Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡബ്ല്യുസിസി നടിയെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ പെട്ടെന്ന് രൂപീകരിച്ചത്; ഇത് സിനിമയിലെ എല്ലാ വനിതാ അംഗങ്ങൾക്കും വേണ്ടിയുള്ള സംഘടന: രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയായാൽ മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി എല്ലാ വനിതാ അംഗങ്ങളെയും ക്ഷണിക്കും: ലക്ഷ്മിപ്രിയയ്ക്ക് മറുപടിയുമായി സജിതാ മഠത്തിൽ

ഡബ്ല്യുസിസി നടിയെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ പെട്ടെന്ന് രൂപീകരിച്ചത്; ഇത് സിനിമയിലെ എല്ലാ വനിതാ അംഗങ്ങൾക്കും വേണ്ടിയുള്ള സംഘടന: രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയായാൽ മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി എല്ലാ വനിതാ അംഗങ്ങളെയും ക്ഷണിക്കും: ലക്ഷ്മിപ്രിയയ്ക്ക് മറുപടിയുമായി സജിതാ മഠത്തിൽ

രൂപീകിച്ചപ്പോൾ മുതൽ വിവാദത്തിൽപ്പെട്ട ഒരു സംഘടനയാണ് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺകളക്ടീവ് ഇൻ സിനിമ (ഡബ്ല്യുസിസി). ഡബ്ല്യുസിസി എന്ന ആശയവുമായി സിനിമയിലെ വനിതകൾ മുന്നോട്ട് വന്നപ്പോൾ ആദ്യം അവർക്കെതിരെ കലിപ്പിച്ചത് ചലച്ചിത്ര സംഘടനയായ അമ്മയാണ്. ഇത് അമ്മ എന്ന താരസംഘടനയ്‌ക്കെതിരാണെന്നും സിനിമയിലെ എല്ലാ സ്ത്രീകളെയും ഡബ്ല്യുസിസിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും സംഘടന രൂപീകരിച്ച കാര്യം എല്ലാവരെയും അറിയിച്ചില്ലെന്നുമായിരുന്നു പരാതികൾ.

ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് ആദ്യം ഡബ്ലുസിസി എന്ന സംഘടനയെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞത്. ഇങ്ങനെ ഒരു സംഘടനയെ കുറിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. എ്‌നനാൽ കഴിഞ്ഞ ദിവസം ലക്ഷ്മി പ്രിയ എന്ന നടി ഡബ്യുസിസി പറയുന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്ന് വാർത്താ സമ്മേളനത്തിൽ തുറന്നു പറഞ്ഞു.

ലക്ഷ്മിപ്രിയയുടെ ഈ വാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സജിതാ മഠത്തിൽ. ലക്ഷ്മി പ്രിയ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണെന്ന് പറഞ്ഞ സജിത എല്ലാവരെയും അറിയിച്ച് കൊണ്ട് ഒരു സംഘടനയും തുടങ്ങാൻ കഴിയില്ല. ആദ്യം കുറച്ച് പേർ ചേർന്ന് സംഘടന രൂപീകരിക്കും. പിന്നീട് ചർച്ച ചെയ്താണ് ഈ സംഘടന വലുതാകുന്നത്. ഈസംഘടനയുടെ രജിസ്‌ട്രേഷൻ പോലും ഇനിയും പൂർത്തിയായിട്ടില്ലെന്നും സജിതാ മഠത്തിൽ പറയുന്നു.

ഒരു വാട്‌സാപ്പ് ഗ്രപ്പിലാണ് ഡബ്ല്യുസിസി എന്ന സംഘടനയെ കുറിച്ചുള്ള ചർച്ച ആദ്യം തുടങ്ങിയത്. 20 പേർ ചേർന്നുള്ള വർക്കിങ്ങ് ഗ്രൂപ്പാണ് ഡബ്ല്യുസിസി സംഘടനാ രൂപീകരണത്തിനുള്ള കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. സംഘടന ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ല. അതിനായുള്ള നടപടിക്രമങ്ങൾ സെപ്റ്റംബർ അവസാനത്തോടെ മാത്രമേ പൂർത്തിയാകുകയുള്ളൂ.

അതിനുശേഷം മാത്രമേ മെംമ്പർഷിപ്പ് കാംപെയിൻ തുടങ്ങുകയുള്ളൂ. അപ്പോൾ സിനിമയിലെ എല്ലാ വനിതാ അംഗങ്ങളേയും ഇതിലേക്ക് ക്ഷണിക്കും. സംഘടനയുടെ പ്രവർത്തനം, കാഴ്‌ച്ചപാട് തുടങ്ങിയവ ചർച്ച ചെയ്യുന്ന ആദ്യഘട്ടത്തിലാണ് ഡബ്ല്യുസിസി. ഇത് അവർക്കുവേണ്ടിയുള്ള സംഘടനയാണ്. സംഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങൾ അംഗീകരിക്കുന്നവർക്ക് ഭാഗമാകാം. സിനിമയിലെ വനിതാ സഹപ്രവർത്തകരിൽ നിന്ന് ഒരുപാട് പേർ ഇതിൽ അംഗമാകാൻ താൽപര്യമുണ്ട്, എന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിക്കുന്നുണ്ട്. അവരോടൊക്കെ സെപ്റ്റംബർ കഴിയുന്നതുവരെ കാത്തിരിക്കണമെന്നാണ് അഭ്യർത്ഥന.

ഡബ്ല്യുസിസിയിൽ നിന്ന് മനഃപൂർവം ആരെയും ഒഴിവാക്കിയിട്ടില്ല. ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ മെംമ്പർഷിപ്പ് കാംപെയിൻ തുടങ്ങുന്നതോടെസംഘടനയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചർച്ചയിൽ ആദ്യം മുതൽ പങ്കെടുത്തവരിൽ പത്മപ്രിയ, രേവതി തുടങ്ങിയവർക്ക് അന്ന് മുഖ്യമന്ത്രിയെ കാണാൻ വരാൻ സാധിച്ചില്ല. ഇത്തരമൊരു വനിതാ കൂട്ടായ്മയെക്കുറിച്ച് ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് തുടങ്ങാൻ പദ്ധതിയുണ്ടായിരുന്നില്ല. നടിയെ ആക്രമിച്ച സംഭവമുണ്ടായപ്പോഴാണ് പെട്ടെന്ന് ഡബ്ല്യുസിസി രൂപീകരിക്കേണ്ടി വന്നത്.

അങ്ങനെയാണ് പെട്ടെന്ന് മുഖ്യമന്ത്രിയെ കാണാൻ പോകുന്നതും നമ്മുടെ പ്രശ്‌നങ്ങൾ ഇന്നതൊക്കെയാണ് എന്ന് മുഖ്യമന്ത്രിയോട് പറയുന്നത് ഇതിനെക്കുറിച്ചൊരു പഠനം വേണമെന്നുമൊക്കെ ആവശ്യപ്പെടുന്നത്. ഡബ്ല്യുസിസി ഫേസ്‌ബുക്ക് കുറിപ്പിലൂടെ മാത്രം പ്രതികരിക്കുന്ന ഒരു സംഘടന അല്ല. വേണ്ട കാര്യങ്ങൾ നിയമപരമായി ചെയ്ത ശേഷമാണ് ജനങ്ങളെ അറിയിക്കാനായി അതിന്റെ ഒരു പകർപ്പിടുന്നത്. എപ്പോഴും വാർത്താ സമ്മേളനം നടത്തേണ്ട ആവശ്യമില്ലല്ലോ. നടിക്കെതിരായ പരാമർശത്തിൽ പിസി ജോർജിനെതിരെ സ്പീക്കർക്ക് പരാതി നൽകിയ ശേഷമാണ് ഫേസ്‌ബുക്കിൽ അതിന്റെ പകർപ്പ് പോസ്റ്റ് ചെയ്തത്. , സജിത മഠത്തിൽ മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP