Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ നിഷേധിച്ച് കത്രീന; അടുത്ത വർഷം വിവാഹം നടക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് രൺബീറും

വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ നിഷേധിച്ച് കത്രീന; അടുത്ത വർഷം വിവാഹം നടക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് രൺബീറും

മുംബൈ: പാപ്പരാസികൾ ഇനിയും ഗോസിപ്പുകൾക്കായി അലയേണ്ടി വരും. വിവാഹവുമായി ബന്ധപ്പെട്ടു പുറത്തുവന്ന വാർത്തകളിൽ സത്യമില്ലെന്ന് ബോളിവുഡ് താരങ്ങളായ കത്രീന കൈഫും രൺബീർ കപൂറും.

കത്രീനയുമായുള്ള തന്റെ വിവാഹം അടുത്ത വർഷമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം രൺബീർ കപൂർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെ ഇക്കാര്യം നിഷേധിച്ച് കത്രീനയുടെ പ്രതികരണം വന്നിരിക്കുകയാണ്. കത്രീനയുടെ വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്.

'വിവാഹവുമായി ബന്ധപ്പെട്ടുയർന്ന വാർത്തകളിൽ സത്യമില്ല. വിവാഹത്തെക്കുറിച്ച് കത്രീന ഇപ്പോൾ ചിന്തിക്കുന്നേയില്ലെന്നും കത്രീനയുടെ വക്താവ് പറഞ്ഞു.

അതിനിടെ, നേരത്തെ പുറത്തുവന്ന വാർത്തകൾ നിഷേധിച്ച് രൺബീർ കപൂറും രംഗത്തെത്തി. കത്രീനയുമായുള്ള വിവാഹം അടുത്ത വർഷമുണ്ടാകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് രൺബീർ പ്രതികരിച്ചത്. വിവാഹത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കാൻ സമയമില്ല. സിനിമകളുടെ തിരക്കിലാണിപ്പോൾ. ഞാൻ പ്രണയത്തിലാണ്. എന്നാൽ വിവാഹത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. വിവാഹതിയതി സംബന്ധിച്ച് ഒരുപാട് റൂമറുകൾ പരക്കുന്നുണ്ട്. എന്നാൽ അതിൽ വാസ്തവമില്ല- രൺബീർ പറഞ്ഞു.

രൺബീറും കത്രീനയും വർഷങ്ങളായി പ്രണയത്തിലാണ്. ഒരുമിച്ചു താമസിക്കാൻ ഇരുവരും മുംബൈയിൽ ബംഗ്ലാവ് വാങ്ങിയതടക്കം വാർത്തയായിരുന്നു. കൂടാതെ ഇരുവരുമൊന്നിച്ചുള്ള ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളും മാദ്ധ്യമങ്ങൾ ആഘോഷിച്ചതാണ്.

അജബ് പ്രേം കി ഗസബ് കഹാനി (2009) എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. അതിന് ശേഷം പ്രകാശ് ജായുടെ രാജ്‌നീതി (2010) എന്ന ചിത്രത്തിലും അഭിനയിച്ചു. അടുത്തതായി 'ജഗ്ഗാ ജാസൂസ്' എന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. ഈ ചിത്രം അടുത്ത വർഷം പുറത്തിറങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP