Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുലിമുരുകന്റെ ശനിദിശ തീർന്നില്ല! മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന പൂയംകൂട്ടി വനമേഖലയിൽ പ്രത്യേക നിരീക്ഷണം എർപ്പെടുത്തി മലയാറ്റൂർ ഡിഎഫ്ഒ; പരിസ്ഥിക്കും ദോഷം വരുത്തുന്ന ചിത്രീകരണം അനുവദിക്കില്ല

പുലിമുരുകന്റെ ശനിദിശ തീർന്നില്ല! മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന പൂയംകൂട്ടി വനമേഖലയിൽ പ്രത്യേക നിരീക്ഷണം എർപ്പെടുത്തി മലയാറ്റൂർ ഡിഎഫ്ഒ; പരിസ്ഥിക്കും ദോഷം വരുത്തുന്ന ചിത്രീകരണം അനുവദിക്കില്ല

കോതമംഗലം: മോഹൻലാൽ ചിത്രമായ പുലിമുരുകന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിയുന്നില്ല. സിനിമയുടെ ഷൂട്ടിംഗിന്റെ പേരിൽ വനത്തിന് കേടുപാടുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ പുലിമരുകന്റെ പൂയംകൂട്ടി വനത്തിലെ ലൊക്കേഷനിൽ പ്രത്യേക നിരീക്ഷണം എർപ്പെടുത്തിയതായി മലയാറ്റൂർ ഡിഎഫ്ഒ അറിയിച്ചു.

കുട്ടംപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്നുള്ള ജീവനക്കാരെയാണ് ഇതുസംബന്ധിച്ച ചുമതല ഏൽപ്പിച്ചിട്ടുള്ളതെന്നും വനത്തിനും പരിസ്ഥിക്കും ദോഷംവരുത്തന്ന തരത്തിലുള്ള ചിത്രീകരണം തടയണമെന്ന് ഇവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇതുവരെ ഇത്തരത്തിൽപ്പെട്ട നീക്കം ഷൂട്ടിങ് സംഘത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് അന്വേഷത്തിൽ ബോദ്ധ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പൂയംകൂട്ടിവനത്തിൽ പീണ്ടിമേട് വെള്ളച്ചാട്ടത്തിനടുത്താണാണ് ചിത്രത്തിന്റെ ലൊക്കേഷൻ.വനത്തിനും പരിസ്ഥിതിക്കും ദോഷം വരുത്തുന്ന തരത്തിലുള്ള രംഗങ്ങൾ ചിത്രീകരിക്കുന്നത് തടയണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം മലായാറ്റൂർ ഡി എഫ് ഒ ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതുസംമ്പന്ധിച്ച് ചിത്രത്തിന്റെ നിർമ്മാതാവായ ടോമിച്ചൻ മുളകുപാടത്തിനൂം കോടതി നോട്ടീസയച്ചിട്ടുണ്ട്.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമ്മാണം നടന്നുവരുന്ന ചിത്രത്തിൽവേണ്ടി പൂയംകൂട്ടി വനത്തിൽ പരിസ്ഥിതിക്കും ജീവജാലങ്ങളുടെ ആവാസവ്യവസ്തക്കും ദോഷം വരുത്തുന്ന തരത്തിൽ റബറും പ്ലാസ്റ്റിക്കും ഉപയോഗിച്ച് സെറ്റുകളൊരുക്കിയിട്ടുണ്ടെന്നും ചിത്രികരണത്തിനായി സ്‌ഫോടനവും തീയിടലും നടത്തുന്നതിന് നീക്കം നടക്കുന്നുണ്ടെന്നും കാണിച്ച് പൂയംകൂട്ടി സ്വദേശി നൗഷാദ് സമർപ്പിച്ച ഹർജിയിലാണ് മലയാറ്റൂർ ഡിഎഫ്ഒയിൽ നിന്നും കോടതി ഇതുസംബന്ധീച്ച് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP