Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫഹദിന്റെ കാമുകിയായി മലയാളത്തിലേക്ക് എത്തുന്ന ത്രില്ലിൽ പ്രയാഗ; അരങ്ങേറ്റം ത്രില്ലർ റോഡ് മൂവി കാർട്ടൂണിലൂടെ

ഫഹദിന്റെ കാമുകിയായി മലയാളത്തിലേക്ക് എത്തുന്ന ത്രില്ലിൽ പ്രയാഗ; അരങ്ങേറ്റം ത്രില്ലർ റോഡ് മൂവി കാർട്ടൂണിലൂടെ

ലയാളത്തിൽ നിന്നുള്ള നായികയാണെങ്കിലും തമിഴകത്ത് എത്തി തിളങ്ങി നില്ക്കുന്ന ആളാണ് പ്രയാഗ മാർട്ടിൻ.പിസാസ് എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രക്ഷക ഹൃദയം കീഴടക്കിയ നടി ഹഹദിന്റെ നടിയായി മലയാളത്തിലും അരങ്ങേറാൻ ഒരുങ്ങുകയാണ്.

സഹീദ് അറാഫത്ത് ഒരുക്കുന്ന കാർട്ടൂൺ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും പോസിറ്റീവ് ചിന്താഗതിയുള്ള ആളാണ് താനെന്നും തന്റെ കരിയറിൽ താൻ സന്തുഷ്ടയാണെന്നും പ്രയാഗ പറഞ്ഞു.വരുന്ന എല്ലാ സിനിമകളിലും അഭിനയിക്കണമെന്ന് തനിക്കില്ലെന്നും തനിക്ക് ചെയ്യണമെന്ന് അത്ര ഇഷ്ടമുള്ള വേഷങ്ങൾ മാത്രമേ ഏറ്റെടുക്കുകയുള്ളെന്നും കൊച്ചി സ്വദേശിനിയായ പ്രയാഗ വ്യക്തമാക്കി.

കാർട്ടൂണിൽ ഒരു കോളേജ് വിദ്യാർത്ഥിനിയുടെ വേഷമാണ് പ്രയാഗ അവതരിപ്പിക്കുന്നത്. സച്ചിതാനന്ദൻ എന്ന ആനിമേറ്ററിന്റെ കഥാപാത്രമായാകും ഫഹദ് എത്തുക. ഇരുവരുടെയും പ്രണയവും അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു സംഭവം എങ്ങനെ ഇവരുടെ ജീവിതം മാറ്റി മറിക്കുന്നു എന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന്റെ പേര് കാർട്ടൂൺ എന്നാണെങ്കിലും ഇത് കാർട്ടൂൺ ചിത്രമോ കുട്ടികളുടെ ചിത്രമോ അല്ലെന്ന് തിരക്കഥാകൃത്തായ രതീഷ് രവി പറയുന്നു. കാർട്ടൂൺ ഒരു ത്രില്ലർ റോഡ് മൂവിയാണ്. ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അേദ്ദഹം പറഞ്ഞു. ഒരു കൊമേർഷ്യൽ എന്റർടെയിനറിന് വേണ്ട എല്ലാ ചേരുവകളുമുള്ള ഈ ചിത്രം സമൂഹത്തിലെ വളരെ ഗൗരവമുള്ള ഒരു പ്രശ്‌നമാണ് ചർച്ച ചെയ്യുന്നത്. രതീഷ് എഴുതിയ കഥ തിരക്കഥയാക്കുന്നത് രതീഷും ലേസർ ഷൈനും ചേർന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP