Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബില്ല 2വിന്റെ പരാജയം; പാർവ്വതി ഓമനനക്കുട്ടന് കോളിവുഡിൽ അടിതെറ്റുന്നു

ബില്ല 2വിന്റെ പരാജയം; പാർവ്വതി ഓമനനക്കുട്ടന് കോളിവുഡിൽ അടിതെറ്റുന്നു

ലയാളി സുന്ദരി പാർവ്വതി ഓമനക്കുട്ടന്റെ സിനിമാ മോഹങ്ങൾക്ക് കരിനിഴൽ വീഴ്‌ത്തി ബില്ല 2വിന്റെ പരാജയം. സിനിമാ ലോകത്ത് പുത്തൻ സ്വപ്നങ്ങളുമായെത്തിയ പാർവ്വതിക്ക് കനത്ത തിരിച്ചടിയാണ് ബില്ല 2 നൽകിയിരിക്കുന്നത്.


ബില്ല തകർന്നടിഞ്ഞതോടെ പരാജയത്തിന്റ ഉത്തരവാദിത്വം പാർവ്വതിക്കുമേലെ ചാഞ്ഞതാണ് വിനയായത്. ഇതോടെ പല തമിഴ് നിർമാതാക്കളും പാർവ്വതിയെ സിനിമയിലേക്ക് ക്ഷണിക്കാൻ മടിക്കുകയാണെന്നാണ് തമിഴ് സിനിമാ ലോകത്തെ ഗോസിപ്പ്.

എന്നാൽ 'ബില്ല 2 ന്റെ പരാജയത്തിന് തന്നെ മാത്രം എന്തിനു ക്രൂശിക്കുന്നെ്നാണ് പാർവ്വതിയുടെ ചോദ്യം.''ബില്ല പരാജയപ്പെട്ടതിന് ഞാൻ മാത്രമല്ല കുറ്റക്കാരി. സിനിമയെന്നത് ഒരു ടീം വർക്കാണ്. ഒരു ചിത്രം പരാജയപ്പെടുന്നതിന് കാരണം നായകനോ നായികയോ അല്ല. എന്റെ കഥാപാത്രം ബില്ലയിലെ പ്രധാനപ്പെട്ടതുമായിരുന്നില്ല. ബോളിവുഡിൽ നിന്നു വന്ന ഒരു മികച്ച ഓഫർ പോലും വേണ്ടെന്നു വച്ചിട്ടാണ് ബില്ലയിലെ നായികയായത്. ആത്മാർത്ഥതയോടെ അഭിനയിക്കുകയും ചെയ്തു. പക്ഷേ സിനിമയുടെ തലവിധി ഇങ്ങനെയായതിന് ഞാനെനെ്തു പിഴച്ചു. '

പാർവ്വതി. പാർവ്വതി പറയുന്നതാണ് ശരിയെന്ന് വാദിക്കാമെങ്കിലും സിനിമയിൽ പരാജയം സംഭവിക്കുമ്പോൾ ആരെങ്കിലും ഇരയായി മാറുന്നത് സിനിമാലോകത്തെ സ്ഥിരം കാഴ്ച്ചകളാണ്. എന്നാൽ ആദ്യ സിനിമയോടെ നിരാശപെട്ടിരിക്കേണ്ട സാഹചര്യവും സിനിമാലോകത്തില്ലെന്ന് ചരിത്രം തെളിയിക്കുന്നു.

ആദ്യ സിനിമയിൽ അടിതെറ്റിയവരാണ് കോളിവുഡിലും ബോളിവുഡി ലുമൊക്ക സൂപ്പർതാരങ്ങളായി മാറിയത്. പാർവ്വതി ഓമനക്കുട്ടനെയും കാത്തിരിക്കുന്നത് സുപ്പർതാര വഴിതന്നെയാ യിരിക്കുമെന്ന് പ്രതീക്ഷിക്കാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP