Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിതാദിനത്തിൽ ആഷികിന്റെ അമ്മയെ പുകഴ്‌ത്തി റിമാ കല്ലിങ്കൽ; താൻ കണ്ടതിൽ ഏറ്റവും ശക്തയായ സ്ത്രി അമ്മായിയമ്മയാണെന്ന് നടി

വനിതാദിനത്തിൽ ആഷികിന്റെ അമ്മയെ പുകഴ്‌ത്തി റിമാ കല്ലിങ്കൽ; താൻ കണ്ടതിൽ ഏറ്റവും ശക്തയായ സ്ത്രി അമ്മായിയമ്മയാണെന്ന് നടി

വനിതാ ദിനത്തിൽ ആഷികിന്റെ അമ്മയെ വാനോളം പുകഴ്‌ത്തി റിമാ കല്ലിങ്കൽ.താൻ കണ്ടതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രിയാണ് ആഷികിന്റെ ഉമ്മച്ചി ജമീല ആണെന്നാണ് റീമ കല്ലിങ്കൽ പറഞ്ഞ്. വനിതാ ദിനത്തിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റീമ തന്റെ അമ്മായിയമ്മയെ വാനോളം പുകഴ്‌ത്തിയത്. ഏത് കാര്യം ചെയ്യുമ്പോഴും പൂർണ അർപ്പണ മേനാഭവത്തോടെയാണ് ഉമ്മച്ചി ചെയ്യുകയുള്ളുവെന്നും റീമ കല്ലിങ്കൽ പറയുന്നു.

തന്റെ അമ്മ ഒരു പാവമായിരുന്നു, അച്ഛൻ പറയുന്നത് കേട്ട് മാത്രം പ്രവർത്തിക്കുന്ന ഒരമ്മ. പക്ഷേ അതിൽ നിന്നും മാറ്റങ്ങൾ വേണമെന്ന് താൻ എപ്പോഴും ചിന്തിക്കാറുണ്ട്. ഇപ്പോൾ താൻ ആഷികിന്റെ ഉമ്മച്ചിയുടെ രീതികൾ കണ്ട് പഠിക്കുകയാണെന്നും റീമ കല്ലിങ്കൽ പറയുന്നു.

ഒരു കൂട്ടു കുടുംബം പോലെയാണ് ആഷികിന്റെ വീട്. എല്ലാവരും ഒത്ത് ചേർന്ന് സന്തോഷത്തോടെ യുള്ള ജീവിതം. ഞാൻ ആഗ്രഹിച്ചതും അങ്ങനെ തന്നെയായിരുന്നു. ആഷികിന്റെ ഉമ്മയാണ് അവിടുത്തെ സന്തോഷവും ഉണ്ടാക്കുന്നത് റീമ പറയുന്നു.

എന്തും തുറന്ന് സംസാരിച്ചാലും ആഷികിന്റെ വീട്ടിൽ ഒരു പ്രശ്‌നവുമില്ല. എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടായാൽ ഉമ്മച്ചി എല്ലാവരെയും വിളിച്ച് അപ്പോൾ തന്നെ പ്രശ്‌നങ്ങൾ തീർക്കുമെന്ന് റീമ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP