Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഞ്ചാബി ഹൗസിൽ നായകനായി ആദ്യം നിശ്ചയിച്ചത് ജയറാമിനെ; കൊച്ചിൻ ഹനീഫയ്ക്കും ഹരിശ്രീയ്ക്കും പകരം ജഗതിയും ഇന്നസെന്റും; നായിക മഞ്ജു വാര്യറും ദിവ്യ ഉണ്ണിയും; സിനിമയ്ക്ക് പിന്നിലെ രഹസ്യങ്ങൾ വ്യക്തമാക്കി റാഫിമെക്കാർട്ടിൻ

തിരുവനന്തപുരം: എത്ര തവണ കണ്ടാലും പ്രേക്ഷകർ മടുക്കാത്ത ചിത്രങ്ങളിലൊന്നാണ് റാഫി - മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പിറന്ന പഞ്ചാബി ഹൗസ്. ചിത്രത്തിലെ ഓരോ രംഗവും ഇന്നും പ്രേക്ഷകർ ഓർക്കുന്നു. രമണനും ഉണ്ണിയുമൊക്കെ ഇന്ന് ട്രോളന്മാർക്കിടയിലെ സൂപ്പർ താരങ്ങളുമാണ്. രമണന്റെ പടം മരണമില്ലാത്ത പടം എന്നാണ് പ്രേക്ഷകർ ഇന്ന് പറയുന്നത്.

എന്നാൽ നിങ്ങളാരും അറിയാത്ത ഒരുപാട് കഥകൾ പഞ്ചാബി ഹൗസിനും ഉണ്ണിക്കും രമണനുമൊക്കെ പിന്നിലുണ്ട്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റാഫിയും മെക്കാർട്ടിനും അത് വെളിപ്പെടുത്തിയത്. പഞ്ചാബി ഹൗസ് എന്ന ചിത്ത്തിന്റെ കഥ കിട്ടിയതും താരനിർണയവും ഷൂട്ടിങ് ഇടവേളകളെക്കുറിച്ചും ഒക്കം ഇകുവരും വാതോരാതെ സംസാരിച്ചു.

സിദ്ദിഖ്്‌ലാൽ സംവിധാനം െചയ്ത 'കാബൂളിവാല' യി ൽ ഞങ്ങൾ അസിസ്റ്റന്റ് ഡയറക്ടർമാരായിരുന്നു. െസറ്റിൽ ഞങ്ങളോടൊപ്പം ഒരു പഞ്ചാബിയുമുണ്ടായിരുന്നു. അജാനബാഹുവായ മനുഷ്യൻ. താടിയും തലപ്പാവും കൃപാണവുമൊക്കെയുണ്ട്. ആദ്യമൊന്നും ഞങ്ങൾ അദ്ദേഹത്തോടു സംസാരിക്കാറില്ലായിരുന്നു. കാരണം ഞങ്ങൾക്ക് പഞ്ചാബി ഭാഷ അറിയില്ലല്ലോ? പക്ഷേ പലരും അദ്ദേഹത്തോട് സംസാരിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഞങ്ങൾ വിചാരിച്ചത് അവർക്കൊക്കെ നന്നായി പഞ്ചാബി ഭാഷ അറിയാം എന്നാണ്.

ഈ സസ്‌പെൻസ് രണ്ടു ദിവസത്തിനകം നീണ്ടുനിന്നില്ല. അദ്ദേഹവുമായി സംസാരിച്ചു തുടങ്ങിയപ്പോഴാണ് അറിയുന്നത് ആള് കൊച്ചിക്കാരനാണ്. 'ഞങ്ങ ...നിങ്ങ...' സ്റ്റെൽ. പഞ്ചാബിൽ നിന്നു വർഷങ്ങൾക്കു മുമ്പേ കുടിയേറിയ ബിസിനസ് കുടുംബമാണ് അദ്ദേഹത്തിന്റേത്. അങ്ങനെ കൊച്ചിഭാഷ സംസാരിക്കുന്ന പഞ്ചാബി ഒരു ആശയമായി ഞങ്ങളുടെ മനസ്സിൽ കിടന്നു

ഈ സമയത്ത് ഒരു ചെന്നൈ യാത്രയ്ക്കിടയിൽ ട്രെയിൻ വല്ലാതെ താമസിച്ചു. തമിഴ്‌നാടിലെ ഏതോ ഒരു കുഗ്രാമത്തിലെ സ്റ്റേഷനിൽ തീവണ്ടി പിടിച്ചിട്ടിരിക്കുകയാണ്. രാവിലെ പത്തു മണി ആയിക്കാണും. നല്ല വിശപ്പ്. എന്തെങ്കിലും കഴിക്കമെന്നു കരുതിയപ്പോൾ ഒരു ഇഡ്ഡലിക്കാരനെ കണ്ടു. ഒരു പൊതി ഇഡ്ഡലി വാങ്ങി. തുറന്നപ്പോഴേ മനസ്സിലായി. മൂന്നു ദിവസത്തെയെങ്കിലും പഴക്കം കാണും ആഹാരത്തിനെന്ന്. വാങ്ങിയതു പോലെ അതു ജനലിലൂടെ പുറത്തേക്കിട്ടു. ട്രാക്കിൽ വീണതും ഒരു പയ്യൻ ഓടിവന്ന് അതെടുത്തു കഴിക്കാൻ തുടങ്ങി. ഞാൻ പറഞ്ഞു: 'അതു കഴിക്കരുത്. ചീത്തയാണ്. വേറെ എന്തെങ്കിലും വാങ്ങി കഴിക്ക്' എന്നൊക്കെ.

പിന്നെ അവനു കുറച്ചു ൈപസ കൊടുത്തു. എന്തോ ചോദിച്ചപ്പോൾ ഊമയാണെന്ന് അവൻ ആംഗ്യം കാണിക്കാൻ തുടങ്ങി. ഞങ്ങൾക്ക് ഉറപ്പായിരുന്നു, അവൻ കേരളത്തിൽ നിന്നു നാടുവിട്ട ഒരു പയ്യനാണെന്ന്. അവൻ ഊമയല്ല. സംസാരിക്കാൻ കഴിയുമെന്നും. പക്ഷേ, അവൻ അഭിനയിക്കുകയാണ്. അപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി.

ഈ സംഭവവും മലയാളം സംസാരിക്കുന്ന പഞ്ചാബിയും ഒത്തു വന്നപ്പോഴാണ് പഞ്ചാബി ഹൗസിന്റെ ഏകദേശ രൂപമായത്. പിന്നീട് ഏെറ ചിന്തകൾക്കും അധ്വാനത്തിനും േശഷമാണ് തിരക്കഥ രൂപപ്പെട്ടു വന്നത്.

ഈ സമയത്ത് ഒരു ചെന്നൈ യാത്രയ്ക്കിടയിൽ ട്രെയിൻ വല്ലാതെ താമസിച്ചു. തമിഴ്‌നാടിലെ ഏതോ ഒരു കുഗ്രാമത്തിലെ സ്റ്റേഷനിൽ തീവണ്ടി പിടിച്ചിട്ടിരിക്കുകയാണ്. രാവിലെ പത്തു മണി ആയിക്കാണും. നല്ല വിശപ്പ്. എന്തെങ്കിലും കഴിക്കമെന്നു കരുതിയപ്പോൾ ഒരു ഇഡ്ഡലിക്കാരനെ കണ്ടു. ഒരു പൊതി ഇഡ്ഡലി വാങ്ങി. തുറന്നപ്പോഴേ മനസ്സിലായി. മൂന്നു ദിവസത്തെയെങ്കിലും പഴക്കം കാണും ആഹാരത്തിനെന്ന്. വാങ്ങിയതു പോലെ അതു ജനലിലൂടെ പുറത്തേക്കിട്ടു. ട്രാക്കിൽ വീണതും ഒരു പയ്യൻ ഓടിവന്ന് അതെടുത്തു കഴിക്കാൻ തുടങ്ങി. ഞാൻ പറഞ്ഞു: 'അതു കഴിക്കരുത്. ചീത്തയാണ്. വേറെ എന്തെങ്കിലും വാങ്ങി കഴിക്ക്' എന്നൊക്കെ.

പിന്നെ അവനു കുറച്ചു ൈപസ കൊടുത്തു. എന്തോ ചോദിച്ചപ്പോൾ ഊമയാണെന്ന് അവൻ ആംഗ്യം കാണിക്കാൻ തുടങ്ങി. ഞങ്ങൾക്ക് ഉറപ്പായിരുന്നു, അവൻ കേരളത്തിൽ നിന്നു നാടുവിട്ട ഒരു പയ്യനാണെന്ന്. അവൻ ഊമയല്ല. സംസാരിക്കാൻ കഴിയുമെന്നും. പക്ഷേ, അവൻ അഭിനയിക്കുകയാണ്. അപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി.

ഈ സംഭവവും മലയാളം സംസാരിക്കുന്ന പഞ്ചാബിയും ഒത്തു വന്നപ്പോഴാണ് പഞ്ചാബി ഹൗസിന്റെ ഏകദേശ രൂപമായത്. പിന്നീട് ഏെറ ചിന്തകൾക്കും അധ്വാനത്തിനും േശഷമാണ് തിരക്കഥ രൂപപ്പെട്ടു വന്നത്

കഥയുടെ ഘടനയിൽ കൂടുതൽ പുരോഗതിയുണ്ടായപ്പോഴാണ് നടന്മാരുടെ കാര്യത്തിൽ ഞങ്ങൾ ചില തീരുമാനങ്ങളെടുത്തത്. തടിമാടന്മാരായ പഞ്ചാബികളുടെ ഇടയിൽപ്പെട്ടുപോകുന്ന ഒരു സാധു ചെറുപ്പക്കാരനാണ് നായകൻ. ആറടി ഉയരമുള്ള ജയറാം പക്ഷേ, അത്രയ്ക്കും ദുർബലനാവാൻ കഴിയില്ല. അങ്ങനെയാണ് ഞങ്ങൾ ദിലീപിലേക്ക് എത്തുന്നത്. ദിലീപിന് തിരക്കായി വരുന്നതേയുള്ളൂ. അതുപോലെ മഞ്ജുവാരിയർ 'സമ്മർ ഇൻ ബത്ലഹേമിൽ' അഭിനയിക്കാൻ പോയി. ദിവ്യാഉണ്ണിയും വേറെ ഏതോ സിനിമയുടെ തിരക്കിലും.

അങ്ങനെ ദിലീപിനെ നായകനാക്കാൻ തീരുമാനിച്ചു. പിന്നെയുള്ളത് ഇന്നസെന്റും ജഗതിയുമാണ്. അവരുടെ തിരക്കുവച്ച് അഞ്ചു ദിവസം കിട്ടിയാൽ തന്നെ ഭാഗ്യം. ഞങ്ങൾക്കാണെങ്കിൽ അതുപോരാ. അങ്ങനെ കൊച്ചിൻഹനീഫയിലും ഹരിശ്രീ അശോകനിലും ഞങ്ങൾ എത്തി. സിദ്ദിഖ് ലാലിലെ, ലാലേട്ടനും ഉണ്ടായിരുന്നു ഒരു മെയിൻ വേഷം. ലാലേട്ടൻ കളിയാട്ടം മാത്രമേ ചെയ്തിട്ടുള്ളൂ അന്നേവരെ.

എഴുപുന്നയിലും പരിസരപ്രദേശങ്ങളിലുമായിട്ടായിരുന്നു ഒട്ടുമിക്ക ഭാഗങ്ങളുടെയും ഷൂട്ടിങ്. അവിടെ നൂറു വർഷത്തിലേറെ പഴക്കമുള്ള ഒരു വീടുണ്ടായിരുന്നു. ആ വീടും അതിനോടു ചേർന്നുമാണ് സെറ്റിട്ടത്. ദിലീപിന്റെ വീടും അവിടെത്തന്നെയായിരുന്നു. ഈ വീടുമായി ബന്ധപ്പെട്ട മറ്റൊരു കൗതുകം പതിറ്റാണ്ടുകൾക്ക് ഇപ്പുറം 'ടു കൺട്രീസ്' എന്ന സിനിമയിൽ ദിലീപിന്റെ വീടായതും ഇതു തന്നെയാണ്. രണ്ടു സിനിമകളും വലിയ ഹിറ്റായിരുന്നു എന്നതു മറ്റൊരു സന്തോഷം. റാഫി മെക്കാർട്ടിൻ പറയുന്നു..

പഞ്ചാബി ഹൗസിന്റെ ഏറ്റവും വലിയ പ്രത്യേകത ഇപ്പോഴും ആൾക്കാർ വിളിക്കാറുണ്ടെന്നതാണ്. ഒാേരാ സീൻ കാണുമ്പോഴും നേരത്തെ ശ്രദ്ധിക്കാത്ത ഒരു കോമഡിയുണ്ടായിരുന്നു എന്നു പറഞ്ഞാണ് വിളിക്കുന്നത്. പുതിയ തമാശ കണ്ട രീതിയിലാണ് അവരുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP