Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാക്കിയും ആടു തോമയും ഡോക്ടർ സണ്ണിയും ഈ പെൺകുട്ടിയിലും ഭദ്രം; മോഹൻലാലിന്റെ അനശ്വര കഥാപാത്രങ്ങളായി രചനാ നാരായണൻകുട്ടി രൂപം മാറുമ്പോൾ

ജാക്കിയും ആടു തോമയും ഡോക്ടർ സണ്ണിയും ഈ പെൺകുട്ടിയിലും ഭദ്രം; മോഹൻലാലിന്റെ അനശ്വര കഥാപാത്രങ്ങളായി രചനാ നാരായണൻകുട്ടി രൂപം മാറുമ്പോൾ

മോഹൻലാലിന്റെ വിവിധ കഥാപാത്രങ്ങളായി രചനാ നാരായണൻകുട്ടി. മാതൃഭൂമിയുടെ സിനിമാ മാസികയായ സ്റ്റാർ ആൻഡ് സ്റ്റൈലിനായുള്ള ഫോട്ടോ ഷൂട്ടിനു വേണ്ടിയാണ് മോഹൻലാൽ അവിസ്മരണീയമാക്കിയ വിവിധ കഥാപാത്രങ്ങളുടെ വേഷത്തിൽ രചനാ നാരായണൻകുട്ടി അഭിനയിക്കുന്നത്.

കോമഡി സീരിയലുകളിലൂടെ വന്ന് പിന്നീട് സീരയസ് കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച രചനാ നാരയണൻ കുട്ടിയുടെ തകർപ്പൻ പ്രകടനമാണ് ഷോട്ടോ ഷൂട്ടിലുള്ളത്. തൃശൂർ സ്വദേശിയായ രചന തീർത്ഥാടനം എന്നചിത്രത്തിൽ നായികയുടെ സുഹൃത്തിന്റെ വേഷത്തിലാണ് ആദ്യമായി വെള്ളിത്തിര യിലെത്തിയത്. എം ടി. വാസുദേവൻ നായരുടെ ചിത്രമെന്ന നിലയിൽ രചനയും സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് കാലചക്രം, നിഴൽകൂത്ത്, ലക്കി സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നെങ്ങിലും ഫഹദ് ഫാസിൽ നായകനായ ആമേനിലെ ക്ലാരയെന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് എന്നും ഓർത്ത് ചിരിക്കാനുള്ള കഥാപാത്രമായി രചന മാറി. പണ്യാളൻ അഗർബത്തീസ്, വൺ ഡേ ജോക്കസ് എന്നിവയാണ് രചനയുടെ മറ്റ് അവസാനത്തെ ചിത്രങ്ങൾ. തിലോത്തമ, കാന്താരി, ഡബിൾ ബാരൽ, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങൾ പണിപ്പുരയിലാണ്.

മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ വൽസല എന്ന കഥാപാത്രമാണ് രചന നാരായണൻകുട്ടിയെ പ്രിയങ്കരിയാക്കുന്നത്. നാരായണൻ കുട്ടിയുടേയും നാരായണിടേയും രണ്ടു മക്കളിൽ ഒരാളായിട്ട് തൃശ്ശൂർ ജില്ലയിൽ ആണ് രചനയുടെ ജനനം. വിദ്യാർത്ഥിയായിരുന്നപ്പോൾ സ്‌ക്കൂൾ കലോത്സവങ്ങളിൽ ശാസ്ത്രീയനൃത്തം, ഓട്ടൻ തുള്ളൽ, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്തു. നാലാം കഌസുമുതൽ പത്തുവരെ തൃശൂർ ജില്ലാ കലാതിലകമായിരുന്നു.

പിന്നീട് യൂണിവേഴ്‌സിറ്റി കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തൃശൂർ ടൗണിൽ ഒരു മാനേജ്‌മെന്റ് സ്‌കൂളിൽ ഇംഗീഷ് അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തിൽ മിനിസ്‌ക്രീനിൽ അഭിനയ രംഗത്തെത്തി. മുമ്പ് റേഡിയോ ജോക്കിയായും രചന പ്രവർത്തിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP