Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബച്ചന്റെ ചിത്രം കണ്ട് രേഖ തിരിഞ്ഞോടി; ബോളിവുഡിന്റെ താരജോഡികളുടെ കലഹം വർഷങ്ങൾക്കിപ്പുറവും ശക്തമെന്ന് തെളിഞ്ഞത് ഫോട്ടോഷൂട്ടിനിടെ; സംഗതിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതോടെ സിനിമാ ലോകത്തെ ചൂടേറിയ ചർച്ച വീണ്ടും സജീവം; പട്ടുസാരിക്ക് പകരം ഇത്തവണ രേഖ ധരിച്ചത് കറുത്ത വസ്ത്രം

ബച്ചന്റെ ചിത്രം കണ്ട് രേഖ തിരിഞ്ഞോടി; ബോളിവുഡിന്റെ താരജോഡികളുടെ കലഹം വർഷങ്ങൾക്കിപ്പുറവും ശക്തമെന്ന് തെളിഞ്ഞത് ഫോട്ടോഷൂട്ടിനിടെ; സംഗതിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതോടെ സിനിമാ ലോകത്തെ ചൂടേറിയ ചർച്ച വീണ്ടും സജീവം; പട്ടുസാരിക്ക് പകരം ഇത്തവണ രേഖ ധരിച്ചത് കറുത്ത വസ്ത്രം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് സിനിമാ ലോകത്തെ ചൂടൻ ചർച്ചയായിരുന്നു ബച്ചൻ-രേഖ താരജോഡികൾ തമ്മിലുള്ള വഴക്ക്. ഇവർ വർഷങ്ങളോളം പ്രണയത്തിലായിരുന്നു എന്ന വാർത്തകൾ കളം നിറഞ്ഞ് നിൽക്കുന്നതിന് പിന്നാലെയാണ് താരങ്ങളുടെ അകൽച്ചയുടെ വാർത്ത ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം ചൂടൻ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഫോട്ടോഷൂട്ടിനിടെ നടി രേഖ ബച്ചന്റെ ചിത്രം കണ്ട് തിരിഞ്ഞ് നടന്ന് പോയതാണ് ഇപ്പോൾ വൻ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.

ഡബ്ബു രത്‌നാനി എന്ന ഫോട്ടോഗ്രാഫറുടെ കലണ്ടർ ഫോട്ടോഷൂട്ടിനായി എത്തിയതായിരുന്നു രേഖ. പോസ് ചെയ്യുന്നതിനിടെ വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടു പിന്നിൽ അമിതാഭ് ബച്ചന്റെ ചിത്രം കണ്ടതും മുഖം മാറ്റി രേഖ നിന്നിടത്ത് നിന്ന് തിരിഞ്ഞോടി. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ബച്ചനും രേഖയും തമ്മിൽ കാലങ്ങളായി അകൽച്ചയിലാണെന്ന വാർത്തയ്ക്ക് ഒന്നുകൂടി ഉറപ്പേകുന്നുണ്ട് രേഖയുടെ ഈ തിരിഞ്ഞോട്ടം. പട്ടുസാരിയണിഞ്ഞാണ് രേഖയെ മിക്ക ചടങ്ങുകളിലും കാണാറ്. എന്നാൽ കറുത്ത ഡ്രെസ്സിട്ടാണ് ഇത്തവണ രേഖ ക്യാമറക്ക് മുന്നിലെത്തിയത്. ഡബ്ബു രത്‌നാനിയുടെ ഇരുപതാമത്തെ കലണ്ടർ ഫോട്ടോഷൂട്ടാണിത്.

 

      View this post on Instagram

This is hilarious

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP