Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

പരസ്പരം ചുംബിക്കുന്ന വേള പങ്കുവെച്ച് പേളി ; താലിമാലയിൽ ചുംബിച്ച് ശ്രീനീഷ്; റിയാലിറ്റി ഷോയിൽ മൊട്ടിട്ട പ്രണയസാഫല്യത്തിനു ശേഷം വിവാഹ ചിത്രങ്ങളും പങ്കുവെച്ച് താരജോടികൾ

പരസ്പരം ചുംബിക്കുന്ന വേള പങ്കുവെച്ച് പേളി ; താലിമാലയിൽ ചുംബിച്ച് ശ്രീനീഷ്; റിയാലിറ്റി ഷോയിൽ മൊട്ടിട്ട പ്രണയസാഫല്യത്തിനു ശേഷം വിവാഹ ചിത്രങ്ങളും പങ്കുവെച്ച് താരജോടികൾ

മറുനാടൻ ഡെസ്‌ക്‌

റിയാലിറ്റി ഷോയ്ക്കിടെ മൊട്ടിട്ട പ്രണയം ഒടുവിൽ പൂത്തുലഞ്ഞു. പ്രണയസാഫല്യത്തിന്റെ സന്തോഷങ്ങൾ പങ്കുവെച്ച് താരങ്ങൾ.
ബിഗ് ബോസ് മലയാളം സീസൺ ഒന്ന് വേദിയിൽ ആരംഭിച്ച പ്രണയമായിരുന്നു പേളി- ശ്രീനിഷിന്റേത്. ഇന്നലെ ചൊവ്വര പള്ളിയിൽ വച്ച് ഇരുവരും വിവാഹിതരായി. ഇപ്പോൾ ഇതാ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പേളിയും ശ്രീനിഷും. ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. പരസ്പരം ചുംബിക്കുന്ന ചിത്രമാണ് പേളി ആരാധകർക്കായി പങ്കുവെച്ചത്. താലി മാലയിൽ ചുംബിക്കുന്ന ചിത്രമാണ് ശ്രീനിഷ് പങ്കുവെക്കുന്നത്.

      View this post on Instagram

A post shared by Pearle Maaney (@pearlemaany) on May 5, 2019 at 10:38pm PDT

 

ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ താരങ്ങളാണ് ടെലിവിഷൻ അവതാരക പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും. ഇവർ പ്രണയത്തിലായ ബിഗ്‌ബോസ് ഷോയ്ക്കുള്ളിൽ നിന്നും പോലും ഇരുവരുടെയും പ്രണയം വ്യാജമാണെന്നും ഷോയിൽ ജയിക്കാനാണെന്നും ആരോപണം ഉയർന്നെങ്കിലും ഇന്നലെ വൈകുന്നേരം വിവാഹിതരായി ഇവർ തങ്ങളുടെ പ്രണയം സത്യമാണെന്ന് തെളിയിച്ചു. ആലുവയിലെ പള്ളിയിലും തുടർന്ന് നെടുമ്പാശേരിയിലെ കൺവെൻഷൻ സെന്ററിലുമായിട്ടാണ് പേളിയുടെയും ശ്രീനിയുടെയും വിവാഹവും സത്കാരവും നടന്നത്. എട്ടാം തീയതി പാലക്കാട്ട് ശ്രീനിയുടെ നാട്ടിൽ ഹിന്ദു ആചാരപ്രകാരവും കല്യാണം നടക്കും.

Stories you may Like

ബിഗ്‌ബോസ് മലയാളം ആദ്യ പതിപ്പിനൊപ്പം തന്നെയാണ് പേളിയും ശ്രീനിയും ഹിറ്റായത്. കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ച ഷോയിലെ മത്സരാർഥികളായിരുന്നു ഇരുവരും. എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ ഇരുവരും അടുത്തു. ആഗസ്റ്റിൽ ഇരുവരും പ്രണയത്തിലായി. ഇതിന് പിന്നാലെ ഷോയിൽ വിജയിക്കാനായി ഇവർ പ്രണയം അഭിനയിക്കുകയാണെന്ന് ഷോയിലെ സഹമത്സരാർഥികൾ തന്നെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എങ്കിലും പേളിഷ് എന്ന പേരിൽ താരങ്ങളുടെ പ്രണയം ആരാധകർ ഏറ്റെടുത്തു. എന്നാൽ ഷോ അവസാനിച്ച ശേഷവും ഇവർ പ്രണയം തുടർന്നു. വീട്ടുകാരും പ്രണയത്തിന് പച്ചകൊടി കാണിച്ചതോടെ പിന്നീട് ഒരുനാൾ ആരാധകർ കണ്ടത് ഇവരുടെ നിശ്ചയചിത്രങ്ങളായിരുന്നു. അധികം ആരെയും അറിയിച്ചില്ലെങ്കിലും നിശ്ചയം ആഡംബരപൂർണമായിട്ടാണ് നടത്തിയത്. ഇതിന് പിന്നാലെ ഇവരുടെ കല്യാണം ഉറപ്പിച്ച വാർത്തയുമെത്തി.

ഞായറാഴ്ച അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിന് പങ്കെടുത്തത്. അച്ഛൻ മാണി പോളിന്റെ കൈ പിടിച്ചാണ് പേളി പള്ളിയിലേക്കെത്തിയത്. വെളുത്ത ഗൗണും അണിഞ്ഞ് അതിസുന്ദരിയായി എത്തിയ പേളിയുടെ തലയിലെ വെയിലിൽ തുന്നിച്ചേർത്തിരുന്നു പേളി-ശ്രീനിഷ് പ്രണയ ജോഡിക്ക് ആരാധകർ സമ്മാനിച്ച ആ പേര് 'പേളിഷ്' എന്ന്.കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞാണ് ശ്രീനിഷ് വിവാഹത്തിനെത്തിയത്.

പള്ളിയിൽ വച്ച് നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം ഞായറാഴ്ച നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ വച്ചാണ് വച്ചാണ് വിവാഹ സത്കാരം നടന്നത്. നേവി ബ്ലൂ ലഹങ്കയിൽ അതിസുന്ദരിയായിരുന്നു പേളി. വിവാഹം മനോഹരമാക്കിയത് ഇവൻഷ്യ ഇവന്റ്മാനേജ്‌മെന്റൊണ്. വിവാഹചിത്രങ്ങളും ഇരുവരുടെയും നൃത്തവുമൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു.

വിവാഹം കഴിഞ്ഞ ശേഷം സിയാലിൽ റിസപ്ഷനിൽ ആയിരത്തോളം പേരാണ് എത്തിയത്. മലബാർ സ്‌പെഷ്യൽ ഭക്ഷണമാണ് അതിഥികൾക്കായി ഒരുിയിരുന്നത് എല്ലാവരും വ്യാജമാണെന്ന് പറഞ്ഞ തങ്ങളുടെ പ്രണയം യാഥാർഥമായ സന്തോഷത്തിലാണ് പേളിയും ശ്രീനിയും സത്കാരവേദിയിലേക്ക് എത്തിയത്.

കല്യാണത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുകളുമാണ് എത്തിയതെങ്കിലും സിയാലിലെ സൽക്കാരവേദിയിൽ പേളിഷ് ആർമിക്കാരും സുഹൃത്തുകളും എത്തി.
കഴിഞ്ഞ ദിവസം ബ്രൈഡൽ ഷവറിന്റെ ചിത്രങ്ങൾ താരം പുറത്തു വിട്ടിരുന്നു. പേളി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. ആഘോഷവേളകളെ പ്രിയ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുകയാണ് മോഡലും അഭിനേത്രിയുമായ പേളി.ഇൻസ്റാഗ്രാമിലാണ് പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പേർളിയുടെ പാട്ടോടെ ആരംഭിക്കുന്ന ഇവരുടെ 4.42 മിനിട്ടു നീളുന്ന വിവാഹ നിശ്ചയ വീഡിയോ വൻ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോയിൽ ഫൈനൽ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിൽ തുടങ്ങിയ കാത്തിരിപ്പിനാണ് വിവാഹത്തോടെ തിരശീല വീണത്. മാത്രമല്ല ഇരുവരും പേളിഷ് എന്ന പേരിൽ വെബ് സീരീസും തുടങ്ങി. ഷോ കഴിഞ്ഞാൽ പേളിയും, ശ്രീനിഷും ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവർക്കു മുന്നിൽ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് ഊഹാപോഹങ്ങളെ തള്ളുകയായിരുന്നു.

      View this post on Instagram

The most exciting journey begins with my Wife

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP