Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഹലോ സണ്ണി ലിയോണാണോ? അല്ലെങ്കിൽ ഫോൺ അവർക്ക് ഒന്നു കൊടുക്കാമോ? എനിക്ക് സംസാരിക്കണം; ഒരു ദിവസം വരുന്നത് 500ലധികം കോളുകൾ; സിനിമയിലെ സാങ്കല്പിക നമ്പർ പാരയായത് ഡൽഹി സ്വദേശിക്ക്; ഫോൺ വിളിയിൽ മനംമടുത്ത് യുവാവ് പരാതിയുമായി രംഗത്ത്

'ഹലോ സണ്ണി ലിയോണാണോ? അല്ലെങ്കിൽ ഫോൺ അവർക്ക് ഒന്നു കൊടുക്കാമോ? എനിക്ക് സംസാരിക്കണം; ഒരു ദിവസം വരുന്നത് 500ലധികം കോളുകൾ; സിനിമയിലെ സാങ്കല്പിക നമ്പർ പാരയായത് ഡൽഹി സ്വദേശിക്ക്; ഫോൺ വിളിയിൽ മനംമടുത്ത് യുവാവ് പരാതിയുമായി രംഗത്ത്

സ്വന്തം ലേഖകൻ

സിനിമകളിൽ കാണിക്കാറുള്ള ഫോൺ നമ്പരുകൾ ചിലർക്ക് പാരയായി മാറാറുണ്ടെന്ന് ഇതിന് മുമ്പും പല തവണയായി വാർത്തകൾ വ്ന്നിട്ടുണ്ട്. മുമ്പ് ദിലിപ് ചിത്രം ചന്ദ്രേട്ടൻ എവിടെയായിൽ ഇത്തരമൊരു സാങ്കല്പിക നമ്പർ കാണിച്ചത് മൂലം ഒരു വീട്ടമ്മ പുലിവാല് പിടിച്ചത് വാർത്തയായിരുന്നു. ഇപ്പോൾ അത്തരമൊരു പണികിട്ടിയത് ഡൽഹി സ്വദേശിയായ യുവാവിനാണ്.

27കാരനായ ഡൽഹി സ്വദേശിക്ക് 500ലധികം കോളുകളാണ് ദിനവും വരുന്നത് .എന്നാൽ വിളിക്കുന്നവർക്ക് സംസാരിക്കേണ്ടത് സണ്ണി ലീയോണിനോടാണ്. 'ഹലോ സണ്ണി ലിയോണാണോ, ഫോൺ ഒന്ന് അവർക്ക് കൊടുക്കാവോ' എന്ന് ചോദിച്ചാണ് മിക്ക കോളുകളും വരുന്നത്. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് വടക്കൻ ഡൽഹി സ്വദേശി പുനീത് അഗർവാൾ.

സണ്ണി ലിയോണിന്റെ പുതിയ ചിത്രമായ അർജുൻ പാട്യാലയാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. ജൂലായ് 26നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. അർജുൻ പാട്യാലയിൽ സണ്ണി ലിയോൺ അവതരിപ്പിക്കുന്ന കഥാപാത്രം ഉപയോഗിക്കുന്ന ഫോൺ നമ്പർ പറയുന്ന രംഗമുണ്ട്. ചിത്രത്തിൽ കാണിച്ചത് പുനീതിന്റെ നമ്പരാണ്.

ചിത്രം റിലീസ് ചെയ്തതോടെ കോളുകളും വരാൻ തുടങ്ങി. ബാങ്കിങ് ആവശ്യങ്ങൾക്കും മറ്റും രജിസ്റ്റർ ചെയ്ത നമ്പരായതിനാൽ ഇത് മാറ്റാനും നിർവാഹമില്ല. ഫോൺ വിളി ശല്യമായി മാറിയതോടെ പുനീത് പൊലീസിൽ പരാതി നൽകിയെങ്കിലും ഫോൺ വിളികൾക്ക് കുറവില്ല. ബിസ്നസ്‌കാരനായ പുനീതിന് ബിസിനസിനെ ബാധിക്കുന്നതിനാൽ നമ്പർ മാറ്റാൻ പറ്റാത്ത അവസ്ഥയാണ്. രണ്ട് ദിവസമായി ജോലിക്ക് പോകാനോ ശരിക്ക് ഉറങ്ങാനോ സാധിക്കുന്നില്ലെന്നാണ് പറയുന്നത്. രാജ്യത്തിനുള്ളിൽ നിന്ന് മാത്രമല്ല വിദേശ രാജ്യങ്ങളിൽ നിന്നു പോലും ഫോൺ വരുന്നുണ്ടെന്നാണ് പുനീത് പറയുന്നത്.

ചിലർ കുശലം ചോദിക്കും. ചിലർ അശ്ലീലം പറയും. മറ്റുചിലർ സണ്ണി ലിയോണിനെ ഫോണിൽ കിട്ടില്ലെന്ന് അറിയുമ്പോൾ ചീത്തവിളിക്കുമെന്നും പുനീത് പറയുന്നു.ഇത് സണ്ണി ലിയോണാണോ ? സണ്ണി ലിയോൺ ഉണ്ടോ? സണ്ണി ലിയോണിനൊന്ന് ഫോൺ കൊടുക്കുമോ? '' ഇങ്ങനെ ഒരു നൂറ് ചോദ്യങ്ങൾകൊണ്ട് വീർപ്പുമുട്ടുകയാണ് പുനീത്

എന്നാൽ നമ്പറുമായി ബന്ധപ്പെട്ട വിവാദത്തിൽ സണ്ണിക്ക് പങ്കില്ലെന്നാണ് അവരുടെ മാനേജർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞത്. 'തിരക്കഥയിലുള്ളതുപോലെ സണ്ണി അഭിനയിച്ചു.ഇതെക്കുറിച്ച് പറയേണ്ടത് സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്'- മാനേജർ പറഞ്ഞു.......

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP