Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നവ്യ ആൺകുട്ടികൾക്കൊപ്പം ചുറ്റിനടക്കുന്നത് സ്വാഭാവികം; ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും കടലിൽ പോകാനും സ്വിം സ്യൂട്ട് ധരിക്കാനും അവൾ ആഗ്രഹിക്കുന്നുണ്ടാകും; മകളുടെ സ്വകാര്യത മാനിക്കണമെന്ന് ശ്വേത നന്ദ

നവ്യ ആൺകുട്ടികൾക്കൊപ്പം ചുറ്റിനടക്കുന്നത് സ്വാഭാവികം; ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും കടലിൽ പോകാനും സ്വിം സ്യൂട്ട് ധരിക്കാനും അവൾ ആഗ്രഹിക്കുന്നുണ്ടാകും; മകളുടെ സ്വകാര്യത മാനിക്കണമെന്ന് ശ്വേത നന്ദ

ഗോസിപ്പ് കോളത്തിൽ പ്രത്യക്ഷപ്പെടാത്ത സിനിമാ താരങ്ങൾ കുറവാണ്. ഗോസിപ്പ് കോളത്തിൽ നിറയാൻ സിനിമയിൽ അഭിനയിക്കണം എന്നൊന്നുമില്ല. അത്തരത്തിലൊരു താരമാണ് നവ്യ നവേലി നന്ദ. ബിഗ് ബിയുടെ കൊച്ചുമകൾ നവ്യ നവേലി നന്ദ ബി ടൗൺ ഗോസിപ്പ് കോളങ്ങളിൽ എന്നും നിറഞ്ഞുനിൽക്കാറുണ്ട്. ഇതിനെതിരെ ബച്ചൻ കുടുംബം നിരവധി തവണ രംഗത്ത് വന്നെങ്കിലും ഗോസിപ്പുകൾക്ക് യാതൊരു കുറവുമുണ്ടായില്ല.

ആര്യൻ ഖാനുമായുള്ള പ്രണയ വാർത്തകളും ചിത്രങ്ങളുമാണ് ആദ്യം പുറത്തു വന്നത്. തൊട്ടു പിന്നാലെ ബിക്കിനി ധരിച്ചു നിൽക്കുന്ന ചിത്രവും. മറുപടിയുമായി നിരവധി തവണ ബച്ചൻ കുടുംബം എത്തിയിട്ടുണ്ടെങ്കിലും ഗോസിപ്പ് എഴുത്തുകാർക്ക് മാറ്റം ഒന്നു വന്നില്ല. ഇതിനിടയാണ് നവ്യ നവേലിയുടെ സ്വകാര്യതയിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ശ്വേത നന്ദ ബച്ചൻ രംഗത്തെത്തിയത്. സോഷ്യൽമീഡിയയിൽ നവ്യ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ പോലും വാർത്തയാക്കി വിൽക്കുകയാണ് ചിലർ ചെയ്യുന്നതെന്ന് ശ്വേത പറയുന്നു.

നവ്യ ഇപ്പോൾ അവളുടെ കൗമാരകാലത്തിലൂടെ കടന്നുപോയി കൊണ്ടിരിക്കുകയാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും സുഹൃത്തുക്കൾക്കൊപ്പം ചുറ്റിനടക്കാനും ആഗ്രഹിക്കുന്ന സമയം. കടലിൽ പോകാനും സ്വിം സ്യൂട്ട് ധരിക്കാനും പാട്ടിനൊപ്പം നൃത്തം ചെയ്യാനും അവൾ ആഗ്രഹിക്കുന്നുണ്ടാകും. അവൾ ചിലപ്പോൾ ആൺകുട്ടികൾക്കൊപ്പം ചുറ്റിനടന്നേക്കാം. ഇതെല്ലാം ഈ പ്രായത്തിൽ തികച്ചും സ്വാഭാവികമാണെന്ന് ശ്വേത പറയുന്നു.

എന്നാൽ പതിമൂന്ന് വയസ് തികഞ്ഞപ്പോൾ മുതൽ ചില മാദ്ധ്യമങ്ങൾ അവളെ വാർത്തകളാക്കുകയാണ്. പത്രപ്രവർത്തനത്തിന്റെ പേരിൽ അരങ്ങേറുന്ന ഇത്തരം സംഭവങ്ങളെ തടയാൻ കഴിയാതെ ഒരു രക്ഷിതാവ് എന്ന നിലയിൽ ഞാൻ നിസഹായയാവുകയാണ്. മറ്റുള്ള പെൺകുട്ടികളെപ്പോലെ അവളും ജീവിക്കട്ടെ. നവ്യയുടെ സ്വകാര്യതയെ മാനിക്കാൻ മാദ്ധ്യമങ്ങൾ ഇനിയെങ്കിലും പഠിക്കട്ടെ. ശ്വേത പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP