Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ഛനൊപ്പം ചേർന്ന് തിരക്കഥകൾ വായിക്കുന്ന തിരക്കിൽ പ്രണവ്; താരപുത്രന്റെ നായക അരങ്ങേറ്റം ഉറപ്പാക്കി മാദ്ധ്യമങ്ങൾ; ആദ്യ ചിത്രം മലയാളത്തിലോ തമിഴിലോ എന്ന് സംശയം മാത്രം

അച്ഛനൊപ്പം ചേർന്ന് തിരക്കഥകൾ വായിക്കുന്ന തിരക്കിൽ പ്രണവ്; താരപുത്രന്റെ നായക അരങ്ങേറ്റം ഉറപ്പാക്കി മാദ്ധ്യമങ്ങൾ; ആദ്യ ചിത്രം മലയാളത്തിലോ തമിഴിലോ എന്ന് സംശയം മാത്രം

കുറച്ച് ദിവസങ്ങളായി നവമാദ്ധ്യമങ്ങളടക്കം പ്രചരിക്കുന്ന വാർത്തകളിൽ ഒന്നാണ് പ്രണവ് മോഹൻലാലിന്റെ അഭിനയ രംഗത്തേക്കുള്ള മടങ്ങിവരവ്. പലതാരപുത്രന്മമാരും സിനിമയിൽ എത്തി അവരുടെതായ ഇടം ഉറപ്പിച്ചപ്പോഴെല്ലാം മോഹൻലാൽ ഏറ്റവും അധികം നേരിട്ട ചോദ്യവും ഇതുതന്നെയായിരുന്നു. എന്നാൽ അപ്പോഴൊക്കെ അത് പ്രണവിന്റെ വ്യക്തിപരമായ കാര്യമാണ് അതെന്ന് പറഞ്ഞ് സൂപ്പർതാരം ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാലിപ്പോൾ പ്രണവിന്റെ നായക അരങ്ങേറ്റം ഉടൻ ഉണ്ടാവുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.

പ്രണവിന്റെ നായക അരങ്ങേറ്റം മികച്ചൊരു പ്രൊജ്കടിനൊപ്പമായിരിക്കുമെന്ന് മോഹൻലാലുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.ശ്രദ്ധേയരായ യുവ സംവിധായകരും ചില മുൻനിര സംവിധായകരും ഉൾപ്പെടെ പ്രണവിനോട് കഥ പറഞ്ഞതായും ആദ്യ ചിത്രം ഏതാണെന്ന് പ്രണവ് തീരുമാനിച്ചിട്ടി ല്ലെന്നുമാണ്‌സൂചന.ബാലതാരമായി അരങ്ങേറ്റം കുറിക്കുകയും അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്ത പ്രണവ് മോഹൻലാൽ നായകനാകാനുള്ള തയ്യാറെടുപ്പി ലാണെന്നും റിപ്പോർ്ട്ടുണ്ട്.

2002ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയത്. അതേ വർഷം മേജർ രവി സംവിധാനം ചെയ്ത പുനർജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലനടനുള്ള സംസ്ഥാന അവാർഡും പ്രണവ് കരസ്ഥമാക്കി. പിന്നീട് സിനിമയുടെ വെള്ളി വെളിച്ചത്തിൽ നിന്ന് മാറി നിന്ന പ്രണവ് വളർന്നപ്പോൾ കാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കാനാണ് താൽപര്യം പ്രകടിപ്പിച്ചത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയുടെ തമിഴ് പതിപ്പായ പാപനാശത്തിന്റെ സഹസംവിധായകനായും പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്. ജീത്തുവിനൊപ്പം ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലും പ്രണവ് സംവിധാന സഹായിയായി പ്രവർത്തിച്ചു.

പ്രണവ് ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് വെയിൽസിലും ബിരുദവും പിന്നീട് ഗവേഷണവും പൂർത്തിയാക്കിയിട്ടുണ്ട് പഠനത്തിനും ഗവേഷണത്തിനും ശേഷം സൗഹൃദസംഘത്തിനൊപ്പം വിദേശയാത്രയും ബീറ്റിൽസുമായി സിനിമയോട് അകന്നു കഴിയുകയായിരുന്നു പ്രണവ്. 2014ലാണ് നാട്ടിലെത്തിയ പ്രണവ് അമ്മാവൻ സുരേഷ് ബാലാജിയുടെ നേതൃത്വത്തിലുള്ള വൈഡ് ആംഗിൾ പ്രൊഡക്ഷൻസിനൊപ്പം ചലച്ചിത്ര രംഗത്തേക്ക് തിരിച്ചെത്തിയത്.

പ്രണവിന്റെ ആദ്യചിത്രം വലിയ ഉത്തരവാദിത്വമാണെന്നും താൻ ചെയ്യില്ലെന്നും നേരത്തെ പ്രിയദർശൻ പറഞ്ഞിരുന്നു. തമിഴിൽ നിന്നും പ്രണവിനെ തേടി ഓഫറുകൾ വന്നിട്ടുണ്ട്. തമിഴിലെ മുൻനിര നിർമ്മാതാവായിരുന്ന ബാലാജിയുടെ കൊച്ചുമകൻ എന്ന നിലയിലും മോഹൻലാലിന്റെ മകൻ എന്ന നിലയ്ക്കും തമിഴ് ആരാധകരും പ്രണവിന്റെ അരങ്ങേറ്റം പ്രതീക്ഷയോടെയാണ് കാണുന്നത്. മലയാളവും തമിഴും ഒരു പോലെ വഴങ്ങുമെന്നതിനാൽ തമിഴ് അരങ്ങേറ്റത്തിനും പ്രണവിന് തടസ്സമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP