Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്നെ ഹിറ്റാക്കിയ ആളുകൾ തന്നെ ഇപ്പോൾ വലിച്ചുകീറാൻ നോക്കുന്നു; പരിഹസിച്ചുകൊണ്ടുള്ള പല ട്രോളുകളും വേദനിപ്പിക്കുകയാണ്; നസ്ത്രിയുടെ സിനിമ ഇറങ്ങിയപ്പോൾ അനാവശ്യമായി എന്നെ പരിഹസിച്ചു; വേറൊരു നടിയെ സന്തോഷിപ്പിക്കാൻ വേണ്ടി എന്നെ കളിയാക്കുന്നത് ശരിയാണോ ? ; സോഷ്യൽ മീഡിയയുടെ പരിഹാസങ്ങളോട് പരിതപിച്ച് പ്രിയാ വാര്യർ

എന്നെ ഹിറ്റാക്കിയ ആളുകൾ തന്നെ ഇപ്പോൾ വലിച്ചുകീറാൻ നോക്കുന്നു; പരിഹസിച്ചുകൊണ്ടുള്ള പല ട്രോളുകളും വേദനിപ്പിക്കുകയാണ്; നസ്ത്രിയുടെ സിനിമ ഇറങ്ങിയപ്പോൾ അനാവശ്യമായി എന്നെ പരിഹസിച്ചു; വേറൊരു നടിയെ സന്തോഷിപ്പിക്കാൻ വേണ്ടി എന്നെ കളിയാക്കുന്നത് ശരിയാണോ ? ; സോഷ്യൽ മീഡിയയുടെ പരിഹാസങ്ങളോട് പരിതപിച്ച് പ്രിയാ വാര്യർ

മറുനാടൻ ഡെസ്‌ക്‌

ഒറ്റ കണ്ണിറുക്കൽ സീനിലൂടെ ഹിറ്റായി മാറിയ താരമാണ് നടി പ്രിയ വാര്യർ. ദേശീയ മാധ്യമങ്ങൾ വരെ പ്രിയയുടെ കണ്ണിറുക്കൽ ഗാനം വാർത്തയാക്കി.'ഒരു അഡാർ ലവ്' എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന് തുടങ്ങുന്ന ഗാനരംഗം അത്ര പെട്ടെന്നൊന്നും മലയാളികള് മറക്കില്ല. എന്നാൽ പ്രശംസിച്ച സമൂഹം തന്നെ തിരസ്‌കരിച്ച സമീപനമാണ് പ്രിയാ വാര്യയരുടെ കാര്യത്തിൽ പിന്നീടുണ്ടായത്. കണ്ണിറുക്കൽ രംഗത്തേയും പാട്ടിനെയും ഏറെ വിവാദത്തിലാക്കി മുസ്ലിം ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചു എന്ന് കാട്ടിയാണ് പിന്നീട് പുലിവാലുകൾ പിടിച്ചത്. ഇപ്പോൾ വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പ്രിയാ വാര്യർ.

തന്നെ ഹിറ്റാക്കിയ ആളുകൾ തന്നെ ഇപ്പോൾ വലിച്ചുകീറാൻ നോക്കുകയാണെന്നും തന്നെ പരിഹസിച്ചുകൊണ്ടുള്ള പല ട്രോളുകളും വേദനിപ്പിച്ചെന്നും പ്രിയാ വാര്യർ തുറന്നു പറച്ചിൽ നടത്തുന്നു. അഭിനേത്രി എന്ന നിലയിൽ കഴിവ് തെളിയിക്കാനുള്ള അവസരം പോലും നൽകാതെയാണ് ട്രോളന്മാർ ഇങ്ങനെ ചെയ്യുന്നതെന്നും പ്രിയ വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.'എന്നെ ഹിറ്റാക്കിയ ഒരു കൂട്ടം ആളുകൾ തന്നെ എന്നെ ഇപ്പോൾ വലിച്ചു കീറാൻ നോക്കുന്നതിലാണ് സങ്കടം. ഈയടുത്ത് 'കൂടെ' സിനിമ ഇറങ്ങിയപ്പോൾ വന്ന ട്രോൾ എനിക്ക് വല്ലാതെ വിഷമമായി. നസ്രിയ നാല് വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുന്ന സിനിമയായതുകൊണ്ട് ട്രോളന്മാരും അത് ആഘോഷമാക്കുകയായിരുന്നു. അതിനവർ എന്നെ ഇരയാക്കുന്നത് എന്തിനാണെന്നാണ് മനസിലാകാത്തത്.'നസ്രിയയെ ഒക്കെ കാണുമ്പോഴാ പ്രിയാ വാര്യരെ ഒക്കെ പിടിച്ചു കിണറ്റിലിടാൻ തോന്നുന്നത്, ആരൊക്കെ പുരികം പൊന്തിച്ചാലും ഈ കണ്ണുകളുടെ ഭംഗിയില്ല' എന്നൊക്കെ പറഞ്ഞു കളിയാക്കുകയാണ്.- പ്രിയ വാര്യർ പറയുന്നു.

ഒരു നടിയെന്ന നിലയിൽ എന്തെങ്കിലും പ്രൂവ് ചെയ്യാനുള്ള അവസരം പോലും എനിക്ക് കിട്ടിയിട്ടില്ല. നന്നായി അഭിനയിക്കാൻ അറിയുമോയെന്നൊക്കെ കണ്ട് അഭിപ്രായം പറയേണ്ട ആളുകൾ ഒരു കാര്യവുമില്ലാതെ എന്നെ കുറ്റപ്പെടുത്തുന്നു. വേറൊരു നടിയെ സന്തോഷിപ്പിക്കാനായി എന്നെ ട്രോൾ ചെയ്യുന്നത് ശരിയാണോ? ഇങ്ങനെയൊക്കെ ചെയ്യുന്നതിന് മുൻപ് സിനിമയിറങ്ങി എന്റെ അഭിനയം നല്ലതാണോ മോശമാണോ എന്നൊക്കെ മനസിലാകും വരെ കാത്തിരുന്ന് കൂടെ?' പ്രിയ വാര്യർ ചോദിക്കുന്നു.

താൻ അഭിനയിച്ച മഞ്ചിന്റെ പരസ്യം വലിയ നഷ്ടമാണെന്ന് പറഞ്ഞായിരുന്നു ഒരു കൂട്ടർ പ്രചരണം നടത്തിയതെന്നും പ്രിയ പറയുന്നു. 'ഐ.പി.എൽ സമയത്താണ് മഞ്ചിന്റെ പരസ്യം ചെയ്തത്. സീസൺ അവസാനിച്ചപ്പോൾ പരസ്യവും കുറച്ചു. പിന്നീടാണ് ചാനൽ വർത്തകളിലൊക്കെ ഒരു കോടി ചെലവിൽ ചെയ്ത പ്രിയ വാര്യരുടെ പരസ്യം മഞ്ചിന് നഷ്ടമുണ്ടാക്കിയെന്നും പരസ്യം പിൻവലിച്ചെന്നുമൊക്കെ കാണുന്നത്. മഞ്ചിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അവർക്കേറ്റവും ലാഭമുണ്ടാക്കിയ പരസ്യമാണതെന്നാണ് അവർ പറഞ്ഞത്. തെറ്റിദ്ധാരണ മാറ്റാൻ പത്ര സമ്മേളനം നടത്താമെന്നും പറഞ്ഞു. പക്ഷെ ഇപ്പോഴും ആ വ്യാജ വാർത്ത സത്യമാണെന്നാണ് പലരും വിശ്വസിക്കുന്നത്.

രാഹുൽ ഗാന്ധി വിങ്ക് ചെയ്തത് എന്നെ കോപ്പിയടിച്ചാണെന്നും പറഞ്ഞായിരുന്നു അടുത്ത ആരോപണം. കോളേജിൽ നിന്നും വൈകീട്ട് വീട്ടിലെത്തിയപ്പോൾ ചാനലുകാർ വന്നിരുന്നു. രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കലിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. അദ്ദേഹം വിങ്ക് ചെയ്തതിൽ എനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞു.

പക്ഷെ കുറച്ചു കൂടി അതിശയോക്തി കലർന്ന മറുപടി വേണമെന്ന് പറഞ്ഞപ്പോൾ എന്റെ സിഗ്‌നേച്ചർ സിംബലായ കണ്ണിറുക്കൽ ചെയ്തതിൽ സന്തോഷമുണ്ടെന്ന് അങ്ങ് പറഞ്ഞു. പക്ഷെ അദ്ദേഹം എന്റെ സിംബൽ കോപ്പിയടിച്ചെന്ന് ഞാൻ പറഞ്ഞതായാണ് വാർത്തയും ട്രോളും വന്നത്. ഞാൻ പിന്നെ എങ്ങനെയാണ് പറയേണ്ടത്. ഈ വിവാദങ്ങളൊക്കെ വെറുതെ ഉണ്ടാക്കുകയാണ് ഒരാൾ പെട്ടെന്ന് നന്നാകുന്നത് ഇഷ്ടമില്ലാത്ത കുറച്ചു ആളുകളാണ് ഇതിന് പിന്നിലെന്നാണ് എനിക്ക് തോന്നുന്നത്'- പ്രിയ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP