Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശ്രീശാന്തിന്റെ നായികയായി നിക്കി ഗൽറാണി എത്തും; ടീം ഫൈവിൽ നിന്നും ഇഷ തൽവാർ പുറത്ത്

ശ്രീശാന്തിന്റെ നായികയായി നിക്കി ഗൽറാണി എത്തും; ടീം ഫൈവിൽ നിന്നും ഇഷ തൽവാർ പുറത്ത്

ശ്രീശാന്ത് നായകനായ മലയാള ചിത്രം 'ടീം ഫൈവിൽ' തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണി നായികയാകുന്നു. നവാഗതനായ സുരേഷ് ഗോവിന്ദാണു ചിത്രം സംവിധാനം ചെയ്യുന്നത്.തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച ഇഷ തൽവാറിെനയാണ് ആദ്യം നായികാ വേഷത്തിലേക്ക് പരിഗണിച്ചത്.എന്നാൽ ചില കാരണങ്ങളാൽ അത് നടക്കാതെ പോവുകയായിരുന്നു.

രഘു രാമവർമ്മ സംവിധാനം ചെയ്ത രാജമ്മ@ യാഹു എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് നിക്കി ഒടുവിൽ മലയാളത്തിൽ അഭിനയിച്ചത്. ഒരു സെക്കൻഡ് ക്‌ളാസ് യാത്ര, ഇവൻ മര്യാദരാമൻ, വെള്ളിമൂങ്ങ തുടങ്ങി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് നിക്കി.

ചിത്രത്തിൽ ബാബു ആന്റണിയും ഒരു പ്രധാനം വേഷം ചെയ്യുന്നു. ബൈക്ക് സ്റ്റണ്ട് അടക്കമുള്ള ആക്ഷൻ രംഗങ്ങളും കൊണ്ട് സന്പുഷ്ടമാണ് സിനിമയെന്ന് അറിയുന്നു. ഈ സിനിമയ്ക്കായി ആയോധന കലയും ശ്രീശാന്ത് പരിശീലിക്കുന്നുണ്ട്.

ഗോപി സുന്ദറിന്റേതാണ് സംഗീതം. സെലിബ്‌സ് ആൻഡ് റെഡ് കാർപ്പറ്റിന്റെ ബാനറിൽ രാജ് സക്കറിയയാണ് ചിത്രം നിർമ്മിക്കുന്നത്.തിരുവനന്തപുരത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശ്രീശാന്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കായതിനാൽ സിനിമയുടെ ചിത്രീകരണം തുടങ്ങാൻ വൈകുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP