Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മിഖായേലിന്റെ ക്ലൈമാക്‌സിൽ ഞാനും ഉണ്ണിയും തമ്മിലുള്ള സംഘട്ടനം മറ്റൊരു രീതിയിലായിരുന്നു തീരുമാനിച്ചിരുന്നത്; ഫൈറ്റ് എന്നാൽ ഉണ്ണിക്ക് ഭ്രാന്താണ്; വ്യത്യസ്ഥമായ സിനിമകൾ ചെയ്യാൻ ശ്രമിക്കുമെന്നും അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് താൻ ആഗ്രഹിക്കുന്നതെന്നും നിവിൻ പോളി

മിഖായേലിന്റെ ക്ലൈമാക്‌സിൽ ഞാനും ഉണ്ണിയും തമ്മിലുള്ള സംഘട്ടനം മറ്റൊരു രീതിയിലായിരുന്നു തീരുമാനിച്ചിരുന്നത്; ഫൈറ്റ് എന്നാൽ ഉണ്ണിക്ക് ഭ്രാന്താണ്; വ്യത്യസ്ഥമായ സിനിമകൾ ചെയ്യാൻ ശ്രമിക്കുമെന്നും അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് താൻ ആഗ്രഹിക്കുന്നതെന്നും നിവിൻ പോളി

മറുനാടൻ ഡെസ്‌ക്‌

തിയേറ്ററിൽ ഹിറ്റൊരുക്കിയ കായംകുളം കൊച്ചുണ്ണിക്ക് പിന്നാലെ ഹനീഫ് അദേനി സംവിധാനം ചെയ്ത മിഖായേൽ തിയേറ്ററിൽ നിറഞ്ഞ സദസിൽ ഓടുമ്പോൾ ഉള്ളിൽ അലതല്ലുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് നടൻ നിവിൻ പോളി. വില്ലനായി ഉണ്ണി മുകുന്ദൻ എത്തിയ ചിത്രത്തിന്റെ ഫൈറ്റ് സീനുകളെ പറ്റി വാചാലനാവുകയാണ് താരം.

ഫൈറ്റ് എന്ന് പറഞ്ഞാൽ ഉണ്ണിക്ക് ഭ്രാന്താണെന്നും സ്റ്റണ്ട് സിനിമകൾ ചെയ്യാൻ ഏറെ താൽപര്യമുള്ളയാളാണ് ഉണ്ണി മുകുന്ദനെന്നും നിവിൻ പറയുന്നു. മനോരമയുമായുള്ള അഭിമുഖത്തിലാണ് നിവിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രത്തെ പറ്റി നിവിന്റെ വാക്കുകളിങ്ങനെ

'ഉണ്ണി അടുത്ത സുഹൃത്താണ്. വിക്രമാദിത്യൻ ആണ് ഉണ്ണിയുമായി ചെയ്ത ഒരു സിനിമ. അതിൽ അതിഥി വേഷമായിരുന്നു. ഉണ്ണിക്ക് ഫൈറ്റ് എന്നു പറഞ്ഞാൽ ഭ്രാന്താണ്. ആക്ഷൻ സിനിമകൾ ചെയ്യാൻ താൽപര്യപ്പെടുന്ന ഒരു നടനാണ് അദ്ദേഹം. ഒരുപാട് ആക്ഷൻ സീനുകൾ ഈ സിനിമയിൽ ഉണ്ട്. കോളജിൽ ഷൂട്ട് ചെയ്ത സീനുകൾ ഒക്കെ വ്യത്യസ്തമായിട്ടാണ് എടുത്തിട്ടുള്ളത്. ക്ലൈമാക്സിൽ ഞാനും ഉണ്ണിയും തമ്മിലുള്ള സംഘട്ടനം മറ്റൊരു രീതിയിൽ ആയിരുന്നു തീരുമാനിച്ചത്. പിന്നീട് അത് ഈ തരത്തിലേക്ക് മാറ്റുകയായിരുന്നു.'

കൊച്ചുണ്ണി പോലുള്ള സിനിമ അല്ല മിഖായേൽ. മിഖായേൽ പോലെ അല്ല ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന ലൗ ആക്ഷൻ ഡ്രാമ. വ്യത്യസ്ഥമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുമെന്നും അതാണ് ആഗ്രഹമെന്നും താരം പറയുന്നു. മഞ്ജിമ മോഹൻ നായികയായി എത്തുന്ന ചിത്രത്തിൽ സുദേവ് നായർ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോൺ, കെ പി എ സി ലളിത, ശാന്തി കൃഷ്ണ തുടങ്ങി വലിയ താരനിര തന്നെയുണ്ട്. ആന്റോ ജോസഫ് നിർമ്മിച്ച ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു പണിക്കർ ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP