Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹിറ്റ്‌ലർ കൂട്ടക്കൊല ചെയ്ത യഹൂദന്മാരുടെ ഓർമ നിലനിർത്തുന്ന സ്മാരകത്തിനു മുന്നിൽനിന്ന് സെൽഫി എടുത്ത് പ്രിയങ്ക ചോപ്ര വിവാദത്തിൽ; ലോകമെമ്പാടും പ്രതിഷേധം ഉയർന്നതോടെ ബോളിവുഡ് താരം സെൽഫികൾ ഡിലീറ്റ് ചെയ്തു; വിവാദങ്ങളിൽ മുങ്ങി നടിയുടെ ജർമൻ സന്ദർശനം

ഹിറ്റ്‌ലർ കൂട്ടക്കൊല ചെയ്ത യഹൂദന്മാരുടെ ഓർമ നിലനിർത്തുന്ന സ്മാരകത്തിനു മുന്നിൽനിന്ന് സെൽഫി എടുത്ത് പ്രിയങ്ക ചോപ്ര വിവാദത്തിൽ; ലോകമെമ്പാടും പ്രതിഷേധം ഉയർന്നതോടെ ബോളിവുഡ് താരം സെൽഫികൾ ഡിലീറ്റ് ചെയ്തു; വിവാദങ്ങളിൽ മുങ്ങി നടിയുടെ ജർമൻ സന്ദർശനം

ബെർലിൻ: ഹോളോകോസ്റ്റ് സ്മാരകത്തിനു മുന്നിൽനിന്നു സെൽഫി എടുത്ത് സോഷ്യൽ മീഡിയയിലിട്ട് നടി പ്രിയങ്ക ചോപ്ര വിവാദത്തിൽ. ഹിറ്റ്‌ലർ കൂട്ടകൊല ചെയ്ത യഹൂദന്മാരുടെ ഓർമയ്ക്കായി ബർലിനിൽ തീർത്തിരിക്കുന്ന സ്മാരകത്തിനു മുന്നിൽനിന്ന് ചിത്രങ്ങളെടുത്ത് സോഷ്യൽ മിഡിയയിലിട്ടാണ് താരം വെട്ടിലായത്. ലോകമെമ്പാടുംനിന്ന് വൻ വിമർശനങ്ങൾ താരത്തിനെതിരേ ഉയർന്നു, തുടർന്ന താരം സെൽഫികൾ ഡിലീറ്റ് ചെയ്തു.

ബർലിനിൽ സ്ഥിതി ചെയ്യുന്ന 'യൂറോപ്പിലെ കൊല്ലപ്പെട്ട യഹൂദന്മാരുടെ സ്മാരകം' എന്ന രക്തസാക്ഷി സ്മാരകത്തെ ഏറെ ആദരവോടെയാണ് സന്ദർശകർ സമീപിക്കാറുള്ളത്. ഹിറ്റ്‌ലറിന്റെ ഭരണകാലത്തുകൊല ചെയ്യപ്പെടുകയും കൂട്ടത്തോടെ കുഴിച്ചുമൂടുകയും ചെയ്ത 60 ലക്ഷം യഹൂദന്മാരുടെ ഓർമയ്ക്കായുള്ളതാണ് ഈ സ്മാരകം. കൊല്ലപ്പെട്ടവരുടെ കുഴിമാടങ്ങളെ അനുസ്മരിപ്പിച്ച് 2,711 കൽഫലകങ്ങൾ നിരനിരയായി സ്ഥാപിച്ചിരിക്കുന്ന സ്മാരകത്തിനുമുന്നിൽനിന്ന് ശബ്ദമുണ്ടാക്കാറു പോലുമില്ല. കൽഫലകങ്ങളുടെ മുകളിൽ കയറുന്നതിനും പുകവലിക്കുന്നതിനും ഇവിടെ നിരോധനമുണ്ട്. 2005ലാണ് സ്മാരകം തുറന്നത്.

ഇതിനു മുന്നിൽനിന്ന് സെൽഫി എടുത്തതാണ് പ്രിയങ്കയെ വിവാദത്തിൽ ചാടിച്ചത്. ഫോട്ടോകൾ ഷെയർ ചെയ്യാനുള്ള സ്‌നാപ് ചാറ്റ് അപ്ലിക്കേഷനിലൂടെ രണ്ടു സെൽഫികളാണ് പ്രിയങ്ക പുറത്തുവിട്ടത്. ഒന്നു തനിച്ചുള്ളതും മറ്റേത് സഹോദരൻ സിദ്ദാർത്ഥിനൊപ്പമുള്ളതും. സെൽഫികൾ പുറത്തുവന്ന് നിമിഷങ്ങൾക്കകം പ്രിയങ്കയ്‌ക്കെതിരേ വൻ വിമർശന ശരം ഉയരാൻ തുടങ്ങി. ട്വിറ്ററിലൂടെയായിരുന്നു പ്രതിഷേധങ്ങളിൽ കൂടുതലും.

താൻ അഭിനയിച്ച ഹോളിവുഡ് ചിത്രമായ ബേവാച്ചിന്റെ പ്രചരണാർത്ഥമാണ് പ്രിയങ്ക ജർമനി സന്ദർശിക്കുന്നത്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ധരിച്ച വേഷവും വിവാദമായി. മുട്ടൊപ്പമുള്ള വസ്ത്രം ധരിച്ച് പ്രധാനമന്ത്രിയെ കണ്ടതാണ് വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയത്. എന്നാൽ ഇത് അവഗണിച്ച താരം തന്റെ അമ്മയ്‌ക്കൊപ്പം മുട്ടുമറയ്ക്കാത്ത ഡ്രസ് ധരിച്ച് ഇരിക്കുന്ന ചിത്രം പുറത്തുവിട്ടാണ് മറുപടി നല്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP