Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തികളുമായി സാദൃശ്യമുണ്ടെങ്കിൽ തികച്ചും യാദൃശ്ചികം മാത്രമെന്ന വാക്യം സ്വന്തം മകനു പേരിടുമ്പോഴും പറയണോ? മകന് ഇഷ്ടമുള്ള പേരിടാൻ അച്ഛനു സ്വാതന്ത്ര്യമുണ്ട്; തൈമൂർ വിവാദത്തിൽ പ്രതികരണവുമായി സെയ്ഫ് അലിഖാൻ

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തികളുമായി സാദൃശ്യമുണ്ടെങ്കിൽ തികച്ചും യാദൃശ്ചികം മാത്രമെന്ന വാക്യം സ്വന്തം മകനു പേരിടുമ്പോഴും പറയണോ? മകന് ഇഷ്ടമുള്ള പേരിടാൻ അച്ഛനു സ്വാതന്ത്ര്യമുണ്ട്; തൈമൂർ വിവാദത്തിൽ പ്രതികരണവുമായി സെയ്ഫ് അലിഖാൻ

മുംബൈ: ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തികളുമായി സാദൃശ്യമുണ്ടെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം.... സിനിമയുടെ തുടക്കത്തിൽ പലപ്പോഴും എഴുതിക്കാണിക്കാറുള്ള ഈ വാക്യം സ്വന്തം മകനു പേരിടുമ്പോഴും വേണമോയെന്ന് ചോദിച്ചിരിക്കുകയാണ് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ. ഒരു മാസം മുമ്പ് കരീനയിൽ പിറന്ന മകന് തൈമൂർ എന്നു പേരിട്ടതിനെച്ചൊല്ലിയുള്ള വിവാദങ്ങളോടു പ്രതികരിക്കുകയായിരുന്നു താരം.

തൈമൂർ ശബ്ദത്തെയും അതിന്റെ അർത്ഥത്തെയും താനും ഭാര്യയും ഏറെ ഇഷ്ടപ്പെടുന്നതായി സെയ്ഫ് അലി ഖാൻ പറഞ്ഞു. തിമൂർ എന്ന തുർക്കി ഭരണാധികാരിയെക്കുറിച്ച് തനിക്കറിയാം. അത് തിമൂർ ആണ്. എന്റെ മകന്റെ പേര് തൈമൂർ എന്നും. തൈമൂർ എന്ന പേർഷ്യൻ വാക്കിന്റെ അർത്ഥം ഇരുമ്പ് എന്നാണ്.

രാജ്യം ഫീസിസത്തിലേക്കും വലതുപക്ഷ തീവ്രവാദത്തിലേക്കും നീങ്ങുന്നതായി ആളുകൾ പറയുന്നു. ഞങ്ങൾക്കും ഈ പേടികളുണ്ട്. എന്നാൽ തൈമൂറിന്റെ കാര്യത്തിൽ അസാധാരണമായ പ്രതിഷേധമാണ് ഉയർന്നത്. സ്വന്തം മകന് ഇഷ്ടമുള്ള പേരിടാൻ ഒരു വ്യക്തിക്കുള്ള സ്വാതന്ത്ര്യം എനിക്കുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസംബർ 20ന് കരീന ജന്മം നല്കിയ കുഞ്ഞിന് തൈമൂർ അലി ഖാൻ എന്നു പേരിട്ടത് സോഷ്യൽ മീഡിയയിൽ വൻ പ്രക്ഷോഭത്തിനിടയാക്കിയിരുന്നു. 13ാം നൂറ്റാണ്ടിയിൽ ഇന്ത്യയെ കൊള്ളയടിച്ച മധ്യേഷ്യൻ ഭരണാധികാരിയായ തിമൂറിനെ അനുസ്മരിച്ചാണ് ഈ പേരു നല്കിയിരിക്കുന്നതെന്നായിരുന്നു ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP