Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാന്റ് ലൂം വസ്ത്രത്തിനുള്ളിൽ ഹോട്ടായി സാമന്ത; തെന്നിന്ത്യൻ സുന്ദരി മാഗസിന് വേണ്ടി നടത്തിയ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

ഹാന്റ് ലൂം വസ്ത്രത്തിനുള്ളിൽ ഹോട്ടായി സാമന്ത; തെന്നിന്ത്യൻ സുന്ദരി മാഗസിന് വേണ്ടി നടത്തിയ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും ഒരു താരവിവാഹത്തിനായുള്ള കാത്തിരിപ്പിലാണ്. താരജോഡികളായ നാഗചൈതന്യയും സാമന്തയുടെ വിവാഹമാണ് ഈ വരുന്ന ഒക്ടോബറിൽ. വിവാഹഒരുക്കങ്ങളുമായി താരകുടുംബങ്ങൾ തിരക്കിലേക്ക് നീങ്ങുമ്പോൾ സാമന്ത സോഷ്യൽമീഡിയയിൽ താരമാവുകയാണ്. ഒരു ഹോട്ട് ഫോട്ടോ ഷൂട്ടുമായി ബന്ധപ്പെട്ടാണ് നടി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്.

ഒരു മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് അതീവഗ്ലാമറായി നടി എത്തിയത്.. ഹാന്റ്‌ലൂം വസത്രങ്ങൾക്കുള്ളിൽ ഹോട്ടായി ആണ് നടിയെ കാണുന്നത്. ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു.

നാഗചൈതന്യ സാമന്ത വിവാഹം രണ്ട് ആചാരപ്രകാരമാവും നടക്കുകയെന്നും റിപ്പോർട്ടുണ്ട്.പരമ്പരാഗത തെലുങ്ക് ആചാരപ്രകാരമായിരിക്കും ആദ്യ വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ഇതിൽ പങ്കെടുക്കുക. തുടർന്ന് വരുന്ന ഞായറാഴ്ച ക്രിസ്ത്യൻ ആചാരപ്രകാരം ഗോവയിലെ ഒരു പള്ളിയിൽ വച്ചായിരിക്കും അടുത്ത വിവാഹം.

വളരെ നാളത്തെ പ്രണയത്തിനു ശേഷമാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഗൗതം മേനോന്റെയെ മായാ ചെസവെ എന്ന സിനിമയിലാണ് ഈ പ്രണയ ജോഡികൾ ആദ്യമായി ഒന്നിക്കുന്നത്.വിജയ് നായകനാകുന്ന മെർസൽ ആണ് നടിയുടെ പുതിയ ചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP