Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രചരിക്കുന്ന വീഡിയോ നാല് വർഷം മുമ്പ് ഉള്ളത്; വീഡിയോയിലുള്ളത് സിനിമയിലെ കഥാപാത്രം സംസാരിച്ചത്; മാദ്ധ്യമങ്ങൾക്കെതിരെ സംസാരിക്കുന്ന വീഡിയോ വ്യാജമെന്ന് വ്യക്തമാക്കി രവീണ ടണ്ടൻ

പ്രചരിക്കുന്ന വീഡിയോ നാല് വർഷം മുമ്പ് ഉള്ളത്; വീഡിയോയിലുള്ളത് സിനിമയിലെ കഥാപാത്രം സംസാരിച്ചത്; മാദ്ധ്യമങ്ങൾക്കെതിരെ സംസാരിക്കുന്ന വീഡിയോ വ്യാജമെന്ന് വ്യക്തമാക്കി രവീണ ടണ്ടൻ

വീണ ടണ്ടനെ തേടി പുതിയ വിവാദം കത്തിപടരുകയാണ്. നടി മാദ്ധ്യമങ്ങൾക്കെതിരെ പറയുന്ന ഒരു വീഡിയോയാണ് വിവാദത്തിന് കാരണം. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും അത് നാല് വർഷം മുമ്പ് സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചതാണെന്നും വ്യക്തമാക്കി നടി രംഗത്തെത്തിയിരിക്കുകയാണ് നടി.

എല്ലാ മാദ്ധ്യമങ്ങളും മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ അതിരു കടക്കുന്നുവെന്നാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.എന്നാൽ ഈ വീഡിയോ നാല് വർഷം മുമ്പുള്ളതാണെന്നും ശോഭാനാസ് സെവൻ നൈറ്റ്‌സ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ സിനിമയിലെ കഥാപാത്രമായി സംസാരിച്ചതാണെന്നും തന്നെ ചീറ്റ് ചെയ്താണ് വീഡിയോ ചിത്രീകരിച്ചതെന്നും രവീണ പറഞ്ഞു.

2012ൽ രവീണ അഭിനയിച്ച ചിത്രമാണ് ശോഭാനാസ് സെവൻ നൈറ്റ്‌സ്. ഈ ചിത്രത്തിൽ ഒരു മാദ്ധ്യമപ്രവർത്തകയുടെ വേഷമാണ് രവീണ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ അറിവോടെയല്ല, വീഡിയോ ഷൂട്ട് ചെയ്തതെന്നും ഇത് ദുരുപയോഗപ്പെടുത്തിയിരിക്കുകയാണെന്നും രവീണ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP