Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇനിയയുടെ ഗ്ലാമറസ് ഫോട്ടോയ്ക്ക് ഞാനെന്ത് പിഴച്ചു! ഫോട്ടോ വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ച മനോരമയ്‌ക്കെതിരെ രഞ്ജിനി ഹരിദാസ്; ഫോട്ടോഗ്രാഫറെ കണ്ടിട്ടു പോലുമില്ലെന്ന് അവതാരകയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഇനിയയുടെ ഗ്ലാമറസ് ഫോട്ടോയ്ക്ക് ഞാനെന്ത് പിഴച്ചു! ഫോട്ടോ വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ച മനോരമയ്‌ക്കെതിരെ രഞ്ജിനി ഹരിദാസ്; ഫോട്ടോഗ്രാഫറെ കണ്ടിട്ടു പോലുമില്ലെന്ന് അവതാരകയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

കൊച്ചി: നടി ഇനിയയുടെ ഗ്ലാമറസ് ഫോട്ടോ, ഫോട്ടോഗ്രാഫർ സമ്മതമില്ലാതെ വിറ്റെന്ന ആരോപണവുമായി താരം രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഫോട്ടോഗ്രാഫായ സരിത് സി വർമ്മ തന്റെ വഞ്ചിച്ചുവെന്ന ആരോപണവുമായാണ് ഇനിയ രംഗത്തെത്തിയത്. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അവർ മനോരമ ഓൺലൈനിൽ വെളിപ്പെടുത്തിയിരുന്നു. ഇതിൽ അവതാരിക രഞ്ജിനി ഹരിദാസിനും തനിക്കുണ്ടായതു പോലുള്ള അനുഭവം ഉണ്ടായെന്ന് ഇനിയ പറഞ്ഞുവെന്ന് പരാമർശിച്ചിരുന്നു. എന്നാൽ, ഈ പരാമർശനത്തിനെതിരെ രഞ്ജിനി തന്നെ രംഗത്തെത്തി.

തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മനോരമ ഓൺലൈനിൽ വന്ന വാർത്തയ്‌ക്കെതിരെ രഞ്ജിനി തുറന്നടിച്ചത്. ഇനിയയുമായോ ഫോട്ടോഗ്രാഫർ ഫോട്ടോഗ്രാഫർ സരിത് സി വർമയുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ രഞ്ജിനി എന്തിനാണ് തന്നെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചതെന്നും ചോദിച്ചു. അവരെ ഇതുവരെ കണ്ടിട്ടുപോലുമില്ല. അങ്ങനെയിരിക്കെ മനോരമയിൽ വന്ന വാർത്തയിൽ എന്തിനാണ് തന്റെ പേര് കൂട്ടിച്ചേർത്തതെന്ന് നടി ചോദിക്കുന്നു. ഇത്തരം കാര്യങ്ങളിൽ നിന്നും മനോരമ പിന്മാറണമെന്ന് രഞ്ജിനി ഫേസ്‌ബുക്കിലൂടെ അഭ്യർത്ഥിച്ചു. രഞ്ജിനിയുടെ പ്രതികരണം വന്നതോടെ മനോരമ രഞ്ജിനിയുടെ പേര് വാർത്തയിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

ഫോട്ടോഗ്രാഫർ സരിത് സി വർമ തന്നെ വഞ്ചിച്ചെന്നു കാട്ടി ഇനിയ അടുത്തിടെ രംഗത്തെത്തിയിരുന്നു. രണ്ട് വർഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് ഇനിയ പരാതിയുമായി രംഗത്തെത്തിയത്. ഒരു ക്യാമറപോലും സ്വന്തമായി ഇല്ലാത്ത കാലത്ത് തന്റെ ഫോട്ടോ ഷൂട്ടിനുവന്ന ഇയാൾക്ക് ഒരു ലക്ഷം രൂപ മുടക്കി താനാണ് ക്യാമറയും മറ്റും വാടകയ്ക്ക് സംഘടിപ്പിച്ചു നൽകിയതെന്ന് ഇനിയ പറയുന്നു. അന്ന് തന്റെ ഗ്ലാമറസ് ആയ ഒരു ഫോട്ടോ ഇയാൾ എടുത്തിരുന്നു. അത് അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, അടുത്തിടെ ഒരു സിനിമാ മാദ്ധ്യമത്തിൽ ആ ചിത്രം കണ്ടതോടെ താൻ ഞെട്ടി. മാദ്ധ്യമത്തിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് നേരത്തെ തന്നെ ഈ ചിത്രം വൻ തുക കൊടുത്ത് ഫോട്ടാഗ്രാഫർ വിറ്റതാണെന്ന് അറിയുന്നത്. മറ്റൊരാൾക്കും തന്റെ ഗതി ഉണ്ടാകരുതെന്ന് പറഞ്ഞാണ് നടി അഭിമുഖം നൽകിയത്. എന്റെ സഹോദരിയുടെ സുഹൃത്ത് കൂടിയായതിനാൽ ഒരു സുഹൃദ്ബന്ധത്തിന്റെ പേരിൽ ഫോട്ടോഷൂട്ടിന് സമ്മതിച്ചതെന്നും ഇനിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

So I usually don't put up posts like this but I felt that this time I should as it concerns someone else's...

Posted by Ranjini Haridas on Tuesday, September 22, 2015

എന്നാൽ അന്ന് ചെയ്ത ഫോട്ടോഷൂട്ടിന് തക്കതായ പ്രതിഫലം പോലും ഈ നിമിഷം വരെ കിട്ടിയിട്ടില്ലെന്നാണ് അയാൾ ആരോപിക്കുന്നത്. കാശുകൊടുത്തതിന് വ്യക്തമായ തെളിവുകൾ പക്കലുണ്ടെന്നും നടി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP