Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാള സിനിമയിലെ ബലാത്സംഗ പരാമർശങ്ങൾക്കെതിരായ വിമർശനങ്ങളെ പരിഹസിച്ചു തള്ളി സംവിധായകൻ രഞ്ജിത്; ടി ദാമോദരന്റെ സിനിമകളിലെ സ്ത്രീവിരുദ്ധ ഭാഷണങ്ങൾ ആര് തിരുത്തുമെന്നും സംവിധായകന്റെ ചോദ്യം

മലയാള സിനിമയിലെ ബലാത്സംഗ പരാമർശങ്ങൾക്കെതിരായ വിമർശനങ്ങളെ പരിഹസിച്ചു തള്ളി സംവിധായകൻ രഞ്ജിത്; ടി ദാമോദരന്റെ സിനിമകളിലെ സ്ത്രീവിരുദ്ധ ഭാഷണങ്ങൾ ആര് തിരുത്തുമെന്നും സംവിധായകന്റെ ചോദ്യം

തിരുവനന്തപുരം: നായകനെ ആഘോഷമാക്കാൻ വേണ്ടി മലായാള സിനിമയിൽ ഏറ്റവും അധികം സ്ത്രീവിരുദ്ധത നിറച്ചൊരു തിരക്കഥാകൃത്തുണ്ടെങ്കിൽ അക്കൂട്ടത്തിലാണ് സംവിധായകൻ കൂടിയായ രഞ്ജിത്തിന്റെ സ്ഥാനം. മോഹൻലാൽ ചിത്രങ്ങളിൽ അടക്കം സ്ത്രീവിരുദ്ധത തള്ളിനിറച്ച ഡയലോഗുകൾ ഏറെയുണ്ട്. ഇപ്പോൾ, നടി ആക്രമിക്കപ്പെട്ടപ്പോൽ നടൻ പൃഥിരാജ് അടക്കം ഇത്തരം സിനിമകളുടെ ഭാഗമാകാൻ ഇല്ലെന്ന് പരസ്യമായി പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതിനിയിൽ രഞ്ജിത്തിനെ വിമർശിച്ചുകൊണ്ട് ഒരു ലേഖനം മാതൃഭൂമിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാൽ, പൊതുസമൂഹത്തിൽനിന്ന് ഉയരുന്ന എല്ലാ വിമർശനങ്ങളെയും പുച്ഛിച്ചും ബലാത്സംഗ പരാമർശങ്ങളെ ന്യായീകരിച്ചും രഞ്ജിത് രംഗത്തെത്തി. 'കള്ളുകുടി നിർത്തിയത് നന്നായി ഇല്ലെങ്കിൽ ഞാൻ നിന്നെ ബലാത്സംഗം ചെയ്തേനെ' എന്ന സ്പിരിറ്റിലെ സംഭാഷണത്തെ ' ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകർഷണത്തിന്റെ പേരിൽ ഞാൻ ഖേദിക്കുന്നു, എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു' എന്ന് തിരുത്തിയെഴുതുന്നുവെന്നാണ് രഞ്ജിതിന്റെ പരിഹാസം.

മാതൃഭൂമിയിൽ പ്രേംചന്ദ് എഴുതിയ' ലേഖനത്തോടുള്ള പ്രതികരണമായാണ് രഞ്ജിതിന്റെ പരിഹാസം. ലേഖനമെഴുതിയ പ്രേംചന്ദിന്റെ ഭാര്യ ദീദിയുടെ പിതാവ് അന്തരിച്ച ടി ദാമോദരന്റെ സിനിമകളിലെ സ്ത്രീവിരുദ്ധ ഭാഷണങ്ങൾ ആര് തിരുത്തുമെന്ന ചോദ്യവും രഞ്ജിത് അവജ്ഞയോടെ ഉന്നയിക്കുന്നു. മാതൃഭൂമിയിൽ 'ആക്ഷേപങ്ങളും അഭിപ്രായങ്ങളും' എന്ന പ്രതികരണത്തിലാണ് രഞ്ജിതിന്റെ പരാമർശം.

സിനിമാ ലോകത്തുനിന്ന് തന്നെ സ്ത്രീവിരുദ്ധതയ്ക്കെതിരെ തിരുത്തലുകൾ ഉയരുന്നുവെന്ന സന്ദേശം പകർന്ന് മാതൃഭൂമിയിൽ പ്രേംചന്ദിന്റെ ലേഖനം വന്നത്. ഇതിൽ സ്പിരിറ്റ് സിനിമയിലെ 'ബലാത്സംഗം ചെയ്തേനേ' എന്ന സ്ത്രീവിരുദ്ധ സംഭാഷണം എടുത്തുപ്രയോഗിച്ചതിലാണ് രഞ്ജിതിന്റെ അവജ്ഞ. ആ സംഭാഷണം പരിഹാസരൂപത്തിൽ തിരുത്തിയെഴുതിയ ശേഷം സ്ത്രീവിരുദ്ധതയിൽനിന്ന് താൻ ആ സിനിമയെ മോചിപ്പിച്ചിരിക്കുന്നു എന്നും രഞ്ജിത് പരിഹസിക്കുന്നു. ഇനിയും ഞാനും പ്രേക്ഷകനും മറന്നുപോയിരിക്കാനിടയുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ തന്റെ സിനിമകളിൽ എത്രയുണ്ട് എന്ന് കണ്ടെത്തിത്തന്നാൽ ഇപോലെ മാറ്റിയെഴുതാനും താൻ തയ്യാറാണെന്നാണ് രഞ്ജിതിന്റെ മറ്റൊരു പരിഹാസം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP