Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചിത്രത്തിൽ നുഞ്ചാക്ക് ഫൈറ്റ് സ്വീക്വൻസ് ഉണ്ട്; ബ്രൂസ്‌ലിക്ക് ശേഷം പലരും അത് ചെയ്തിട്ടുണ്ടെങ്കിലും രജനി സാർ ചെയ്താൽ പ്രത്യേകതയുണ്ടാകുമെന്ന് തോന്നി; ഒന്നരമാസത്തെ പരിശീലനം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കൈ വേദനിച്ചു; അവസാനം എനിക്ക് 70 വയസ്സാകാറായി, ഇങ്ങിനെയൊക്കെ പീഡിപ്പിക്കണോയെന്ന് ചോദിച്ചു; പേട്ടയിലെ ആക്ഷൻ ചിത്രീകരണവിശേഷങ്ങളുമായി പീറ്റർഹെയ്ൻ

ചിത്രത്തിൽ നുഞ്ചാക്ക് ഫൈറ്റ് സ്വീക്വൻസ് ഉണ്ട്; ബ്രൂസ്‌ലിക്ക് ശേഷം പലരും അത് ചെയ്തിട്ടുണ്ടെങ്കിലും രജനി സാർ ചെയ്താൽ പ്രത്യേകതയുണ്ടാകുമെന്ന് തോന്നി; ഒന്നരമാസത്തെ പരിശീലനം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കൈ വേദനിച്ചു; അവസാനം എനിക്ക് 70 വയസ്സാകാറായി, ഇങ്ങിനെയൊക്കെ പീഡിപ്പിക്കണോയെന്ന് ചോദിച്ചു; പേട്ടയിലെ ആക്ഷൻ ചിത്രീകരണവിശേഷങ്ങളുമായി പീറ്റർഹെയ്ൻ

സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ പേട്ട തിയ്യേറ്ററുകളിൽ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. രജനിയുടെ മികച്ച പ്രകടനം തന്നെയായിരുന്നു സിനിമയുടെ വിജയത്തിൽ നിർണായകമായി മാറിയത്. പേട്ടയിലൂടെ പഴയ മാസ് രജനിയെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ആരാധകർ. ആക്ഷൻ രംഗങ്ങളിലെ സൂപ്പർസ്റ്റാറിന്റെ പ്രകടനം ചിത്രത്തിന്റെ പ്രധാന ഹെലൈറ്റുകളിലൊന്നാണ്. എന്നാൽ ചിത്രത്തിലെ തകർപ്പൻ ആക്ഷൻ രംഗങ്ങളുടെ പിന്നാമ്പുറക്കഥകൾ വളരെ കാഠിന്യം നിറഞ്ഞതായിരുന്നുവെന്ന് പറയുകയാണ് പീറ്റർ ഹെയ്ൻ എന്ന ഇന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫർ. ചിത്രീകരണത്തിന്റെ ഒരവസരത്തിൽ തനിക്ക് പ്രായം എഴുപതായെന്നും ഇത്രത്തോളം പീഡനം വേണോ എന്നുവരെ രജനി തന്നോട് ചോദിച്ചിരുന്നുവെന്ന് പറയുകയാണ് പീറ്റർ.

'ചിത്രത്തിൽ നുഞ്ചാക്ക് ഫൈറ്റ് സ്വീക്വൻസ് ഉണ്ട്. കത്തി, തോക്ക് ഇതൊക്കെ രജനിസാർ മുൻപും പല ചിത്രങ്ങളിലും ചെയ്തിട്ടുണ്ട്. ബ്രൂസ്ലീക്ക് ശേഷം പലരും അത് ചെയ്തിട്ടുണ്ടെങ്കിലും രജനി സാർ ചെയ്താൽ അതിലൊരു പ്രത്യേകതയുണ്ടാകുമെന്ന് തോന്നി. സംവിധായകനുമായി ചർച്ച ചെയ്തു. നുഞ്ചാക്ക് ചെയ്യണമെങ്കിൽ നല്ല പരിശീലനം വേണമെന്നും ഇത് രജനിസാറിനോട് പറയണമെന്നും സംവിധായകനോട് പറഞ്ഞു. എന്നാൽ അദ്ദേഹം ആ ദൗത്യം എന്നെ ഏൽപ്പിച്ചു.

അങ്ങനെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുൻപെ രജനിസാറിനെ കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടു. തുടർന്ന് വീട്ടിലെത്തി അദ്ദേഹത്തോട് കാര്യം പറഞ്ഞു. നുഞ്ചാക്കിനെക്കുറിച്ചും വേണ്ട പരിശീലനത്തെക്കുറിച്ചും സംസാരിച്ചു. ഷൂട്ടിംഗിന് മുൻപ് പരിശീലനം നടത്താൻ അദ്ദേഹം സമ്മതിച്ചു. പിന്നീട് വേഗത കൂട്ടണമെന്ന് ആവശ്യപ്പെട്ടു. ഒന്നരമാസത്തെ പരിശീലനം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കൈ വേദനിക്കുന്നുവെന്നു പറഞ്ഞു.

ഇടയ്ക്കിടക്ക് അദ്ദേഹം എന്നോട് പറയുമായിരുന്നു, 'എനിക്ക് 70 വയസ്സാകാറായി, ഇത്ര പ്രായമുള്ള ഒരു മനുഷ്യനെ ഇങ്ങിനെയൊക്കെ പീഡിപ്പിക്കാമോ' എന്ന്. സർ ഇതൊക്കെ ചെയ്താൽ ആരാധകർക്ക് സന്തോഷമാകുമെന്ന് മറുപടി നൽകി. പരിശീലനം കാരണമാണ് ആ രംഗങ്ങൾ ഇത്ര മനോഹരമായി പ്രേക്ഷകരിലേക്കെത്തിയത്.

ഏറെക്കാലത്തിന് ശേഷം കണ്ട രജനിയുടെ പക്ക മാസ് എന്റർടെയ്നർ ചിത്രമാണ് പേട്ടയെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ വന്നിരുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കിയിരുന്നു. ബോക്സ് ഓഫീസിൽ 200കോടിക്കടുത്ത് കളക്ഷൻ നേടിക്കൊണ്ടാണ് പേട്ട തിയ്യേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുന്നത്. ആക്ഷൻ രംഗങ്ങളും പഞ്ച് രംഗങ്ങളും പാട്ടുകളും ആവോളമുണ്ട് രജനികാന്തിന്റെ പേട്ടയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP