Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യ പ്രണയം പതിനെട്ടാം വയസിൽ; തകർന്നപ്പോൾ ഒരു പാട് വേദനിച്ചു; ഇപ്പോൾ ഒറ്റയ്ക്ക് ജിവിക്കാൻ ആഗ്രഹം; ആസിഫിനൊപ്പം അഭിനയിക്കാൻ ഏറെ ഇഷ്ടം; നിത്യാ മേനോന്റെ വിശേഷങ്ങൾ

ആദ്യ പ്രണയം പതിനെട്ടാം വയസിൽ; തകർന്നപ്പോൾ ഒരു പാട് വേദനിച്ചു; ഇപ്പോൾ ഒറ്റയ്ക്ക് ജിവിക്കാൻ ആഗ്രഹം; ആസിഫിനൊപ്പം അഭിനയിക്കാൻ ഏറെ ഇഷ്ടം; നിത്യാ മേനോന്റെ വിശേഷങ്ങൾ

യുവതലമുറയുടെ ഹൃദയം കവർന്ന നായികമാരിലൊരാളാണ് നിത്യാ മോനോൻ. ബോൾഡായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടി മണിരത്‌നം ചിത്രമായ ഓകെ കൺമണിയിലൂടെയും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. ഗോസിപ്പുകൊളങ്ങളിൽ അധികം ഇടംപിടിക്കാത്ത നടിമാരിലൊരാൾ കൂടിയാണ് നിത്യ. പ്രണയ ഗോസിപ്പുകളിൽ അധികം നിറഞ്ഞിട്ടില്ലാത്ത നടി ഇപ്പോൾ തന്റെ പ്രണയത്തെപ്പറ്റിയും വിവാഹ സങ്കല്പങ്ങളെപ്പറ്റിയും മനസ് തുറക്കുകയാണ്. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് നിത്യ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും സങ്കല്പങ്ങളും പങ്ക് വച്ചത്.

തന്റെ ആദ്യ പ്രണയം പതിനെട്ടാം വയസ്സിലാണെന്നും അത് തകർന്നപ്പോൾ ഏറെ വേദനിച്ചുവെന്നും നടി പറഞ്ഞു. ആദ്യ പ്രണയം മോശമായിട്ടാണ് അവസാനിച്ചത്. ഹൃദയം വല്ലാതെ വേദനിച്ച നിമിഷമായിരുന്നു അത്. എന്നാലും ഒരിക്കൽ പ്രേമിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നിത്യ പറയുന്നു.

ആദ്യപ്രണയമുണ്ടാക്കിയ വൈകാരിക തലത്തിൽ നിന്നുകൊണ്ടാണ് തനിക്ക് അഭിനയിക്കാൻ സാധിച്ചതെന്നാണ് നിത്യ പറയുന്നത്. അതൊക്കെ അഭിനയിച്ചാലേ വികാരങ്ങൾക്ക് ആഴമുണ്ടാവൂ എന്നാണ് നിത്യയുടെ പക്ഷം. പ്രണയത്തിൽ താൻ വിശ്വസിക്കുന്നു എന്നും നിത്യ പറഞ്ഞു.

എന്നാൽ ഇപ്പോൾ ഒറ്റയ്ക്ക് ജീവിക്കാനാണ് ആഗ്രഹമെന്ന് വിവാഹത്തെ സംബന്ധിച്ച ചോദ്യത്തോട് നിത്യ പ്രതികരിച്ചത്.. വിവാഹം കൊണ്ട് തനിക്കൊരി ഫിനാൻഷ്യൽ സെക്യൂരിറ്റി ആവശ്യമില്ല. ഇമോഷന് സെക്യൂരിറ്റിയും വേണ്ട. ഒരു കുട്ടിയെ ഉണ്ടാക്കാൻ കൊതിയുമില്ല. ഒറ്റയ്ക്ക് ഹാപ്പിയാണെന്നാണ് നിത്യ പറഞ്ഞത്. ആരെങ്കിലും വന്ന് ജീവിതം ഇതിലും ഹാപ്പിയാക്കുമെങ്കിൽ അപ്പോൾ മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കാം എന്നാണ് നിത്യ പറയുന്നത്. നല്ലവണ്ണം ആലോചിച്ചതിന് ശേഷമാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നും നിത്യ പറഞ്ഞു.

ലിവിങ് ടുഗെതർ റിലേഷനെ കുറിച്ചാവട്ടെ തികച്ചും വ്യത്യസ്തമാണ്. ലിവിങ് ടുഗതറിനെപ്പറ്റി ശരിയാണോ തെറ്റാണോ എന്ന് പുറത്ത് നിന്ന് പറയുന്നതിൽ കാര്യമില്ലെന്നാണ് നിത്യയുടെ പക്ഷം. അധികം താമസിയാതെ ഇത് സാധാരണമാകുമെന്നും നടി പറഞ്ഞു.

കൂടെ അഭിനയിച്ചവരിൽ ആർക്കൊപ്പമാണ് എളുപ്പമായി തോന്നിയത് എന്ന ചോദ്യത്തിന് ആസിഫ് അലി എന്നായിരുന്നു നടിയുടെ ഉത്തരം. ആസിഫ് അലി എന്റെ ക്ലോസ് ഫ്രണ്ടാണ്. ഒപ്പം ഇപ്പോൾ ദുൽഖർ സൽമാനൊപ്പവും കംഫർട്ടബിളാണെന്ന് നിത്യ പറഞ്ഞു. ഓകെ കൺമണിയിലൊക്കെ വളരെ ഇന്റിമേറ്റ് റോളാണെന്നും നടി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP