Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

വാക്കുകളേക്കാൾ മൂർച്ചയാണ് ആക്ഷന്; റൺബീർ കപൂറിന്റെ ആനിമൽ സിനിമയുടെ പോസ്റ്റർ പുറത്ത്; ടീസർ സെപ്റ്റംബർ 28ന്

വാക്കുകളേക്കാൾ മൂർച്ചയാണ് ആക്ഷന്; റൺബീർ കപൂറിന്റെ ആനിമൽ സിനിമയുടെ പോസ്റ്റർ പുറത്ത്; ടീസർ സെപ്റ്റംബർ 28ന്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡി വംഗ സംവിധാനം ചെയ്ത 'ആനിമൽ' ന്റെ പോസ്റ്റർ പുറത്തിറങ്ങി. ആരാധർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഇത്. ചിത്രത്തിന്റെ ടീസർ സെപ്റ്റംബർ 28-ന് രാവിലെ 10 മണിക്ക് പുറത്തിറങ്ങും. നീല ജാക്കറ്റിൽ സൺ ധരിച്ച് നീട്ടി വളർത്തിയ മുടിയും താടിയുമായി സിഗരറ്റ് വലിക്കുന്ന രൺബീറാണ് പോസ്റ്ററിലുള്ളത്.

അവൻ സുന്ദരനാണ്... അവൻ വന്യമാണ്... സെപ്റ്റംബർ 28 ന് നിങ്ങൾ അവന്റെ രോഷം കാണും. എന്നാണ് ടി സീരിസ് ട്വീറ്റ് ചെയതത്. ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ രണ്ട് ഭീമന്മാരെ ഒന്നിപ്പിക്കുന്ന ക്ലാസിക് ഇതിഹാസമാണ് 'ആനിമൽ': രൺബീർ കപൂറും എഴുത്തുകാരനും സംവിധായകനുമായ സന്ദീപ് റെഡ്ഡി വംഗ എന്നവരാണ് ഈ മഹത്തായ സംരംഭത്തിന് പിന്നിൽ, ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി വൺ സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു കോടാലിയുമായി രൺബീർ കപൂർ മുഖം മൂടിധാരികളുമായി സംഘട്ടനം നടത്തുന്ന പ്രീ ടീസർ നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. രൺബീറിന് പുറമെ അനിൽ കപൂർ, രശ്മിക മന്ദാന, ബോബി ഡിയോൾ, തൃപ്തി ദിമ്രി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബർ ഒന്നിന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP