Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിങ് ഖാനായാലും നിയമം ബാധകം; ഷാരൂഖിന്റെ ബംഗ്ലാവിനു മുന്നിലുള്ള റാംപ് മുനിസിപ്പൽ അധികൃതർ പൊളിച്ചുമാറ്റി

കിങ് ഖാനായാലും നിയമം ബാധകം; ഷാരൂഖിന്റെ ബംഗ്ലാവിനു മുന്നിലുള്ള റാംപ്  മുനിസിപ്പൽ അധികൃതർ പൊളിച്ചുമാറ്റി

മുംബൈ: സമയപരിധി കഴിഞ്ഞിട്ടും പൊളിച്ചു മാറ്റാതിരുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ബംഗ്ലാവിനു മുന്നിലെ റാംപ് അവസാനം മുനിസിപ്പൽ അധികൃതർ നേരിട്ടെത്തി നീക്കം ചെയ്തു. റാംപ് പൊളിച്ചു മാറ്റാൻ ഒരാഴ്ച സമയം നൽകിയിട്ടും സൂപ്പർ താരത്തിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടിയില്ലാതിരുന്നതിനെ തുടർന്നാണ് അധികൃതർ എത്തി റാംപ് പൊളിച്ചുമാറ്റിയത്.

ഷാരൂഖ് ഖാന്റെ ബാന്ദ്രയിലുള്ള ബംഗ്ലാവ് മന്നത്തിന്റെ മുന്നിൽ പണിതിരിക്കുന്ന റാംപ് പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് മുനിസിപ്പൽ കമ്മീഷണറായ സീതാറാം കുന്റെ കത്ത് നൽകിയത്. ബിജെപി നേതാവ് പൂനം മഹാജന്റെ പരാതിയെത്തുടർന്നാണ് കിങ് ഖാന് മുനിസിപ്പാലിറ്റി നോട്ടീസ് നൽകിയത്. ബംഗ്ലാവിനു മുന്നിലുള്ള റാംപ് പരിസരവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് പൂനം മഹാജൻ പരാതിയിൽ പറഞ്ഞിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ റാംപ് പൊളിച്ചുമാറ്റാൻ ഒരാഴ്ച താരത്തിന് സമയം നൽകുകയും ചെയ്തിരുന്നു. എന്നാൽ മുനിസിപ്പാലിറ്റി അധികൃതർ അനുവദിച്ചിരുന്ന സമയം കഴിഞ്ഞിട്ടും ഇതു പൊളിച്ചു മാറ്റാത്ത സാഹചര്യത്തിലാണ് ഇന്നു രാവിലെ നഗരസഭാ അധികൃതർ എത്തി റാംപ് പൊളിച്ചത്.

തന്റെ സ്വകാര്യ വാഹനം പാർക്ക് ചെയ്യാൻ താരം റാംപ് ഉപയോഗിച്ചു വന്നിരുന്നത്. ബംഗ്ലാവിനു മുന്നിലെ റോഡിന്റെ സിംഹഭാഗവും ഈ റാംപ് കവർന്നിരുന്നുവെന്നും അതുകൊണ്ട് തന്നെ മൗണ്ട് മേരി ചർച്ചിലേക്കുള്ള യാത്ര ദുസ്സഹമാണെന്നും പരിസരവാസികൾ മുമ്പ് പരാതി ഉന്നയിച്ചിരുന്നു. കൂടാതെ ഷാരൂഖ് ഇവിടെയുള്ളപ്പോൾ താരത്തെ ഒരുനോക്കു കാണാൻ ആരാധകർ ഇവിടെ തടിച്ചുകൂടുകയും പതിവായിരുന്നു. ഇതും ഇതുവഴിയുള്ള ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു.

ഈ പ്രശ്‌നം ഉന്നയിച്ചു കൊണ്ട് മുമ്പും പരാതികൾ നൽകിയിരുന്നെങ്കിലും താരത്തെ തൊട്ടുകളിക്കാൻ അധികൃതർ തയാറായില്ല. കഴിഞ്ഞ ഓഗസ്റ്റിൽ സിറ്റിസൺ ഗ്രൂപ്പായ വാച്ച്‌ഡോഗ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മന്നത്തിനു മുമ്പിൽ പ്രതിഷേധ പ്രകടനവും നടന്നിരുന്നു. പൊതുനിരത്തിൽ അനധികൃതമായി നിർമ്മാണപ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് മറ്റൊരു സാമൂഹിക പ്രവർത്തകൻ ഷാരൂഖിനെതിരേ ലോക്കൽ കോടതിയിൽ കേസും ഫയൽ ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP