Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൂര്യക്കും സത്യരാജിനും ചേരനുമടക്കം എട്ട് തമിഴ് സിനിമാ താരങ്ങൾക്ക് കോടതിയുടെ അറസ്റ്റ് വാറന്റ്; ഊട്ടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് മാധ്യമപ്രവർത്തകൻ നൽകിയ അപകീർത്തി കേസിൽ

സൂര്യക്കും സത്യരാജിനും ചേരനുമടക്കം എട്ട് തമിഴ് സിനിമാ താരങ്ങൾക്ക് കോടതിയുടെ അറസ്റ്റ് വാറന്റ്; ഊട്ടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് മാധ്യമപ്രവർത്തകൻ നൽകിയ അപകീർത്തി കേസിൽ

ഊട്ടി: പ്രമുഖ തമിഴ് സിനിമാ താരങ്ങളായ സൂര്യ, സത്യരാജ്, ചേരൻ, ശ്രീപ്രിയ എന്നിവരടക്കം 8 പേർക്ക് കോടതിയുടെ അറസ്റ്റ്. ഊട്ടിയിലെ ഒരു പത്രപ്രവർത്തകൻ നൽകിയ അപകീർത്തി കേസിലാണ് താരങ്ങളെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. മാധ്യമപ്രവർത്തകൻ നൽകിയ പരാതിയിൽ ഊട്ടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് താരങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവരെ അറസ്റ്റ് ചെയ്യാനാണ് കോടതി നിർദ്ദേശം.

പത്രപ്രവർത്തകൻ നൽകിയ അപകീർത്തി കേസിൽ കോടതിയിൽ ഹാജരായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ കോടതി വിധി. 2009 ഒക്ടോബർ 7ന് നടികർ സംഘമെന്ന താരസംഘടന ഒരു നടിയുടെ ചിത്രം തെറ്റായ രീതിയിൽ ചിത്രീകരിച്ച തമിഴ് പത്രത്തിനെതിരെ ചെന്നൈയിൽ യോഗം കൂടുകയും പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്ന. ഈ യോഗത്തിൽ നടത്തിയ പരാമർശങ്ങളിൽ പ്രസ്തുത പത്രത്തെ മാത്രം കുറ്റപ്പെടുത്താതെ മുഴുവൻ മാധ്യമങ്ങളേയും അവഹേളിച്ചു എന്നാരോപിച്ച് എം.റൊസാരിയോ എന്ന സ്വതന്ത്ര പത്രപ്രവർത്തകനാണ് കോടതിയെ സമീപിച്ചത്.

കേസിൽ സൂര്യ, സത്യരാജ്, ശരത്കുമാർ, ശ്രീപ്രിയ, വിജയകുമാർ, അരുൺ വിജയ്, വിവേക്, ചേരൻ എന്നുവർക്ക് 2011 ഡിസംബർ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി സമൻസ് അയച്ചിരുന്നു. എന്നാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ട് താരങ്ങൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അപേക്ഷ നിരസിച്ചിരുന്നു.

തുടർന്ന് കഴിഞ്ഞ മെയ് 15നും കേസിൽ വാദത്തിനായി കോടതിയിൽ എത്താതിരുന്നതിനെ തുടർന്നാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ഇപ്പോൾ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP