Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹ ശേഷം അഭിനയിച്ചാൽ ഭർത്താവുമായി പിണങ്ങിയെന്ന ധാരണ തെറ്റ്; താനൊരു നല്ല ഭാര്യയും അമ്മയും മരുമകളുമാണ്; യു എസിൽ പോയാൽ നയിക്കുന്നത് സാധാരണ വീട്ടമ്മയുടെ ജീവിതം; ആറ് വർഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സംവൃതാ സുനിൽ മനസ് തുറക്കുന്നു

വിവാഹ ശേഷം അഭിനയിച്ചാൽ ഭർത്താവുമായി പിണങ്ങിയെന്ന ധാരണ തെറ്റ്; താനൊരു നല്ല ഭാര്യയും അമ്മയും മരുമകളുമാണ്; യു എസിൽ പോയാൽ നയിക്കുന്നത് സാധാരണ വീട്ടമ്മയുടെ ജീവിതം; ആറ് വർഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സംവൃതാ സുനിൽ മനസ് തുറക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

വിവാഹം കഴിഞ്ഞ് സിനിമയിൽ അഭിനയിച്ചാൽ ഭർത്താവുമായി പിണങ്ങിയെന്ന ധാരണ എല്ലാവർക്കുമുണ്ടെന്നും അത് തെറ്റാണെന്നും സംവൃതാ സുനിൽ. സിനിമയോടൊപ്പം കുടുംബത്തെയും നോക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പക്ഷേ എല്ലാ കാര്യത്തിലും പിന്തുണയ്ക്കുന്ന ഒരു കുടുംബം ഉണ്ടെങ്കിൽ അത് സാധിക്കുമെന്നും താരം പറയുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഒരു ബ്രേക്ക് ആണ് എടുത്തത്. മടങ്ങ്ി വരില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. നല്ല സിനിമയുടെ ഭാഗമാകാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. താൻ നല്ലൊരു ഭാര്യയും അമ്മയും മരുമകളുമാണ്. ഭർത്താവിന്റേയും മകന്റേയും കാര്യങ്ങൾ നോക്കുന്നത് ഒരു പാട് സന്തോഷം നൽകും. അവർ സുഖമായിരിക്കുന്നു എന്ന തോന്നലുണ്ടെങ്കിൽ മാത്രമേ തനിക്ക് സമാധാനമായി അഭിനയിക്കാൻ കഴിയൂ എന്ന് താരം പറയുന്നു.

അമ്മ ജീവിതം ആസ്വദിക്കുന്നുണ്ട്. യു എസിലാണ് താമസം. ഇവിടെ തനിക്ക് താര പരിവേഷമില്ല. എല്ലാവരേയും പോലെ സാധാരണക്കാരിയാണ് താനും. നോർത്ത് കരോളിനയിലെ ഷാർലറ്റിലാണ് താമസിക്കുന്നത്. പുതിയ വീട് വാങ്ങി. വീട്ടുജോലികൾ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്ന സാധാരണ വീട്ടമ്മയാണ് താൻ. നാട്ടിൽ പോകുമ്പോഴാണ് സിനിമാ താരമാണെന്ന് ഓർക്കുന്നത് പോലും. വീണ്ടും സിനിമയിൽ സജീവമാകണമെന്നാഗ്രഹമില്ല. ഇതുപോലെ ഇടവേളയ്ക്കു ശേഷമായിരിക്കും അടുത്ത സിനിമ. തന്നെ ആകർഷിക്കുന്ന കഥയും നല്ല സംവിധായകരുടെ സിനിമയും വന്നാൽ തീർച്ചയായും ചെയ്യും. ജീവിതത്തിൽ ഉത്തരവാദിത്തം കൂടി എന്ന തിരിച്ചറിവുണ്ടെന്നും പല കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാൻ പഠിച്ചുവെന്നും സംവൃത പറയുന്നു. മകന് നാല് വയസായി. ഇപ്പോൾ പ്രീ സ്‌കൂളിലാണ് പഠിക്കുന്നത്. കുടുംബ ജീവിതത്തിൽ താൻ സന്തുഷ്ടയാണെന്നും താരം പറഞ്ഞു.

അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷം നീണ്ട് ബ്രേക്കാണ് സംവൃത എടുത്തത്. അതിന് ശേഷം പൂർണമായും കുടുംബകാര്യങ്ങളിൽ ശ്രദ്ദിക്കാൻ തുടങ്ങിയ താരം. നീണ്ട ഇടവേളയ്ക്ക് ശേഷം ബിജു മേനോനോടൊപ്പമുള്ള സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP