Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പല ചിത്രങ്ങളിലും നായികയായി എന്നെ തെരെഞ്ഞെടുത്തിരുന്നു; പലർക്കും പല പല ഡിമാന്റുകൾ; അവസാനഘട്ടത്തിൽ അവർ എന്നെ പുറത്താക്കും; കയ്‌പേറിയ അനുഭവങ്ങൾ തുറന്നു പറഞ്ഞ് റോസിൻ ജോളി

പല ചിത്രങ്ങളിലും നായികയായി എന്നെ തെരെഞ്ഞെടുത്തിരുന്നു; പലർക്കും പല പല ഡിമാന്റുകൾ; അവസാനഘട്ടത്തിൽ അവർ എന്നെ പുറത്താക്കും; കയ്‌പേറിയ അനുഭവങ്ങൾ തുറന്നു പറഞ്ഞ് റോസിൻ ജോളി


സൂര്യാ ടീവിയിൽ സംപ്രേഷണം ചെയ്ത മലയാളിഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മോഡലും നടിയുമായ റോസിൻ ജോളി മലയാളിക്ക് സുപരിചിതയായത്. പരിപാടി ഏറെ കോളിളക്കങ്ങൾക്ക് വഴി തുറന്നെങ്കിലും പങ്കെടുത്ത താരങ്ങൾ എല്ലാം ജനപ്രിയരായി. ആ പരിപാടിയിൽ നിന്നും ലഭിച്ച സ്വീകാര്യതയും അവസരങ്ങളും നിലനിർത്താൻ റോസിൻ ജോളിക്ക് സാധിച്ചിരുന്നില്ല.

സിനിമയിൽ അനുഭവിക്കേണ്ടിവന്ന കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ നടി വെളുപ്പെടുത്തിയിരിക്കുകയാണ്. പല മലയാളം - തമിഴ് സിനിമകൾക്കും നായികയായി ഒഡിഷനിൽ എന്നെ തെരഞ്ഞെടുത്തിരുന്നു. പക്ഷേ പല ചിത്രങ്ങളിലും അവസാനഘട്ടത്തിൽ ഞാൻ പുറത്തായി. പലർക്കും പല ഡിമാന്റുകളായിരുന്നു. എന്താണ് ഇങ്ങനെയെന്നോർത്തു ഞാൻ സംഘടപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഒരു അവസരം വരുമ്പോൾ അവരുടെ ഡിമാന്റുകൾ എന്തൊക്കെയാണെന്ന് ചോദിക്കും. അപ്പോൾ അറിയാമല്ലോ അതിന്റെ ഭാവി റോസിൻ പറയുന്നു.

മലയാളിഹൗസ് ഷോയിൽ പങ്കെടുത്തപ്പോൾ സൗന്ദര്യം ശാപമാണോ എന്ന കമന്റിനെ എല്ലാവരും വിമർശിക്കുകയാണ്. അത് പറയേണ്ടി വന്ന സാഹചര്യം ആരും കണക്കിലെടുക്കുന്നില്ല. ചാനൽഷോയിലെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു.റോസിൻ പറയുന്നു.

മോഡലായ റോസിൻ പിന്നീട് ബാങ്കോക്ക് സമ്മറിലൂടെ സിനിമയിലുമെത്തി. തുടക്കം നായികയായിട്ടായിരുന്നെങ്കിലും പിന്നീട് സിനിമയിൽ അവസരം കുറയുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP