Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കോണക വാലു' പോലെയുള്ള കേരളത്തിന് കിട്ടിയ അതുല്യ പ്രതിഭയാണ് മോഹൻലാൽ; അവാർഡ് വാങ്ങും മുമ്പ് കാൽതൊട്ടു വന്ദിച്ചത് സ്വന്തം നേട്ടത്തിന് വേണ്ടിയല്ല; വിമർശകർക്ക് സംവിധായകൻ പത്മകുമാറിന്റെ തുറന്ന മറുപടി

'കോണക വാലു' പോലെയുള്ള കേരളത്തിന് കിട്ടിയ അതുല്യ പ്രതിഭയാണ് മോഹൻലാൽ; അവാർഡ് വാങ്ങും മുമ്പ് കാൽതൊട്ടു വന്ദിച്ചത് സ്വന്തം നേട്ടത്തിന് വേണ്ടിയല്ല; വിമർശകർക്ക് സംവിധായകൻ പത്മകുമാറിന്റെ തുറന്ന മറുപടി

കോട്ടയം: കോട്ടയത്ത് നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന വേദിയിൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നാവുപിഴയായിരുന്നു ഇതുവരെ സോഷ്യൽ മീഡിയക്ക് ആഘോഷം. എന്നാൽ, അടുത്ത ദിവസം തന്നെ സോഷ്യൽ മീഡിയ അതിന്റെ വിപരീത സ്വഭാവം പ്രകടിപ്പിച്ചു. നടൻ മോഹൻലാലിന്റെ കാൽ തൊട്ട് വന്ദിച്ച ചിത്രം സംവിധായകൻ പത്മകുമാർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ ചിലർ വളരെ മോശമായി രീതിയിൽ പ്രതികരിച്ചപ്പോൽ അതിന് മറുപടിയും നൽകി മൈ ലൈഫ് പാർട്‌നർ സിനിമയുടെ സംവിധായകനായ പത്മകുമാർ.

കാൽ തൊട്ട് വണങ്ങിയത് സിനിമ നടനെയല്ല ഭാവി ചരിത്രത്തെയാണ് എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ ചിത്രത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. മോഹൻലാലിനെ അധിക്ഷേപിക്കുന്ന കമന്റുകളും ഇതിനൊപ്പമുണ്ടായിരുന്നു. ഇതിന് മറുപടിയുമായി പത്മകുമാർ തന്നെ രംഗത്തെത്തി. തുറന്ന മറുപടി എന്ന തലക്കെട്ടോടെയാണ് പത്മകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

പത്മകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

തുറന്ന മറുപടി...
എന്റെ ജോലിയുമായി ബന്ധപ്പെട്ട് പല പോസ്റ്റുകളും ഞാൻ ഫേസ്ബൂക്കിൽ ഇട്ടിട്ടുണ്ട്. പക്ഷേ, ഒരു പോസ്റ്റിന് ഇത്രയധികം കമന്റൂം ലൈക്കും reach ഉം ആദ്യമായിട്ടാണ് എനിക്ക് കിട്ടുന്നത്. കാരണം എന്റെ പോസ്റ്റിന്റെ ശക്തിയല്ല, മോഹൻലാൽ എന്ന വ്യക്തിയുടെ മാസ്മരികത ഒന്നു മാത്രമാണ്. കമന്റുകളിൽ കണ്ട ചിലത് ഞാൻ ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

വ്യക്തി പരമായി മോഹൻലാൽ എന്ന ആളെ എനിക്കറിയില്ല. എല്ലാവരെയും പോലെ ദൂരെ നിന്നു കാണുകയും അറിയുകയും ചെയ്ത ഒരാളാണ് ഞാനും. പൂവിന്റെ മണം കൈയിലെടുക്കാതെ പകർന്നു കിട്ടുന്നതുപോലെ ആദ്ദേഹത്തിന്റെ പ്രഭാവവും എന്നിലും എത്തിയുട്ടുണ്ട്, നടനായും നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയായും. സംവിധായകാനാകാൻ ആഗ്രഹിച്ച എന്റെ യാത്രയിൽ വിളക്കിച്ചേർത്ത ഒരധ്യായമായിരുന്നു ആഭിനയം. പല പ്രമുഖ നടന്മാരോടൊപ്പം ഞാൻ ആഭിനയിച്ചിട്ടുണ്ട്. നിവേദ്യത്തിന് ശേഷം ഒരിക്കൽ ശ്രീ.എം.പത്മകുമാറിന്റെ ശിക്കാർ എന്ന സിനിമയിൽ ആഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചതാണ്. മോഹൻലാലിന്റെ ഇട്രഡക്ഷന് വേണ്ടിയുള്ള സംഘടന സീനിൽ വരുന്ന അള്ളു സലീം എന്ന കഥാപാത്രത്തെ അവതിരിപ്പിക്കാനായിരുന്നു എന്നെ വിളിച്ചത്. ലൊക്കേഷനിലേത്തി മേക്കപ്പിട്ട് നിൽക്കുമ്പോൾ എനിക്ക് വല്ലാത്തൊരു ഭയം. അഭിനയത്തിൽ ജീവിക്കുമെന്ന് കേട്ട ആദ്ദേഹത്തോടൊപ്പം നിൽക്കാൻ ചങ്കിടുപ്പ്. ഒരു നടനായി ആദ്ദേഹത്തിന്റെ മുന്നിൽ എത്താൻ എനിക്ക് എന്നെ പേടിയായിരുന്നു. മേക്കപ് അഴിച്ചുവച്ച് സംവിധായകനോട് അനുവാദം ചോദിച്ച് പിൻവാങ്ങി.

എല്ലാവരും കുത്തി വരക്കുന്ന കോണക വാലു പോലെയുള്ള കേരളത്തിന് കിട്ടിയ അതുല്യ പ്രതിഭയാണ് ശ്രീ മോഹൻലാൻ. ദോഷൈകദൃക്കുകൾ വിമർശിച്ചെന്നിരിക്കും, അവയൊക്കെ സത്യങ്ങൾ ആണെങ്കിൽ പോലും, ഗൗരവമായി കാണാൻ എന്നെപോലെയുള്ളവർക്ക് കഴിയുന്നില്ല. സ്വകാര്യമായി ചെയ്യുന്ന പാപങ്ങളെക്കാൽ എത്രയോ ചെറുതാണ് തുറന്ന ഇതിഹാസത്തിലെ പടർന്ന മഷി.

പിന്നെ കാലിൽ തൊട്ടു വന്ദിച്ചത്. എനിക്ക് ശ്രീ.മോഹൻലാലിൽ നിന്നും ഒന്നും പ്രതീക്ഷിച്ചല്ല. പടന്നു പന്തലിച്ചു നിൽക്കുന്ന വൻവൃക്ഷത്തിന്റെ നെറുകയിൽ തൊടുവാൻ ഉയരമില്ലാത്ത ഞാൻ, താങ്ങി നിർത്തുന്ന വേരിന്റെ ഉറപ്പിൽ ഒന്നു തൊട്ടു എന്നു മാത്രം. അവാർഡ് വിതരണ വേദിയിലെത്തിയ പല നടന്മാരോടുള്ള ജനങ്ങളുടെ തണുത്ത പ്രതികരണം ഞാൻ നേരിട്ട് കണ്ടതാണ്. മോഹൻലാൽ എന്ന ഭാവി ലോക മലയാള ചരിത്രത്തിന്റെ വരവിലെ ജനലക്ഷങ്ങളുടെ ആർത്തിരമ്പൽ കണ്ടിട്ടല്ല സുഹൃത്തുക്കളെ ഞാനിത് പോസ്റ്റ് ചെയ്തത്. ഞാൻ കണ്ട സ്വപ്‌നത്തെ പകൽ വെളിച്ചത്തിൽ കൊണ്ടുവരുവാനുള്ള ആർത്തി മാത്രമായിരുന്നു കാൽതൊട്ടു വന്ദിക്കുന്ന ആ ചിത്രം.

തുറന്ന മറുപടി...എന്റെ ജോലിയുമായി ബന്ധപ്പെട്ട് പല പോസ്റ്റുകളും ഞാൻ ഫേസ്ബൂക്കിൽ ഇട്ടിട്ടുണ്ട്. പക്ഷേ, ഒരു പോസ്റ്റിന് ഇത്ര...

Posted by Padma Kumar on Tuesday, December 29, 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP