Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇനിയുള്ള ജീവിതം നവാബിനൊപ്പം..ഞങ്ങൾ ഒന്നായി! ആര്യ സമാജ് ചടങ്ങ് പ്രകാരം വിവാഹം നടന്നു; ഈ ആഴ്ച വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യും; പരമ്പരാഗത രീതിയിലുള്ള വിവാഹ വസ്ത്രം ധരിച്ചുകൊണ്ട് അമ്മയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്ക് വച്ചുകൊണ്ട് വിവാഹവാർത്ത സ്ഥിരികരിച്ച് നടി പൂജ ബത്ര

ഇനിയുള്ള ജീവിതം നവാബിനൊപ്പം..ഞങ്ങൾ ഒന്നായി! ആര്യ സമാജ് ചടങ്ങ് പ്രകാരം വിവാഹം നടന്നു; ഈ ആഴ്ച വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യും; പരമ്പരാഗത രീതിയിലുള്ള വിവാഹ വസ്ത്രം ധരിച്ചുകൊണ്ട് അമ്മയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്ക് വച്ചുകൊണ്ട് വിവാഹവാർത്ത സ്ഥിരികരിച്ച് നടി പൂജ ബത്ര

ടൻ നവാബ് ഷായുമായി പൂജ ബത്രയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വാർത്തകളും വിശേഷങ്ങളും പ്രചരിക്കുന്നതിനിടെ തന്റെ വിവാഹ വാർത്തയിൽ സ്ഥിരീകരണവുമായി ബോളിവുഡ് താരവും മുൻ മിസ് ഇന്ത്യയുമായ പൂജാ ബത്ര തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മാത്രമല്ല പമ്പരാഗത രീതിയിലുള്ള വിവാഹ വസ്ത്രം ധരിച്ചുകൊണ്ട് തന്റെ അമ്മയ്ക്കൊപ്പം നിൽക്കുന്ന ഒരു ചിത്രവും പൂജാ ബത്ര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതെ, ഞങ്ങൾ വിവാഹിതരായി. നവാബും ഞാനും ഡൽഹിയിൽ വച്ച് മനസമ്മതം കൈമാറി, ഞങ്ങളുടെ കുടുംബങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എന്തിനാണ് വിവാഹം വച്ച് താമസിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ പ്രിയപ്പെട്ടവർ ഞങ്ങളോട് ചോദിക്കുന്നുണ്ടായിരുന്നു. ഞാനൊരു ഒഴുക്കിനൊപ്പം പോകുകയായിരുന്നു. പെട്ടെന്നാണ് എന്റെ ജീവിതം ഞാൻ ചെലവഴിക്കാൻ ആഗ്രഹിക്കുന്നത് ഇദ്ദേഹത്തോടൊപ്പമാണ് എന്ന് തിരിച്ചറിഞ്ഞത്. പിന്നെ വച്ചു നീട്ടുന്നതിൽ അർഥമില്ല. അതിനാൽ, ഞങ്ങൾ വിവാഹിതരായി. ആര്യ സമാജ് ചടങ്ങ് പ്രകാരം ഞങ്ങൾ വിവാഹിതരായി. ഈയാഴ്ച വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യും പൂജ വ്യക്തമാക്കി.

സിനിമകളിൽ വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള നവാബ് ഷായാണ് പൂജയുടെ ഭർത്താവ്. ഡൽഹിയിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു വിവാഹം. ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലുടെയും പൂജാ ബത്ര വിവാഹ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

സൈക്കോളജിക്കൽ ത്രില്ലറായ 'മിറർ ഗെയിം'(2017) എന്ന ചിത്രത്തിലാണ് പൂജ ബത്ര അവസാനമായി അഭിനയിച്ചത്. നവാബുമായി ഏറെ നാളായി പൂജ പ്രണയത്തിലായിരുന്നു. തങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ടായിരുന്നു

പൂജാ ബത്രയുടെ രണ്ടാം വിവാഹമാണ് ഇത്. 2003 ഫെബ്രുവരി 9-ന് ഡോക്ടർ ആയ സോനു അലുവാലിയയെ വിവാഹം ചെയ്ത പൂജ ഭർത്താവിനൊപ്പം അമേരിക്കയിലെ ലൊസാഞ്ചൽസിൽ താമസമാക്കിയിരുന്നു. എന്നാൽ പൊരുത്തപ്പെടാനാവാത്ത അസ്വാരസ്യങ്ങൾ എന്ന കാരണം ചൂണ്ടിക്കാണിച്ച് പിന്നീട് വിവാഹ മോചനം നേടി.

ചന്ദ്രലേഖ, മേഘം, ദൈവത്തിന്റെ മകൻ എന്നീ മലയാള ചിത്രങ്ങളിലാണ് പൂജ നിറഞ്ഞുനിന്നത്. കീർത്തി ചക്ര, ടൈഗർ സിന്ദഗി, ഭാഗ് മിൽഖ ഭാഗ്, ഡോൺ 2, ലക്ഷ്യ തുടങ്ങിയ ചിത്രങ്ങളിലുടെ മികവ് തെളിയിച്ച നടനാണ് നവാബ് ഷാ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP