Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൊട്ടതെല്ലാം പൊന്നാക്കി നിവിൻ പോളി മുന്നേറുന്നു; പുതിയ ചിത്രം പ്രേമം നേടിക്കൊടുത്തത് നമ്പർ വൺ പദവി

തൊട്ടതെല്ലാം പൊന്നാക്കി നിവിൻ പോളി മുന്നേറുന്നു; പുതിയ ചിത്രം പ്രേമം നേടിക്കൊടുത്തത് നമ്പർ വൺ പദവി

ലയാളത്തിലെ യുവതാരങ്ങളിൽ മുൻനിരയിൽ തന്നെയായിരുന്നു നിവിൻ പോളിയുടെ സ്ഥാനമെങ്കിലും നമ്പർ വൺ എന്ന് ഇതുവരെ ആരും പറഞ്ഞിരുന്നില്ല. എന്നാൽ തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന നിവിൻ പോളി ഇപ്പോൾ യുവതാരങ്ങളിൽ നമ്പർ വൺ സ്ഥാനവും കരസ്ഥമാക്കുന്നു. തുടർച്ചയായി രണ്ടു വർഷവും തന്റെ ചിത്രങ്ങൾ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നതാണ് നിവിൻ പോളിയെ യുവതാരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. അടുത്ത സൂപ്പർ സ്റ്റാർ പദവിയിലേക്ക് പ്രയാണം തുടങ്ങിയ നിവിൻ പോളിയുടെ പുതിയ ചിത്രമായ പ്രേമവും  നല്ല ചിത്രമെന്ന പേരുനേടിയതോടെ നിവിൻപോളിക്ക് കൂടുതൽ തിരക്കും ഉത്തരവാദിത്തവുമുള്ള നാളുകളാണു വരാൻപോകുന്നത്.

ഓംശാന്തി ഓശാന, ബാംഗളൂർ ഡെയ്‌സ് എന്നിവയായിരുന്നു കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ സ്‌കോർ ചെയ്ത നിവിന്റെ ചിത്രങ്ങൾ. ഈ വർഷം തുടങ്ങിയത് മിലി എന്ന ചിത്രത്തോടെയാണ്. അമലപോൾ പ്രധാന വേഷം ചെയ്ത ചിത്രം ശരിക്കും പെൺപക്ഷ ചിത്രമായിരുന്നു. നായികാപ്രാധാന്യമായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും നിവിൻപോളി അതിൽ അഭിനയിച്ചു. തുടർന്ന് തിയറ്ററിലെത്തിയത് ഒരു വടക്കൻ സെൽഫിയായിരുന്നു. ആ ചിത്രം ഒരു തരംഗം തന്നെയാണുണ്ടാക്കിയത്. ഇപ്പോളും എ ക്ലാസ് തിയറ്ററിൽ ചിത്രം കളിക്കുന്നുണ്ട്. വടക്കൻ സെൽഫി ഹിറ്റിൽ തിളങ്ങി നിൽക്കുമ്പോഴാണ് പ്രേമവും ഇവിടെയും റിലീസ് ചെയ്യുന്നത്. സൂപ്പർതാര ചിത്രങ്ങൾ റിലീസ ്‌ചെയ്യുന്നതുപോലെ നൂറിലേറെ തിയറ്ററിലാണ് പ്രേമം റിലീസ ്‌ചെയ്തിരിക്കുന്നത്. അൽഫോൻസ് ുത്രൻ സംവിധാനം ചെയ്ത ചിത്രം യുവാക്കളുടെ ആഘോഷവും പ്രണയവും വിരഹവുമൊക്കെയാണു പ്രമേയമാക്കിയിരിക്കുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്തിരിക്കുന്ന ഇവിടെയിൽ പൃഥ്വിരാജുമൊന്നിച്ചാണ് അഭിനയിച്ചരിക്കുന്നത്. ആദ്യമായാണ് നിവിൻപോളി പൃഥ്വിക്കൊപ്പം അഭിനയിക്കുന്നത്. ഫഹദ് ഫാസിലായിരുന്നു ഇതുവരെ എല്ലാം ഹിറ്റ് ആക്കിയിരുന്ന നടൻ. എന്നാൽ സമീപകാലത്ത് ഫഹദിന്റെ മിക്ക ചിത്രവും വൻ പരാജയമായിരുന്നു. അതേസമയം നിവിൻപോളി ഓരോ ചിത്രവും റിലീസ് ചെയ്യുമ്പോഴും കൂടുതൽ നന്നാകുകയുംചെയ്യുന്നു. പൃഥ്വിരാജ് ചിത്രങ്ങൾ കൃത്യമായി റിലീസ്‌ചെയ്യാത്തതിനാൽ ഒന്നാംനിരയിൽ നിന്നു പിന്തള്ളപ്പെട്ടു കഴിഞ്ഞു. ഇനി നിവിൻപോളി തന്നെ മുന്നിൽ നിന്നു നയിക്കും.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP