Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അക്കാദമിയിലേത് സന്തോഷകരമായ സാഹചര്യം ആയിരുന്നില്ല; സ്വരം നന്നാകുമ്പോൾ പാട്ടു നിറുത്തണം; ചലച്ചിത്ര അക്കാദമി സ്ഥാനം രാജി വച്ച് പ്രിയദർശൻ

അക്കാദമിയിലേത് സന്തോഷകരമായ സാഹചര്യം ആയിരുന്നില്ല; സ്വരം നന്നാകുമ്പോൾ പാട്ടു നിറുത്തണം; ചലച്ചിത്ര അക്കാദമി സ്ഥാനം രാജി വച്ച് പ്രിയദർശൻ

തിരുവനന്തപുരം: ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനം പ്രിയദർശൻ രാജി വച്ചു. രാജികത്ത് മന്ത്രിക്ക് സമർപ്പിച്ചു. അക്കാദമിയിലേത് സന്തോഷകരമായ സാഹചര്യം ആയിരുന്നില്ലെന്നും സ്വരം നന്നാകുമ്പോൾ പാട്ട് നിറുത്തണമെന്നും രാജിയെക്കുറിച്ച് പ്രിയദർശൻ പ്രതികരിച്ചു. ആഗസ്ത് 30 ന് കാലാവധി അവസാനിക്കുകകയാണ്. പുതിയ ആൾക്കാർക്ക് അക്കാദമിയിലേക്ക് കടന്നു വരാം. സിനിമാമന്ത്രിയുമായി പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുന്നെന്നും നല്ല ബന്ധമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗണേഷ്‌കുമാർ വകുപ്പ് മന്ത്രിയായിരിക്കേയാണ് പ്രിയദർശൻ ചലചിത്ര അക്കാദമിയുടെ ചെയർമാനായി നിയമിതനായത്. ഈ മാസം 31 ന് കാലാവധി പൂർത്തിയാക്കാനിരിക്കുമ്പോഴായിരുന്നു രാജി. 31 ന് ശേഷം ഭരണസമിതി തുടരേണ്ടതില്ലെന്ന സർക്കാർ തീരുമാനമാണ് രാജിയിൽ കലാശിച്ചത്. വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായി പ്രിയദർശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ വകുപ്പ് മന്ത്രി നിലപാട് ആവർത്തിച്ചതോടെ ചലചിത്ര അക്കാദമിക്കും വകുപ്പ് മന്ത്രിക്കും പ്രിയദർശൻ രാജികത്ത് കൈമാറുകയായിരുന്നു.

എന്നാൽ ചലചിത്ര അക്കാദമിയിലെ അധികാര വടംവലിയാണ് രാജിക്ക് വഴി തെളിയിച്ചതെന്നാണ് റിപ്പോർട്ട്. ചലചിത്ര പുരസകാര നിർണ്ണയത്തിലും മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും രാജിയിലേക്ക് വഴി തെളിയിച്ചു. കാലാവധി പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ കഴിഞ്ഞ മാസം 25 ന് ബീനാപോൾ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞിരുന്നു. അക്കാദമിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബീനാ പോൾ സ്ഥാനമൊഴിഞ്ഞത്. അക്കാദമിയുമായുളള അഭിപ്രായ ഭിന്നതയെ തുടർന്ന് നേരത്തെ സെക്രട്ടറി സ്ഥാനത്ത് നിന്നും കെ എസ് ശ്രീകുമാർ സന്തോഷ്, കെ മനോജ് കുമാർ തുടങ്ങിയവർ സ്ഥാനമൊഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ ചെയർമാനും കൂടി പടിയിറങ്ങുന്നതോടെ ഈ വർഷത്തെ ചലചിത്രമേളയുടെ നടത്തിപ്പ് പ്രതിസന്ധിയിലാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP