Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂപ്പർതാരങ്ങളെ വച്ച് സിനിമയെടുക്കാനുള്ള പക്വതയില്ല; രജനീകാന്തിന്റെ ചിത്രം വേണ്ടന്ന് വച്ച് അൽഫോൻസ് പുത്രൻ

സൂപ്പർതാരങ്ങളെ വച്ച് സിനിമയെടുക്കാനുള്ള പക്വതയില്ല; രജനീകാന്തിന്റെ ചിത്രം വേണ്ടന്ന് വച്ച് അൽഫോൻസ് പുത്രൻ

സൂപ്പർ ഹിറ്റായ പ്രേമം, നേരം എന്നീവ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ അൽഫോൻസ് പുത്രൻ രജനികാന്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഓഫർ വേണ്ടന്ന് വച്ചതായി റിപ്പോർട്ട്. രജനി നായകനാകുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യണമെന്ന ആവശ്യവുമായി സൗന്ദര്യ രജനീകാന്താണ് അൽഫോൻസിനെ സമീപിച്ചത്. എന്നാൽ സൂപ്പർതാരങ്ങളെ വച്ച് സിനിമയെടുക്കാൻ താൻ തയ്യാറല്ലെന്നും അതിന് മാത്രമുള്ള പക്വത തനിക്കായിട്ടില്ലെന്നും അൽഫോൻസ് പുത്രൻ സൗന്ദര്യയോട് പറഞ്ഞെന്ന് തമിഴ് ഓൺലൈൻ മാദ്ധ്യമമായ കോളിവുഡ് ടോക്ക്‌സ് റിപ്പോർട്ട് ചെയ്യുന്നു.

അൽഫോൻസ് പുത്രന്റെ രണ്ട് സിനിമകൾ കണ്ടിട്ടുണ്ടെന്നും അവ തനിക്ക് ഇഷ്ടമായെന്നും സൗന്ദര്യ പറഞ്ഞു. അതുക്കൊണ്ട് തന്നെ തന്റെ അച്ഛന് വേണ്ടി പുതിയ ഒരു തിരക്കഥ ഒരുക്കി തരണമെന്നും സൗന്ദര്യ ആവശ്യപ്പെട്ടു. എന്നാൽ സൂപ്പർതാരങ്ങളെ വച്ച് സിനിമ ചെയ്യാൻ ഇപ്പോൾ താൻ തയ്യാറല്ലെന്നും അൽഫോൻസ് പുത്രൻ അറിയിച്ചു. അതിനുള്ള പക്കുത തനിക്ക് വന്നിട്ടില്ലെന്നും, സാധാരണ ബഡ്ജറ്റിലുള്ള സിനിമകളും സിമ്പിളായ സിനിമകളുമാണ് താൻ ചെയ്യുകയുള്ളുവെന്നും അൽഫോൻസ് പറഞ്ഞതായാണ് റിപ്പോർട്ട് പുറത്ത് വരുന്നത്.

പാ രഞ്ജിത്ത് നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് രജനികാന്ത് ഇനി അഭിനയിക്കാൻ പോകുന്നത്. നേരം എന്ന ചിത്രത്തിന് ശേഷം അൽഫോൻസ് പുത്രൻ രണ്ടാമത് സംവിധാനം ചെയ്ത ചിത്രമാണ് പ്രേമം. സെൻസർ കോപ്പി വിവാദത്തിനിടെയിലും സംസ്ഥാനത്തെ മിക്ക തീയേറ്ററുകളിലും ഹൗസ്ഫുളായാണ് പ്രേമം ഇപ്പോഴും പ്രദർശിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP