Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജപ്പാനിൽ ജപ്പാനീസ് ഭാഷയിൽ റിലീസിനൊരുങ്ങി പ്രഭാസ് ചിത്രം സാഹോ; ബഹുഭാഷാ ചിത്രം തിയേറ്ററിലെത്തുക ഓഗസ്റ്റ് 15ന്

ജപ്പാനിൽ ജപ്പാനീസ് ഭാഷയിൽ റിലീസിനൊരുങ്ങി പ്രഭാസ് ചിത്രം സാഹോ; ബഹുഭാഷാ ചിത്രം തിയേറ്ററിലെത്തുക ഓഗസ്റ്റ് 15ന്

ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ പ്രഭാസ് നായകനാകുന്ന തൃഭാഷാ ചിത്രം സാഹോ ജപ്പാനിലും റീലീസിംഗിനൊരുങ്ങുന്നു. ജപ്പാനിൽ ഏറെ ആരാധകരുള്ള പ്രഭാസിന്റെ സാഹോ ജാപ്പനീസ് ഭാഷയിലാണ് തിയേറ്ററുകളിൽ എത്തുക.

ഇന്ത്യയിൽ ചിത്രത്തിന്റെ റിലീസിംഗിന് ശേഷമായിരിക്കും ജപ്പാനിലെ തിയേറ്ററുകളിൽ സാഹോ പ്രദർശനത്തിനെത്തുന്നത്. ജപ്പാനിലെ സിനിമയുടെ വിതരണാവകാശം ഇതിനകം നൽകി കഴിഞ്ഞെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ബാഹുബലി ചിത്രത്തിന്റെ പ്രചരണത്തിനായി പ്രഭാസ് ജപ്പാനിൽ എത്തിയിരുന്നു.

സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ ഇറങ്ങും. മൂന്ന് വ്യത്യസ്ത ഭാഷകളിൽ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്.

ശ്രദ്ധാ കപൂർ നായികയായി എത്തുന്ന സാഹോയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സുജീത്താണ്. പ്രശസ്ത ഹോളീവുഡ് ആക്ഷൻ കോ-ഓർഡിനേറ്റർ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ. ബാഹുബലിയുടെ ആർട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകൻ. ശങ്കർ ഇശാൻ ലോയ് ത്രയം സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആർ മഥിയും എഡിറ്റിങ് ശ്രീകർ പ്രസാദുമാണ് നിർവഹിക്കുന്നത്.

യുവി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയിൽ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷ്രോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കർ, അരുൺ വിജയ്, മുരളി ശർമ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP