Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻലാലിനെ കേന്ദ്രകഥാപാത്രമായി ലഭിച്ചതിനാൽ ലൂസിഫറിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് പൃഥിരാജ്; ചിത്രീകരണം കേരളത്തിൽ; മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല

മോഹൻലാലിനെ കേന്ദ്രകഥാപാത്രമായി ലഭിച്ചതിനാൽ ലൂസിഫറിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് പൃഥിരാജ്; ചിത്രീകരണം കേരളത്തിൽ; മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല

തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നതിന്റെ ത്രില്ലിലാണ് പൃഥിരാജ്. ലൂസിഫർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾക്കായി കൊച്ചിയിലെ തേവരയിലാണ് പൃഥി താമസിക്കുന്നത്.

ഒരുഷോട്ട് കഴിയുമ്പോൾ നടന്റെ ജോലി കഴിഞ്ഞെന്നു കരുതുന്ന ഒരാളല്ല താനെന്നാണ് സംവിധാനത്തെക്കുറിച്ച് പൃഥിരാജ് പറയുന്നത്. സിനിമ ഒരു ടീം വർക്കാണ്. സംവിധായകൻ, നടീ നടന്മാർ, ടെക്‌നീഷ്യൻസ് എല്ലാവരും ഒരു ടീമായി പ്രവർത്തിച്ചാൽ മാത്രമേ സിനിമ നന്നാകൂ. സംവിധായകൻ എന്ന വേഷം മറ്റു വ്യത്യാസങ്ങളൊന്നും കൊണ്ടു വരുന്നതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ലൂസിഫറിനെക്കുറിച്ച് ഫോണിൽ സംസാരിച്ചപ്പോൾ തന്നെ ലാലേട്ടൻ അഭിനയിക്കാൻ തയ്യാറാണെന്ന് പറഞ്ഞിരുന്നു. അത് നൽകിയ ആത്മവിശ്വാസമാണ് സിനിമയുമായി മുൻപോട്ടു പോകാൻ പ്രചോദനമായത്. എന്നെക്കാൾ വളരെ നന്നായി അഭിനയിക്കുന്ന ഒരാളെ കേന്ദ്രകഥാപാത്രത്തിനായി ലഭിച്ചിട്ടുള്ളതിനാൽ ചിത്രത്തിൽ അഭിനയിക്കുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല. അനിവാര്യമായ സാഹചര്യമുണ്ടായാൽ ഏതെങ്കിലും വേഷം ചെയ്യാം. എത്ര ബജറ്റിൽ പടം എടുക്കുന്നുവെന്നതിലല്ല കാര്യം. ക്വാളിറ്റിയാണ് പ്രധാനം. സിനിമയിലെ കഥാപാത്രങ്ങൾ ആരൊക്കെയെന്നു തീരുമാനിച്ചിട്ടില്ല. കേരളത്തിലായിരിക്കും ചിത്രീകരണമെന്നും പൃഥിരാജ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP