Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജമൗലി ചിത്രത്തിനായി ജീവിതം മാറ്റി വച്ച പ്രഭാസ് പ്രമുഖ പരസ്യകമ്പനിയുടെ അംബാസിഡറാകാനുള്ള അവസരം വേണ്ടെന്ന് വച്ചു; ബാഹുബലിക്ക് വേണ്ടി അഞ്ചരക്കോടി വേണ്ടെന്നുവച്ച നടന് കൈയടി

രാജമൗലി ചിത്രത്തിനായി ജീവിതം മാറ്റി വച്ച പ്രഭാസ് പ്രമുഖ പരസ്യകമ്പനിയുടെ അംബാസിഡറാകാനുള്ള അവസരം വേണ്ടെന്ന് വച്ചു; ബാഹുബലിക്ക് വേണ്ടി അഞ്ചരക്കോടി വേണ്ടെന്നുവച്ച നടന് കൈയടി

ബാഹുബലിക്കായി പ്രഭാസ് എന്ന നടൻ നടത്തുന്ന കഠിനാദ്ധ്വാനം ഏറെ ശ്രദ്ധേയമാണ്. ബാഹുബലിയുടെ ആദ്യ ഭാഗത്തിനായി വിവാഹം പോലും പ്രഭാസ് വേണ്ടെന്നുവച്ചതായി വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ വീണ്ടും നടന്റെ ആത്മസമർപ്പണത്തിന് കൈയ്ടി നേടുകയാണ്. ബാഹുബലിക്കായി അഞ്ചരക്കോടി രൂപ കിട്ടാനുള്ള അവസരം പ്രഭാസ് ബാഹുബലിക്കു വേണ്ടി വേണ്ടെന്നുവച്ചതാണ് വീണ്ടും വാർത്തയിൽ ഇടംപിടിക്കുന്നത്

ഫിറ്റ്‌നസ് ബ്രാൻഡ് ആയ ഒരു പ്രമുഖ കമ്പനി അവരുടെ അംബാസിഡറാകാനും പരസ്യത്തിൽ അഭിനയിക്കാനും പ്രഭാസിനെ സമീപിക്കുകയായിരുന്നു. അഞ്ചരക്കോടി രൂപയായിരുന്നു പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ബാഹുബലിയുടെ രണ്ടാംഭാഗത്തിനു വേണ്ടി പൂർണ്ണസമയം മാറ്റിവച്ചതിനാൽ പ്രഭാസ് ആ ഓഫർ നിരസിക്കുകയായിരുന്നു. ബാഹുബലി യുടെ രണ്ടാംഭാഗത്തിനു വേണ്ടി പതിനഞ്ച് മണിക്കൂറോളം നിർത്താതെ ജോലി ചെയ്യുകയാണ് പ്രഭാസ്.

ബാഹുബലിയിലൂടെ കരിയർ മാറിമറിഞ്ഞ നടനാണ് തെലുങ്ക് സൂപ്പർതാരം കൂടിയായ പ്രഭാസ്. ബാഹുബലിക്കായി തന്റെ കരിയറിലെ രണ്ടര വർഷം മാറ്റിവച്ച താരം രണ്ടാം ഭാഗത്തിലൂടെയും ഞെട്ടിക്കാനൊരുങ്ങുകയാണ്. ശരീരത്തിന് ഭാരം കൂട്ടാൻ 40 മുട്ടവെള്ളയാണ് എല്ലാ ദിവസവും കഴിച്ചുകൊണ്ടിരുന്ന നടൻ . ബാഹുബലി 2വിന് വേണ്ടി ശരീരഭാരം 100 കിലോയാക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം.62കിലോയിൽ നിന്ന് ഇരുപത് കിലോ കൂട്ടിയായിരുന്നു ബാഹുബലി യുടെ ആദ്യഭാഗത്ത് പ്രഭാസ് എത്തിയത്. മാത്രമല്ല ഇതിനായി ഉപയോഗിച്ച ജിം ഉപകരണ ങ്ങൾക്കും മറ്റുമായി ചിലവഴിച്ചത് ഒന്നരകോടി രൂപയാണ്. എന്നാൽ രണ്ടാം ഭാഗത്തിന് വേണ്ടി ഭാരം 100 കിലോ ആക്കാനാണ് താരം ഒരുങ്ങുന്നത്. തമന്ന, റാണ ദഗുപതി, സത്യരാജ്, അനുഷ്‌ക എന്നിവരാണ് ബാഹുബലി 2വിലെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP