Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

'രഞ്ചു രഞ്ജിമാർ വെഡിങ് മേക്കപ്പ് സ്പെഷ്യലിസ്റ്റാണോ' എന്ന സംശയവുമായി വിവാഹത്തിനെത്തിയവർ; നടി വിഷ്ണുപ്രിയയുടെ വിവാഹച്ചടങ്ങിലും താരമായി ട്രാൻസ്ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റ്; സെലിബ്രിറ്റികളുടെ സ്വപ്നതുല്യമായ വിവാഹങ്ങൾക്ക് സ്ഥിര സാന്നിധ്യമായി രഞ്ജു രഞ്ജിമാർ; പ്രിയതാരത്തിന്റെ വിവാഹച്ചടങ്ങിൽ ശ്രദ്ധ നേടിയത് കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെന്റർ ഇലക്ഷൻ ഐക്കൺ കൂടിയായ രഞ്ജു

'രഞ്ചു രഞ്ജിമാർ വെഡിങ് മേക്കപ്പ് സ്പെഷ്യലിസ്റ്റാണോ' എന്ന സംശയവുമായി വിവാഹത്തിനെത്തിയവർ; നടി വിഷ്ണുപ്രിയയുടെ വിവാഹച്ചടങ്ങിലും താരമായി ട്രാൻസ്ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റ്; സെലിബ്രിറ്റികളുടെ സ്വപ്നതുല്യമായ വിവാഹങ്ങൾക്ക് സ്ഥിര സാന്നിധ്യമായി രഞ്ജു രഞ്ജിമാർ; പ്രിയതാരത്തിന്റെ വിവാഹച്ചടങ്ങിൽ ശ്രദ്ധ നേടിയത് കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെന്റർ ഇലക്ഷൻ ഐക്കൺ കൂടിയായ രഞ്ജു

ജംഷാദ് മലപ്പുറം

കൊച്ചി: മലയാള ചലച്ചിത്ര നടിയും നർത്തകിയുമായ വിഷ്ണുപ്രിയയുടെ വിവാഹമായിരുന്നു ഇന്ന്, വിഷ്ണു പ്രിയയെ അണിയിച്ചൊരുക്കിയതാകട്ടെ സിനിമാമേഖലയിലെ ഇന്നത്തെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡറുമായ രഞ്ജു രഞ്ജിമാറാണ്. ചടങ്ങിനെത്തിയവരിൽ പലരും രഞ്ജുവിനോടു ചോദിച്ച ഒരു ചോദ്യം ഇതാണ്, സെലിബ്രിറ്റികളുടെ സ്വപ്നതുല്യമായ ചടങ്ങുകളിലെല്ലാം ചമയക്കാരി നിങ്ങളാണെല്ലോ, അതെന്താ കാരണം, കാരണം രഞ്ജുവിനും അറിയില്ല, ഇന്ന് കേരളത്തിനകത്തും പുറത്തും ചർച്ചകളാകുന്ന നിരവധി വിവാഹങ്ങളുടെ ചമയക്കാരി രഞ്ചു രഞ്ജിമാർ തന്നെയാണ്, പ്രത്യേകിച്ചും കേരളത്തിലെ സിനിമാ താരങ്ങളുടെ വിവാഹങ്ങൾക്ക്, സ്വപ്നതുല്യമായ വിവാഹങ്ങൾക്ക് പകരം വയ്ക്കാൻ പറ്റാത്ത മേക്കപ്പ് ആർട്ടിസ്റ്റാണെന്ന ഖ്യാതിയും ഇതിനോടകം രഞ്ജുവിനെ തേടിയെത്തി.

സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കും വിധം വധുവിനെ അണിയിച്ചൊരുക്കുന്നതിന്റെ പിന്നിൽ കഠിനാധ്വാനവും, സത്യസന്ധതയും മാത്രമാണെന്നാണ് രഞ്ജുവിന്റെ പക്ഷം. എല്ലാ കല്യാണക്കളും ഒരുക്കുമ്പോഴും മനസ്സിൽ ഒരു അമ്മയുടെ നിർവൃതിയാണ് രഞ്ജുവിനുള്ളത്. ഒരു പക്ഷേ അതായിരിക്കാം ഒരോ വധുവും പകർച്ചാധികം സുന്ദരികളാകുന്നതെന്നും രഞ്ജു കരുതുന്നു. ഇപ്പോൾ ചർച്ചയാകുന്നത് ഇന്നു വിവാഹിതയായ സിനിമാ താരം വിഷ്ണുപ്രിയയുടെ വിവാഹ മേക്കപ്പാണ്, വന്നവർ ഓരോരുത്തരും പറയുന്നു, അപ്സരസിനെ പോലെയെന്ന്, രഞ്ചുവിന് വിഷ്ണുപ്രിയ മറ്റുള്ള നടിമാരെ പോലെ മകളല്ല പകരം അനുജത്തിയാണ്. കഴിഞ്ഞ 15 വർഷത്തെ ആത്മബന്ധം ഒരുക്കി കഴിഞ്ഞപ്പോൾ രഞ്ചു തന്നെ അവളെ കണ്ണു വെച്ചുപോയെന്ന് പറയുന്നു.

ഇനിയും നടിമാർ ക്യൂവിൽ ആണ്, അടുത്തതായി മലയാളത്തിൽ വിവാഹത്തിനായി ഒരുങ്ങുന്ന ചിലരുടെ ഡേറ്റുകൾ ഇതിനോടകം രഞ്ജുവിന് കിട്ടിക്കഴിഞ്ഞു, ദൈവത്തിന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ് ഇവിടം വരെ എത്താൻ കഴിഞ്ഞതെന്നും തന്റെ കമ്മൂണിറ്റിയിലെ കഴിവുള്ള കുറെ കുട്ടികൾ ഉണ്ടെന്നും അവരെ കൂടി ഇതുപോലെ എത്തിക്കണമെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു. ഇന്ന് വിവാഹിതയായ വിഷ്ണു പ്രിയയുടെ വരൻ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകൻ വിനയനാണ്, വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപേ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ഹാൽദി ചടങ്ങളുകളുടെയും മറ്റും ചിത്രങ്ങൾ നടി തന്നെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രങ്ങളുമായി വിഷ്ണു പ്രിയ എത്തിയിരിക്കുകയാണ്.

ആലപ്പുഴ കാംലറ്റ് കൺവെൻഷൻ സെന്ററിൽ നിന്നുമായിരുന്നു വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു. നടിമാരായ ഭാമ, സരയു, ശ്രുതി ലക്ഷ്മി, എന്നിവരെല്ലാം വിവാഹത്തിനെത്തിയിരുന്നു. 29 ന് തിരുവനന്തപുരം അൽസാജ് കൺവെൻഷൻ സെന്ററിൽ വെച്ച് വിവാഹ വിരുന്നും നടക്കും. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു വിഷ്ണുപ്രിയയും വിനയും തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയത്. വിവാഹത്തിന് 9 ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് പറഞ്ഞ് അതിന്റെ ത്രില്ലിലാണെന്ന് കാണിച്ച് വിഷ്ണുപ്രിയ എത്തിയിരുന്നു. വിനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. അന്ന് മുതൽ നവദമ്പതികൾക്ക് വിവാഹത്തിന്റെ ആശംസകളുമായി ആരാധകർ എത്തിയിരുന്നു.

നർത്തകിയായിരുന്ന വിഷ്ണുപ്രിയ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്. 2007 ൽ ദിലീപ് നായകനായിട്ടെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ പിള്ള വെള്ളിത്തിരയിലേക്ക് എത്തിയത്. പിന്നീടിങ്ങോട്ട് വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളെ വിഷ്ണുപ്രിയ അവതരിപ്പിച്ചു. 2009 ൽ കേരളോത്സവം എന്ന ചിത്രത്തിൽ നായികയായി പ്രത്യക്ഷപ്പെട്ടു. നാൻങ്കാ എന്ന ചിത്രത്തിലൂടെ 2011 ൽ തമിഴ് സിനിമയിലേക്കും നടി അരങ്ങേറ്റം നടത്തിയിരുന്നു. കാന്താരം എന്ന ചിത്രമാണ് അവസാനമായിട്ടെത്തിയത്. സിനിമയ്ക്കപ്പുറം ടെലിവിഷൻ പരിപാടികളിലും വിഷ്ണുപ്രിയ സജീവമായിരുന്നു.

ട്രാൻസ്‌ജെന്റർ വിഭാഗത്തിന് അഭിമാനമായി മാറുകയാണ് രഞ്ജു രഞ്ജിമാർ. സിനിമാ മേഖലയിലെ ഏറ്റവും തിരക്കുപിടിച്ച മേക്കപ്പ് ആർട്ടിസ്റ്റും ധ്വയ ട്രാൻസ്‌ജെന്റേഴ്‌സ് ആർട്‌സ് ആൻഡ് ചാരിറ്റിബിൾ സൊസൈറ്റിയുടെ സെക്രട്ടറിയുമായ രഞ്ജു രഞ്ജുമാർ നായികയായി അഭിനയിച്ച ഒരു ഷോർട്ട്ഫിലിമും, മ്യൂസിക് ആൽബവും ഇന്റർനാഷണൽ ഡോക്യൂമെന്റററി ഫിലിംഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളാ ചലച്ചിത്ര അക്കാഡിമിക്കു കീഴിൽ നടത്തു ഡോക്യൂമെന്ററി ഫെസ്റ്റിവലിൽ ജനറൽ വിഭാഗത്തിലാണ് രഞ്ജു രഞ്ജിമാർ അഭിനയിച്ച് ഷോർട്ട്ഫിലിമിന് പുറമെ മ്യൂസിക് ആൽബത്തിനും എൻട്രി ലഭിച്ചത്. അഹം എന്ന ഷോർട്ട്ഫിലിമും, മുറുപിറന്താൾ എന്ന തമഴ്ആൽബം സോങ്ങുളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെന്റർ ഇലക്ഷൻ ഐക്കൺ കൂടിയായിരുന്നു രഞ്ജു രഞ്ജിമാർ, സ്വന്തംഐഡന്റിറ്റിയിൽ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അവസരം ലഭിച്ച ട്രാൻസ്‌ജെന്റർ യുവതിയുടെ മാനസികാവസ്ഥയും, ഇവരുടെ അനുഭവിച്ച സംഘർഷങ്ങളും വിവരിക്കുന്നതാണ് അഹം എന്ന ഷോർട്ട്ഫിലിം. തെരുവിൽ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ പോറ്റിവളർത്തിയ ട്രാൻസ്‌ജെൻഡർ യുവതി സമൂഹത്തിൽ അനുഭിക്കുന്ന പ്രശ്‌നങ്ങളും, പ്രയാസങ്ങളും വിവരിക്കുന്നതാണ് മറുപിറന്താൾ എന്ന തമിഴ്‌സ് മ്യൂസിക് ആൽബത്തിൽ പറയുന്നത്. രഞ്ജു ഇന്ന് ഈ നിലയിലേക്കെത്തിയത് ഏറെ സഹിച്ചും കഠിനാധ്വാനം ചെയ്തുംതന്നെയാണ്. കൊല്ലം പുന്തലതാലം ഗ്രാമത്തിൽ കൂലിപ്പണിക്കാരനായ പിതാവിന്റെയും കശുവണ്ടി ഫാക്ടറി തൊഴിലാളിയായ മാതാവിന്റെയും നാലാമത്തെ കുഞ്ഞായാണ് ജനിച്ചത്. മനക്കരുത്തും ആത്മവിശ്വാസവും സ്ഥിരോത്സാഹവും കൊണ്ട് ഇന്ന് ജീവിതത്തിന്റെ ഔന്യത്യങ്ങൾ കീഴടക്കുകയാണ് രഞ്ജു.

ആക്ഷേപ ശരങ്ങൾ കരുത്താക്കി പൊരുതി നിന്നപ്പോൾ ഒറ്റപെടുത്താതെ കൂടെനിന്ന മനുഷ്യ സ്‌നേഹികളെ നന്ദിയോടെ ഇന്നും രഞ്ജു ഓർക്കുന്നു. ജീവിതത്തിൽ നിന്നും ഒളിച്ചോടുകയല്ല ആത്മവിശ്വാസത്തോടെ മുന്നോട്ടുവരുകയാണ് വേണ്ടതെന്ന് തന്നെപോലുള്ളവരോട് ശക്തമായി ആവശ്യപ്പെടുകയാണ് രഞ്ജു. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നുമാണ് രഞ്ജു ഇന്ന് സിനിമാ ലോകം അറിയുന്ന വിലപിടിപ്പുള്ള മേക്ക്-അപ്പ് ആർട്ടിസ്റ്റായി മാറിയത്. ഗവ. മീനാക്ഷി വിലാസം പുന്തലതാലം സ്‌കൂളിൽ ആണ് രഞ്ജു പ്രാഥമിക വിദ്യാഭാസം പൂർത്തിയാക്കിയത്. കുട്ടികാലത്തുതന്നെ പെൺകുട്ടികളുടെ രീതികളുമായി സാമ്യമുള്ള പ്രവർത്തികളായിരുന്നു രഞ്ജുവിനുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP