Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനിൽ സിനിമയിലേക്ക് തിരിച്ച് വരുന്നു; വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന സംവൃതയുടെ രണ്ടാം വരവ് ലാൽ ജോസ് ചിത്രത്തിലൂടെ എന്ന് റിപ്പോർട്ട്

മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനിൽ സിനിമയിലേക്ക് തിരിച്ച് വരുന്നു; വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന സംവൃതയുടെ രണ്ടാം വരവ് ലാൽ ജോസ് ചിത്രത്തിലൂടെ എന്ന് റിപ്പോർട്ട്

ലയാളത്തിലെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ് സംവൃത സുനിൽ. വിവാഹ ശേഷം ഭർത്താവ് അഖിലിനൊപ്പം ഓസ്‌ട്രേലിയയിൽ താമസമാക്കിയ സംവൃത സിനിമയിലേക്ക് തിരിച്ച് വരാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. ചില ഓൺലൈൻ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. തന്റെ ഹിറ്റ് സംവിധായകനായ ലാൽ ജോസിന്റെ സിനിമയിലൂടെയാണ് സംവൃത രണ്ടാം വരവിന് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.

ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിങ്സ് ആയിരുന്നു സംവൃത അഭിനയിച്ച അവസാനസിനിമ. ഭർത്താവ് അഖിലിനൊപ്പം അമേരിക്കയിലേയ്ക്കു പോയ സംവൃത കുടുംബവുമായി കാലിഫോർണിയയിലാണ് ഇപ്പോൾ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണു സംവൃത സിനിമയിൽ എത്തിയത്. തുടർന്ന് ലാൽ ജോസിന്റെ തന്നെ ആറു ചിത്രങ്ങളിൽ സംവൃത അഭിനയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP