Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ഒരു സിനിമ നടൻ ആവാൻ എന്നെ കൊതിപ്പിച്ച നടൻ; മമ്മൂട്ടിയെ ഇങ്ങനെ ഇഷ്ടപ്പെട്ടു നടന്നാൽ നിനക്കു എന്ത് കിട്ടും എന്ന് പറഞ്ഞവരോട് ദേ ഈ ഫോട്ടോയിൽ ഉണ്ട് എല്ലാം; കുമ്പാരീസ് റിലിസിനൊരുങ്ങവെ അശ്വിൻ പങ്ക് വച്ച കുറിപ്പ് വൈറലാകുന്നു

ഒരു സിനിമ നടൻ ആവാൻ എന്നെ കൊതിപ്പിച്ച നടൻ; മമ്മൂട്ടിയെ ഇങ്ങനെ ഇഷ്ടപ്പെട്ടു നടന്നാൽ നിനക്കു എന്ത് കിട്ടും എന്ന് പറഞ്ഞവരോട് ദേ ഈ ഫോട്ടോയിൽ ഉണ്ട് എല്ലാം; കുമ്പാരീസ് റിലിസിനൊരുങ്ങവെ അശ്വിൻ പങ്ക് വച്ച കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകൻ

ക്യൂൻ എന്ന ക്യാംപസ് ചിത്രത്തിലെ 'ലാലേട്ടൻ' ഗാനത്തിലൂടെയാണ് അശ്വിൻ എന്ന യുവതാരം ശ്രദ്ധ നേടിയത്. പിന്നീട് മോഹൻലാൽ ആരാധകരുടെ 'ദേശീയ ഗാനമായി' ഈ പാട്ട് മാറി. മോഹൻലാൽ പങ്കെടുക്കുന്ന പരിപാടികളിലും ഏറെക്കാലമായി ഈ ആന്തെം ഉപയോഗിക്കുന്നു. എന്നാൽ സിനിമയിൽ ഈ പാട്ട് പാടിയ അശ്വിൻ കട്ട മമ്മുക്ക ഫാനാണ്. മമ്മൂട്ടിയുടെ ഫാൻസ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന താരം ഇപ്പോൾ കുമ്പാരീസ് എന്ന ചിത്രത്തിലൂടെ നായകനാകുകയാണ്. നിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു രംഗത്തിൽ വരുന്ന മമ്മുക്ക റെഫറൻസിന്റെ സന്തോഷത്തിലാണ് താരം. ഈ സന്തോഷം പങ്ക് വച്ച് അശ്വിൻ പങ്ക് വച്ച് ഫേസ്‌ബുക്ക് കുറിപ്പ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്.

'ഒരുപാടു സന്തോഷത്തോടെയും അഭിമാനത്തോടെയും ആണ് ഞാൻ ഈ ഫോട്ടോ ഇവിടെ ഇടുന്നതു. ഈ ഓഗസ്റ്റ് 16 ന് ഞാൻ നായക വേഷം ചെയുന്ന കുമ്ബാരീസ് എന്ന ചിത്രം ഇറങ്ങുകയാണ്. അതിൽ തന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സീൻ എടുക്കുമ്ബോൾ എടുത്ത ഫോട്ടോ ആണ് ഇത്, അതും നമ്മടെ ബിലാലിക്കയുടെ ഒപ്പം ..

ഈ കാലം അത്രെയും നമ്മളെ വിസ്മയിപ്പിച്ച നടൻ, ഒരു സിനിമ നടൻ ആവാൻ എന്നെ കൊതിപ്പിച്ച നടൻ. മമ്മൂട്ടി ഭ്രാന്തൻ, മമ്മൂട്ടിയെ ഇങ്ങനെ ഇഷ്ടപ്പെട്ടു നടന്നാൽ നിനക്കു എന്ത് കിട്ടും എന്ന് പറഞ്ഞവരോട് ദേ ഈ ഫോട്ടോയിൽ ഉണ്ട് എല്ലാം. കാരണം ഈ വരുന്ന ഓഗസ്റ്റ് 16 ഞാനും ക്വീനിലെ എൽദോയും ജെന്‌സനും പിന്നെ ടിറ്റോ വിൽസനും ഒക്കെ ചേർന്ന് അഭിനയിക്കുന്ന കുമ്ബാരീസ് എന്ന പടം വരുവാണ്.

ഞാൻ ആദ്യമേ പറഞ്ഞില്ലെ, സിനിമയോട് ഒരു ഭ്രാന്തുണ്ടായത് നടൻ ആവാൻ മോഹിപ്പിച്ചത് ദേ ഈ ഇക്കയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാ. Thank you MEGASTAR for inspiring us..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP