Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാൻ പന്ത്രണ്ടാം ക്‌ളാസും ഗുസ്തിയുമാണ്! കോളേജ് പഠനം പൂർത്തിയാക്കുന്നതിന് മുമ്പു തന്നെ അത് നിറുത്തി സിനിമാ അഭിനയത്തിലേക്ക് വന്ന വ്യക്തിയാണ്; സിനിമയാണ് എന്റെ അഭിനിവേശം എന്നു പറഞ്ഞപ്പോൾ, പോടാ എന്നല്ല അമ്മ എന്നോട് പറഞ്ഞത്; സെന്റ് തേരേസാസിലെ കുട്ടികൾക്ക് മുന്നിൽ കൈയടി നേടി പൃഥിയുടെ വാക്കുകൾ

ഞാൻ പന്ത്രണ്ടാം ക്‌ളാസും ഗുസ്തിയുമാണ്! കോളേജ് പഠനം പൂർത്തിയാക്കുന്നതിന് മുമ്പു തന്നെ അത് നിറുത്തി സിനിമാ അഭിനയത്തിലേക്ക് വന്ന വ്യക്തിയാണ്; സിനിമയാണ് എന്റെ അഭിനിവേശം എന്നു പറഞ്ഞപ്പോൾ, പോടാ എന്നല്ല അമ്മ എന്നോട് പറഞ്ഞത്; സെന്റ് തേരേസാസിലെ കുട്ടികൾക്ക് മുന്നിൽ കൈയടി നേടി പൃഥിയുടെ വാക്കുകൾ

ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം കൊണ്ട് പല തവണ ആരാധകരെ ഞെട്ടിച്ച ഒരാളാണ് പൃഥിരാജ്. പലപ്പോഴും അദ്ദേഹത്തിന്റെ ഭാഷാ പ്രാവീണ്യത്തെ കുറിച്ച് ട്രോളുകൾ പോലും വന്നിട്ടുണ്ട്. സോഷ്യൽമീഡിയയിൽ വിശേഷങ്ങൾ പങ്ക് വക്കുമ്പോൾ പോലും പൃഥിയുടെ ഇംഗ്ലീഷ് ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ 'ഞാൻ പന്ത്രണ്ടാം ക്‌ളാസും ഗുസ്തിയുമാണ് തുറന്ന് പറയുകയാണ് പൃഥി. കഴിഞ്ഞദിവസം എറണാകുളം ലോക്സഭ മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി ഹൈബി ഈഡൻ എംപി ഏർപ്പെടുത്തിയ മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു കൊണ്ട് സംസാരിക്കുമ്പോഴാണ് പൃഥി ഇക്കാര്യം തുറന്ന് പറഞ്ഞത്. എറണാകുളം സെന്റ് തെരേസാസ് ആയിരുന്നുചടങ്ങ്.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലേക്കു വിളി വരുമ്പോൾ ഓസ്ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടാസ്മാനിയയിൽ ഇൻഫർമേഷൻ ടെക്‌നോളജി ബിരുദ വിദ്യാർത്ഥി ആയിരുന്നു പൃഥ്വി. ആദ്യ ചിത്രം തന്നെ ഹിറ്റ് ആയത്തോടു കൂടി പൃഥ്വിക്ക് പിന്നെ ഓഫറുകളുടെ തിരക്കായി. പഠനം അവിടെ ഉപേക്ഷിക്കേണ്ടി വന്നു.

പൃഥ്വിരാജിന്റെ വാക്കുകൾ-

'ഞാൻ പന്ത്രണ്ടാം ക്‌ളാസും ഗുസ്തിയുമാണ്. സ്‌കൂൾ പഠനത്തിന് ശേഷം കോളേജ് പഠനം പൂർത്തിയാക്കുന്നതിന് മുമ്പു തന്നെ അത് നിറുത്തി സിനിമാ അഭിനയത്തിലേക്ക് വരികയും ചെയ്ത ഒരു വ്യക്തിയാണ്. അതുകൊണ്ട് ഒരു അക്കാദമിക് കരിയർ പിന്തുടരണമെന്ന് ആഗ്രഹിക്കുന്ന ആർക്കും ഞാൻ ഒരു ഉത്തമ ഉദാഹരണമല്ല എന്നു കരുതുന്ന ആളാണ് ഞാൻ. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമുക്ക് മുന്നിൽ ഒരു ദൗത്യമുണ്ടാകും. എനിക്ക് മുന്നിലുള്ള ദൗത്യം ഞാൻ ഇപ്പോൾ അഭിനയിക്കുന്ന സിനിമയിൽ നന്നായി അഭിനയിക്കുക എന്നതാണ്'. തന്നിരിക്കുന്ന അക്കാദമിക് മെറ്റീരിയിൽ നന്നായി പഠിച്ച് അതിൽ നൈപുണ്യം നേടുക എന്നതാണെന്ന് നിങ്ങളുടെ കടമയെന്ന് പൃഥ്വി വിദ്യാർത്ഥികളോട് പറഞ്ഞു.

ഇഷ്ടമുള്ള തൊഴിൽ തിരഞ്ഞെടുക്കാൻ കഴിഞ്ഞതിൽ താൻ ഏറെ ഭാഗ്യവാനാണെന്ന് പൃഥ്വി പറഞ്ഞു. ഒരുപാട് കാശ് മുടക്കിയാണ് തന്റെ അമ്മ ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു കോളേജിൽ പഠിക്കാൻ തന്നെ അയച്ചത്. പഠിച്ചുകൊണ്ടിരിക്കെ അത് പാതിവഴിയിൽ ഉപേക്ഷിച്ച്, സിനിമയാണ് തന്റെ അഭിനിവേശം എന്നു പറഞ്ഞപ്പോൾ,? പോടാ എന്നല്ല, നിനക്കതാണ് പാഷനെങ്കിൽ രണ്ട് വർഷം നീ കോളേജിൽ പഠിച്ചതെല്ലാം വിട്ടേക്ക് എന്നാണ് അമ്മ തന്നോട് പറഞ്ഞത്. എല്ലാവർക്കും അതുപോലുള്ള രക്ഷകർത്താക്കൾ ഉണ്ടാകട്ടെയെന്നും താരം വിദ്യാർത്ഥികൾക്ക് താരം ആശംസ നേർന്നു'. പുതിയ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ പാകത്തിലുള്ള വിദ്യാഭ്യാസ രീതിയല്ല നമ്മുടെ നാട്ടിൽ നിലനിൽക്കുന്നതെന്നും പൃഥി വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP