Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗർഭകാലം ഏറെ ആഘോഷിക്കുന്നു; ഇനിയും പ്രസവിക്കണം എന്നാണ് ആഗ്രഹം; ഡിസംബറിൽ ജനിക്കാനിരിക്കുന്ന കുഞ്ഞിന് സെയ്ഫിന എന്ന് പേര് വരെ ഉറപ്പാക്കി ബോളിവുഡ് താരദമ്പതികളായ സെയ്ഫും കരീനയും

ഗർഭകാലം ഏറെ ആഘോഷിക്കുന്നു; ഇനിയും പ്രസവിക്കണം എന്നാണ് ആഗ്രഹം; ഡിസംബറിൽ ജനിക്കാനിരിക്കുന്ന കുഞ്ഞിന് സെയ്ഫിന എന്ന് പേര്  വരെ ഉറപ്പാക്കി ബോളിവുഡ് താരദമ്പതികളായ സെയ്ഫും കരീനയും

ബോളിവുഡ് സുന്ദരിയായ കരീനയും ഭർത്താവ് സെയ്ഫ് അലി ഖാനും കുഞ്ഞിനെ വരവേല്ക്കാനുള്ള തയ്യാറെടുപ്പിലാണ്. കരീന ഗർഭിണിയാകുന്നതിന് മുമ്പ് തന്നെ ഗർഭ വാർത്ത ഉറപ്പിച്ച മാദ്ധ്യമങ്ങൾ ഇവരെ ഓരോ വിശേഷങ്ങളും ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ താരദമ്പതികൾ കുഞ്ഞിന് പേരിട്ടുവെന്ന വാർത്തായാണ് ബോളിവുഡിൽ നിന്നും കേൾക്കുന്നത്.

ഷാഹിദ് കപൂറും മീര രജ്പുത്തും തങ്ങളുടെ മകൾക്ക് ഇരുവുരുടെയും പേരു ചേർത്ത് മിഷ എന്ന ഇട്ടിരുന്നു. ആദിത്യ ചോപ്രയും റാണി മുഖർജിയും മകൾക്ക് ആദിറ എന്നാണു പേരിട്ടി രിക്കുന്നത്. ഇതിൽ നിന്നും സ്വാധീനമുൾക്കൊണ്ടാവണം പെൺകുട്ടിയാണെങ്കിൽ സെയ്ഫീന എന്ന പേരിടാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇരുവരും ചേർന്ന് ഒരു മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

താൻ ഗർഭകാലം താൻ ഏറെ ആഘോഷിക്കുകയാണെന്നും ഇനിയും പ്രസവിക്കണം എന്നാണു തന്റെ ആഗ്രഹം എന്നും കരീന പറഞ്ഞതായാണ് റിപ്പോർട്ട്. നേരത്തെ കുഞ്ഞിന് പ്രത്യേക മുറിയൊരുക്കാൻ ഇന്റീരിയർ ഡിസൈനറെ വിദേശത്തു നിന്നെത്തിച്ചതുവെന്നതും മാദ്ധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.

ഗർഭിണിയാണെന്ന് കരുതി സിനിമ പ്രവർത്തനങ്ങളിൽ നിന്നും കരീന വിട്ടുനിന്നിട്ടില്ല. റാംപിലും പ്രമോഷൻ സ്റ്റേജുകളിലുമൊക്കെ സജീവമായി തിളങ്ങുന്ന നടി അടുത്ത മാസത്തോടെ ദുബായിലേയ്ക്ക് പറക്കും. ഡെലിവറി അവിടെയായിരിക്കുമെന്നാണ് റിപ്പോർട്ട്. ഏതായാലും പട്ടൗഡി കുടുംബത്തിനെയും കപൂർ കുടുംബത്തിനെയും ഒരുപോലെ ആഘോഷത്തിലാക്കുകയാണ് സെയ്ഫീനയുടെ വിശേഷങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP