Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എത്രയും പെട്ടെന്ന് കുഞ്ഞിനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു; ദുൽഖറിന്റെയും അമാലുവിന്റെയും രാജകുമാരിയെ കാണാൻ ഉടൻ റാണ എത്തും; ബാഹുബലി വില്ലന്റെ ഏറ്റവും പുതിയ ആഗ്രഹം ഇങ്ങനെ

എത്രയും പെട്ടെന്ന് കുഞ്ഞിനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു; ദുൽഖറിന്റെയും അമാലുവിന്റെയും രാജകുമാരിയെ കാണാൻ ഉടൻ റാണ എത്തും; ബാഹുബലി വില്ലന്റെ ഏറ്റവും പുതിയ ആഗ്രഹം ഇങ്ങനെ

ചെന്നൈ: ദുൽഖറിന്റെയും അമാലുവിന്റെയും രാജകുമാരിയെ കാണാൻ ഉടൻ റാണ എത്തും. ബാഹുബലി 2 വിലെ വില്ലൻ കഥാപാത്രമായ ഭല്ലാലദേവയെ ഗംഭീരമാക്കിയ നടനാണ് റാണ ദഗുപതി. റാണയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹമാണ് ദുൽഖറിന്റെ കുട്ടിയെ കാണൽ.

ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖറിന്റെ കുഞ്ഞിനെ കാണാനെത്തുന്ന വിവരം റാണ പങ്കുവച്ചത്. 'എത്രയും പെട്ടെന്ന് കുഞ്ഞിനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു' റാണ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുൽക്കറിനും ഭാര്യ അമാലിനും പെൺകുട്ടി പിറന്നത്. ചെന്നൈയിലെ മദർഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ദുൽഖർ, മമ്മൂട്ടി, സുൽഫത്ത്, നസ്രിയ, വിക്രം പ്രഭു, നിർമ്മാതാവ് ആന്റോ ജോസഫ് എന്നിവർ ആശുപത്രിയിൽ ഉണ്ടായിരുന്നു.

ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ഇതിന് പിന്നാലെയാണ് റാണ മനസ്സ് തുറന്നത്. മലയാള നടന്മാരിൽ തനിക്കേറെ ഇഷ്ടം ദുൽഖർ സൽമാനെയാണെന്ന് കഴിഞ്ഞ ദിവസം റാണ വെളിപ്പെടുത്തിയിരുന്നു. ദുൽഖറിന്റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹത്തിന്റെ സിനിമകൾ ധാരാളം കാണാറുണ്ടെന്നുമാണ് റാണ പറഞ്ഞത്. ബാംഗ്ലൂർ ഡെയ്‌സിന്റെ തമിഴ്പതിപ്പിൽ ഫഹദ് ചെയ്ത കഥാപാത്രത്തെ അവതരിപ്പിച്ചതും റാണയായിരുന്നു.

ഡിസംബർ 2011ലാണ് ദുൽക്കറും അമാലും വിവാഹിതരാകുന്നത്. ആർക്കിടെക്റ്റായിരുന്ന അമാലിന്റെ യഥാർഥ പേര് സുഫിയ എന്നാണ്. കുട്ടി പിറന്നത് ദുൽഖർ തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ ഏവരേയും അറിയിച്ചത്. 'ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.' ദുൽഖർ െഫയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP