Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്റെ കൂടെ സിനിമയിൽ അഭിനയിക്കരുതെന്ന് അമിതാഭിനൊട് ആവശ്യപ്പെട്ടു; ബിഗ് ബിയുമൊത്തുള്ള തന്റെ രംഗങ്ങൾ കണ്ട് ജയ പൊട്ടിക്കരഞ്ഞു; രേഖ- അമിതാഭ് പ്രണയത്തിനിടയിൽ ജയാ ബച്ചൻ വില്ലത്തിയായെത്തിയ കഥ പറഞ്ഞ് നടി രേഖയുടെ ജീവചരിത്രം

തന്റെ കൂടെ സിനിമയിൽ അഭിനയിക്കരുതെന്ന് അമിതാഭിനൊട് ആവശ്യപ്പെട്ടു; ബിഗ് ബിയുമൊത്തുള്ള തന്റെ രംഗങ്ങൾ കണ്ട് ജയ പൊട്ടിക്കരഞ്ഞു; രേഖ- അമിതാഭ് പ്രണയത്തിനിടയിൽ ജയാ ബച്ചൻ വില്ലത്തിയായെത്തിയ കഥ പറഞ്ഞ് നടി രേഖയുടെ ജീവചരിത്രം

സിനിമയിലെ സാങ്കല്പിക പ്രണയത്തെ അതിജീവിക്കുന്ന പ്രണയ കഥയായിരുന്നു അമിതാഭ് ബച്ചൻ-രേഖമാരുടെ പ്രണയം. ഇരുവരും ജോഡിയായി അഭിനയിച്ച ആദ്യസിനിമ 'ദോ അഞ്ചാനേ'മുതൽ ബോളിവുഡിലെ ഹിറ്റ് ജോഡികളായാണ് ഇരുവരും നിറഞ്ഞ് നിന്നത്. തുടർന്ന് ചില സിനിമകളിലും ഇവർ ജോഡികളായെത്തി. അടുത്തടുത്ത് പടങ്ങൾ വിജയം കൈവരിച്ചതിനെ തുടർന്ന് അമിതാഭും രേഖയും പ്രേക്ഷകമനസ്സിൽ ആത്യന്തികമായ സ്ഥാനമാനങ്ങൾ നേടിയെടുക്കുകയുണ്ടായി. ഇതിനിടയിൽ ഇരുവരും കടുത്ത പ്രണയത്തിലുമായി.

ജീവിതത്തിലും ഈ ജോഡികൾ ഒരുമിക്കുമെന്ന് കരുതിയിരിക്കുന്നതിന് ഇടെയാണ് ജയാ ബാദുരിയുമായുള്ള അമിതാഭ് ബച്ചന്റെ കല്യാണം. പിന്നീട് ജയയും രേഖയും അമിതാഭും ഒന്നിക്കുന്ന വേദികൾ മാദ്ധ്യമങ്ങൾക്കും പാപ്പരാസികൾക്കും ആഘോഷമായിരുന്നു. മൂവരും വരുന്ന അവാർഡ് നിശകൾ, ചടങ്ങുകൾ എന്തിന് ജയാ ബച്ചനും രേഖയും അംഗങ്ങളായ രാജ്യസഭയിൽ പോലും ഇവരൊത്തുള്ള ദൃശ്യങ്ങൾക്കായി ഏവരും മൽസരിച്ചു. കണ്ടിട്ടും കാണാതെ പോകുന്ന ഇവരെ കണ്ട് അദ്ഭുതപ്പെട്ടു. മുഖത്തോട് മുഖം നോക്കാതെ പോകുന്ന രേഖയും ജയാ ബച്ചനെയും കാണുന്‌പോൾ ഇവർക്ക് ഇതുവരെ ഇത് അവസാനിപ്പിക്കാറായില്ലേ എന്ന് നെറ്റി ചുളിച്ചു. ഇപ്പോളിതാ അമിതാഭ് ബച്ചനുമായുള്ള ബന്ധത്തെപ്പറ്റിയും ജയ ബച്ചൻ അതിൽ വില്ലനായതെങ്ങനെയുന്നും തുറന്നു പറയുകയാണ് രേഖ. ജീവചരിത്രമായ രേഖ- ദ സ്റ്റോറി അൺടോൾഡ് എന്ന പുസ്തകത്തിലൂടെയാണ് രേഖ ഈ രഹസ്യങ്ങൾ തുറന്നു പറയുന്നത്.

തന്റെ കൂടെ സിനിമയിൽ ഇനി അഭിനയിക്കരുതെന്ന് അമിതാഭ് ബച്ചനോട് ആവശ്യപ്പെട്ടത് ജയാ ബച്ചൻ ആണെന്ന് രേഖ പറയുന്നു. ഇനി രേഖയോടൊപ്പം അഭിനയിക്കില്ലെന്ന് അമിതാഭ് ബച്ചൻ നിർമ്മാതാക്കളെ അറിയിച്ചു. എന്നാൽ ഇത്ര അടുപ്പം ഉണ്ടായിരുന്നിട്ടും തന്നോട് അതേക്കുറിച്ച് ഒരു വാക്ക് പറയാൻ ബച്ചൻ തയ്യാറായില്ലെന്ന് രേഖ പറയുന്നു. മുഖദ്ദർ ക സിക്കന്ദർ എന്ന ചിത്രത്തിന്റെ പ്രിവ്യൂ കാണാൻ വന്ന ജയ ബച്ചൻ താനും അമിതാബ് ബച്ചനും ഒരുമിച്ച് അഭിനയിച്ച രംഗങ്ങൾ കണ്ട് കരഞ്ഞതായും രേഖ പറഞ്ഞു. അതിന് ശേഷമാണ് രേഖയോടൊപ്പം അഭിനയിക്കുന്നത് വിലക്കിയത്.

റിഷി കപ്പൂറിന്റെയും നീതു സിംഗിന്റെയും കല്യാണത്തിന് നെറുകയിൽ സിന്ദൂര
കുറിയും താലിയും അണിഞ്ഞെത്തിയ രേഖ ഉയർത്തിവിട്ട വിവാദങ്ങളും പുസ്തകം വിവരിക്കുന്നുണ്ട്, രഹസ്യമായി അമിതാബ് ബച്ചനുമായുള്ള കല്യാണം കഴിഞ്ഞെന്നു വരെ വാർത്ത പരന്നു. അന്ന് രേഖ അമിതാഭ് ബച്ചനോട് മാറിനിന്ന് സംസാരിച്ചതോടെ ഭാര്യ ജയ ബച്ചൻ കടുത്ത ദേഷ്യത്തിലായെന്നും അന്ന് ഒരു പ്രമുഖ മാസിക റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽനിന്ന് നേരെ വന്ന താൻ താലിയും സിന്ദുരവും മാറ്റാൻ മറന്നതാണെന്നു രേഖ വിശദീകരിക്കുന്നു.

രേഖയും അമിതാഭ് ബച്ചനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അതിന്റെ ആരൂം കാണാത്ത വശങ്ങളുമാണ് രേഖ വെളിപ്പെടുത്തിയിട്ടുള്ളത്. മൂന്ന് പതിറ്റാണ്ട് കഴിഞ്ഞപ്പോഴാണ് തന്റെ ജീവിതത്തിലെ ആർക്കും അറിയാത്ത കഥകൾ രേഖ പുറത്തു വിടുന്നത്. ജീവിതത്തിലെ പ്രധാനപ്പെട്ട വിവാദ സംഭവങ്ങളടക്കം തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അടങ്ങിയ ജീവചരിത്രം യാസർ ഉസ്മാനാണ് എഴുതിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP