Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു സീനിലെങ്കിലും മോഹൻലാലിനൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം; ഇതു വരെ അങ്ങനെ ഒരു അവസരമുണ്ടാകാത്തത് കനത്ത നഷ്ടമെന്നും രവി വള്ളത്തോൾ

ഒരു സീനിലെങ്കിലും മോഹൻലാലിനൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം; ഇതു വരെ അങ്ങനെ ഒരു അവസരമുണ്ടാകാത്തത് കനത്ത നഷ്ടമെന്നും രവി വള്ളത്തോൾ

മറുനാടൻ മലയാളി ബ്യൂറോ

മോഹൻലാലിനൊപ്പം ഒരു സീനിൽ എങ്കിലും അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് രവി വള്ളത്തോൾ. ഒരേ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് ഒരു സീനിൽ അഭിനയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു സീനിൽ എങ്കിലും ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടയിൽ അഭിനയിക്കാൻ കഴിയാഞ്ഞത് വല്യ നഷ്ടമായിട്ടാണ് താൻ കണക്കാക്കുന്നതെന്ന് മലയാള സിനിമയിലെ സ്വഭാവ നടന്മാരിലൊരാളായ രവി വള്ളത്തോൾ പറയുന്നു. വിഷ്ണുലോകത്തിലൊക്കെ ഉണ്ടായിരുന്നെങ്കിലും താൻ വേറൊരു ക്യാരക്ടർ ആയിരുന്നു. ഇതിനെ പറ്റി എപ്പോൾ പറഞ്ഞാലും മോഹൻലാൽ പറയുമേ്രത ചേട്ടാ എനിക്ക് നല്ല ഓർമ്മയുണ്ട് എന്ന് .

രവി വള്ളത്തോൾ തന്നെ എഴുതിയ കഥ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയാക്കിയപ്പോഴും നായകൻ മോഹൻലാൽ തന്നെയായിരുന്നു. കാലാപാനിയിൽ തനിക്ക് നല്ലൊരു വേഷം അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചതാണെങ്കിലും സീരിയലിലെ തിരക്കുകൾ കാരണം അതിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മലയാളത്തിലെ സീരിയൽ സിനിമാ നടനാണ് അദ്ദേഹം. കോട്ടയം കുഞ്ഞച്ചൻ, സാഗരം സാക്ഷി, നീ വരുവോളം, ഗോഡ് ഫാദർ തുടങ്ങി ഇടുക്കി ഗോൾഡിൽ വരെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. പ്രശസ്തമായ പല സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP