാരത്തെ അടുത്തു നിന്ന് കാണാമല്ലോ, അതായിരുന്നു ആരാധകരുടെ പ്രതീക്ഷ. തടിച്ചു കൂടിയ ആരാധകർ എന്നാൽ സാമന്തയ്ക്ക് ശരിക്കും പണി കൊടുത്തെന്ന് പറഞ്ഞാൽ മതിയല്ലോ?

മറ്റു താരങ്ങളെപ്പോലെ ഉദ്ഘാടനം കഴിഞ്ഞ് വേഗം പൊയ്ക്കളയാം എന്നായിരുന്നു സാന്തമയും കരുതിയത്. അതുപോലെ തന്നെ ഉദ്ഘാടനം കഴിഞ്ഞ് ആരാധകരം അഭിസംബോധന ചെയ്ത് പോകാൻ ഒരുങ്ങി താരം. എന്നാൽ, താരത്തെ കുറച്ച് സമയം കൂടി അടുത്ത് കാണാമല്ലോ എന്നു കരുതി ആരാധകർ ശരിക്കും ഒരു പണിയൊപ്പിച്ചു. അവർ ചെയ്തതോ ! സമാന്ത വന്ന ആഡംബര കാറിന്റെ ടയർ രണ്ടും പഞ്ചറാക്കി. എളുപ്പത്തിൽ എങ്ങനെ താരം പോകുമെന്ന് അറിയണമല്ലോ?

മാത്രമല്ല സമാന്തയെ അടുത്തൊന്നു കാണാൻ തിക്കും തിരക്കും. ആൾതിരക്ക് വർധിച്ചതോടെ നടിക്കും ഭയമായി. ആളുകളുടെ നിയന്ത്രണം വിട്ടതോടെ പൊലീസിന് ചെറിയ തോതിൽ ലാത്തിചാർജും നടത്തേണ്ടി വന്നു. എന്നാൽ പൊലീസിന്റെ ലാത്തിചാർജ് മൂലമാണ് ആളുകൾ കാർ നശിപ്പിച്ചതെന്നും റിപ്പോർട്ട് ഉണ്ട്. സംഭവത്തിനു ശേഷം മറ്റൊരു കാറിലാണ് നടി യാത്രയായത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP