അന്തരിച്ച തെലുങ്ക് നടന്റെ അവസാന കത്തിൽ പ്രകടിപ്പിച്ചത് കേരളക്കരയോടുള്ള അഗാഥ സ്നേഹം; ഹരികൃഷ്ണന് കണ്ണീർ പ്രണാമങ്ങൾ അർപ്പിച്ച് മലയാളികൾ
ഹൈദരാബാദ്: ഇന്നലെ മരിച്ച ജൂനിയർ എൻടിആറിന്റെ അച്ഛനും തെലുങ്ക് താരവുമായ നന്ദമുരി ഹരികൃഷ്ണന് മലയാളികളും കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. ഹരികൃഷ്ണൻ അവസാനമായി എഴുതിയ ഒരു കത്ത് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് കേരളീയർ ഹരികൃഷ്ണന് കണ്ണീർ പ്രണാമങ്ങൾ അർപ്പിക്കുന്നത്. കേരളത്തോട് അദ്ദേഹത്തിനുള്ള സ്നേഹമാണ് കത്തിൽ വ്യക്തമാകുന്നത്.
ഇന്നലെ രാവിലെയാണ് നന്ദമുരി ഹരികൃഷ്ണൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. തന്റെ ആരാധകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകവെ കാർ അപകടത്തിൽ പെട്ടാണ് ഹരികൃഷ്ണൻ മരിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം എഴുതിയ അവസാന കത്ത് സോഷ്യൽമീഡിയയിൽ വൈറലായത്. തന്റെ അടുത്ത പിറന്നാൾ് ആഘോഷിക്കരുതെന്നും അതിനായി നീക്കി വെച്ച തുക പ്രളയക്കെടുതിയിൽ മുങ്ങിയിരിക്കുന്ന കേരളത്തിന് നല്‍കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
സെപ്റ്റംബര്‍ രണ്ടിനാ്ണ് ഹരികൃഷ്ണന്റെ 62-ാം പിറന്നാള്‍ ആരാധകർ ആഘോഷിക്കാനിരുന്നത്. കേരളം പ്രളയകെടുതി നേരിടുന്നുവെന്നും അതിനാൽ തന്നെ ഇക്കുറി തന്റെ പിറന്നാളിന് പതിവ് ആഘോഷങ്ങളൊന്നും വേണ്ടെന്ന് അദ്ദേഹം കത്തിൽ ആരാധകരോട് അഭ്യർത്ഥിക്കുന്നത്. ഇക്കുറി എനിക്ക് പിറന്നാളിന് പൂച്ചെണ്ടുകളും പൂമാലകളുമൊന്നും സമ്മാനമായി വേണ്ട.
മറിച്ച് അതിനായുള്ള പണം പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് നല്‍കണം കൂടാതെ മഴക്കെടുതിയില്‍ വലയുന്ന ആന്ധ്രപ്രദേശിലെ വിവിധഭാഗങ്ങളിലും സഹായം എത്തിക്കുവാനും ആരാധകരോട് തന്റെ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിൽ പറയുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം താരങ്ങൾക്കില്ലാത്ത സ്നേഹമാണ് തെലുങ്ക് നടനായ ഹരികൃഷ്ണന് കേരളത്തോട് ഉള്ളതെന്നാണ് സോഷ്യൽമീഡിയ ചർച്ചകളിലും ഇപ്പോൾ ഉയർന്നുകേൾക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍