Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

വേർപിരിയലിന്റെ വക്കിൽ വീണ്ടും താരദമ്പതികൾ; വിവാഹമോചനം തേടി സംവിധായകൻ പ്രിയദർശനും ലിസിയും കോടതിയിൽ

വേർപിരിയലിന്റെ വക്കിൽ വീണ്ടും താരദമ്പതികൾ; വിവാഹമോചനം തേടി സംവിധായകൻ പ്രിയദർശനും ലിസിയും കോടതിയിൽ

ചെന്നൈ: സംവിധായകൻ പ്രിയദർശനും നടി ലിസിയും വിവാഹമോചനത്തിനൊരുങ്ങുന്നു. 24 വർഷം നീണ്ട ദാമ്പത്യമാണ് വഴിപിരിയലിൽ എത്തിയത്. വിവാഹമോചനത്തിന് അനുമതി നൽകണം എന്നാവശ്യപ്പെട്ട് ഇരുവരും ചെന്നൈ കുടുംബകോടതിയിൽ ഹർജി നൽകി.

മുമ്പുതന്നെ താരദമ്പതിമാരായ പ്രിയദർശനും ലിസിയും വിവാഹ മോചനത്തിനൊരുങ്ങുന്നതായി വാർത്തകൾ വന്നിരുന്നു. ചില സാമ്പത്തിക ഇടപാടുകളും മറ്റ് ബന്ധങ്ങളുമാണ് വിവാഹ മോചനത്തിലേക്കെത്തിച്ചതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. വിവാഹമോചനം ഒഴിവാക്കാൻ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ഉൾപ്പെടെ ഇടപെട്ടതായും വാർത്തകളുണ്ടായിരുന്നു.

എന്നാൽ, ഇന്നു കുടുംബകോടതിയിൽ ഹർജി നൽകിയതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമായത്. ബന്ധം വേർ പിരിയുന്ന കാര്യത്തിൽ രണ്ടുപേരും കുറച്ചുനാൾ മുമ്പുതന്നെ ധാരണയിലെത്തിയിരുന്നു. 57കാരനായ പ്രിയനും 48കാരിയായ ലിസിക്കും രണ്ടുമക്കളുണ്ട. കല്യാണിയും സിദ്ധാർഥും.

പ്രണയിച്ചു വിവാഹം കഴിച്ചവരാണ് പ്രിയദർശനും ലിസിയും. ഒരു പാട് നാളത്തെ പ്രണയത്തിനും വിവാദങ്ങൾക്കും ശേഷം 1990 ൽ ആയിരുന്നു ഇവരുടെ വിവാഹം. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ അമ്മ കേരള സ്‌ട്രൈക്കേഴ്‌സുമായി ബന്ധപ്പെട്ട് ലിസിക്കെതിരെ ഉയർന്ന ചില അപവാദങ്ങളാണ് ഇപ്പോൾ വിവാഹ മോചനത്തിലെത്തിച്ചതെന്നാണ് വാർത്തകൾ. സിസിഎല്ലിലെ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ഉടമയാണ് ലിസി.

പ്രിയദർശന്റെ ബിസിനസുകളെല്ലാം നോക്കി നടത്തിയിരുന്നത് ലിസി ആയിരുന്നു. ഇതിന്റെ ഓഹരിയായി 80 കോടി രൂപ പ്രിയനോട് ലിസി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. വിവാഹ മോചനത്തിന്റെ കാര്യത്തിൽ ലിസിയുടെ വീട്ടുകാർക്കാണ് നിർബന്ധം എന്നും വാർത്തൾ പ്രചരിച്ചു.

വിവാഹത്തിന് ശേഷം ലിസി അഭിനയം നിർത്തിയിരുന്നു. പ്രണയ വിവാഹത്തിന് ആദ്യം ലിസിയുടെ വീട്ടുകാർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ലിസി നടത്തിയ ആത്മഹത്യാശ്രമവും വാർത്തകളിൽ ഇടം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP